പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രീയ ഏകതാ ദിവസിനോനുബന്ധിച്ച് ഗുജറാത്തിലെ കെവാഡിയയിലുള്ള ഏകതാ പ്രതിമയ്ക്ക് സമീപം ദേശീയ ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യത്തെമ്പാടും നിന്നുള്ള വിവിധ പൊലീസ് സേനാംഗങ്ങള്‍ അണിനിരന്ന രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് അദ്ദേഹം പരിശോധിച്ചു.
![](https://cdn.narendramodi.in/cmsuploads/0.33217200_1572518179_684-1.jpg)
2014 മുതല്‍ ഒക്‌ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിവസായി ആചരിച്ച് വരികയാണ്. ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവര്ഡ രാജ്യത്തുടനീളം ഐക്യത്തിന് വേണ്ടിയുള്ള ഓട്ടത്തില്‍ പങ്ക് ചേര്‍ന്നു.
പ്രധാനമന്ത്രിക്ക് മുന്നില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും, സ്റ്റുഡന്റ് കേഡറ്റ് കോറും ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഡ്രില്ലും അവതരിപ്പിച്ചു. എന്‍.എസ്.ജി, സി.ഐ.എസ്.എഫ് , എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ് , ഗുജറാത്ത് പൊലീസ്, ജമ്മു കാശ്മീര്‍ പൊലീസ് എന്നിവയടക്കമുള്ള പൊലീസ് സേനകള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ തങ്ങളുടെ പ്രദര്‍ശനങ്ങള്‍ അവതരിപ്പിച്ചു.
![](https://cdn.narendramodi.in/cmsuploads/0.32041800_1572518336_684-2.jpg)
പ്രധാനമന്ത്രി പിന്നീട് കെവാഡിയയില്‍ സാങ്കേതിക വിദ്യ പ്രദര്‍ശന ഇടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യോമസുരക്ഷ മുതല്‍ പൊലീസ് സേനകളുടെ ആധുനികവത്കരണം വരെയുള്ള വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ച പൊലീസ് സേനകളുടെ സ്റ്റാളുകളും അദ്ദേഹം സന്ദര്‍ശിച്ചു.