പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും യു .എസ്സ് . പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം വൈകിട്ട് ഒരു ടെലിഫോൺ സംഭാഷണത്തിലൂടെ നവവത്സര ആശംസകൾ കൈമാറി. ആദ്യ ഇന്ത്യ, യു .എസ്സ് ., ജപ്പാൻ ത്രികക്ഷി ഉച്ചകോടി , 2 + 2 സംഭാഷണ സംവിധാനത്തിന് തുടക്കമിട്ടത് മുതലായ സംഭവവികാസങ്ങളിൽ അവർ മതിപ്പു പ്രകടിപ്പിച്ചു.
പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനം , ഊർജ്ജം, മേഖലാ , ആഗോള വിഷയങ്ങളിൽ ഏകോപനം തുടങ്ങിയവയിൽ വർധിച്ചു വരുന്ന ഉഭയകക്ഷി സഹകരണത്തിൽ രണ്ട് നേതാക്കളും സന്തുഷ്ടി രേഖപ്പെടുത്തി.
2019 ലും ഇന്ത്യ -യൂ .എസ്സ് ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുതുന്നതിലേയ്ക്ക് സഹകരിച്ചു പ്രവർത്തിക്കാൻ അവർ ഒരു പോലെ യോജിപ്പ് പ്രകടിപ്പിച്ചു.