പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുതിർന്ന ബാപ്സ് സാധുക്കൾ, ഈശ്വർചരൺ സ്വാമി, ബ്രഹ്മവിഹാരി സ്വാമി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും കോവിഡ്-19 ന്റെ സമയത്തും ഉക്രെയ്ൻ പ്രതിസന്ധിയിലും ബാപ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സ്വാമി മഹാരാജ് ജിയുടെ വരാനിരിക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളെക്കുറിച്ചും ശ്രീ മോദി ചർച്ച ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"മുതിർന്ന ബാപ്സ് സാധുക്കൾ, ഈശ്വർചരൺ സ്വാമി, ബ്രഹ്മവിഹാരി സ്വാമി എന്നിവരെ കണ്ടു. COVID-19 ന്റെ സമയത്തും ഉക്രെയ്ൻ പ്രതിസന്ധി സമയത്തും ബാപ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. സ്വാമി മഹാരാജ് ജിയുടെ വരാനിരിക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും സമൂഹത്തിന് അദ്ദേഹം നൽകിയ ശ്രേഷ്ടമായ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു."
Met senior BAPS Sadhus, Ishwarcharan Swami and Brahmavihari Swami. Appreciated BAPS relief work in the time of COVID-19 and during the Ukraine crisis. Discussed the upcoming birth centenary celebrations of HH Pramukh Swami Maharaj Ji and recalled his rich contribution to society. pic.twitter.com/Y4se8vkwM3
— Narendra Modi (@narendramodi) April 16, 2022