പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ രാജസ്വജ്ഞാന്‍ സംഗമം(നികുതി ഭരണാധികാരികളുടെ വാര്‍ഷികസമ്മേളനം) ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര-സംസ്ഥാന ഗവമെന്റുകളിലെ നികുതി ഭരണാധികാരികളെ അഭിസംബോധന ചെയ്തു.
തങ്ങളുടെ പ്രവര്‍ത്തനസംസ്‌കാരം അടിയന്തിര ബോധത്തോടുള്ളതും അളക്കാവുന്ന തരത്തിലാക്കിയും മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ ഉദ്ബോധിപ്പിച്ചു.
രാജ്യത്ത് സാമ്പത്തിക സംയോജനവും സംവിധാനത്തില്‍ സുതാര്യതയും കൊണ്ടുവന്നതിനോടൊപ്പം 17 ലക്ഷത്തിലധികം പുതിയ വ്യാപാരികളെ രണ്ടുമാസം കൊണ്ട് പരോക്ഷ നികുതി സംവിധാനത്തിലേക്ക് കഴിഞ്ഞുവെന്ന് ജി.എസ്.ടിയുടെ ഗുണഫലങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു .
വ്യാപാരികള്‍ക്ക് ജി.എസ്.ടിയുടെ പരമാവധി ഗുണം ലഭിക്കുതിനായി 20 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള താരതമ്യേന ചെറിയ വ്യാപാരികളെകൊണ്ടുപോലും ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുപ്പിക്കുതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ വിഭാഗത്തിനായി ഒരു പ്രത്യേക സംവിധാനമുണ്ടാക്കി ഇക്കാര്യത്തില്‍ പരമാവധി പ്രയത്‌നിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായ 2022ആകുമ്പോള്‍ രാജ്യത്തിന്റെ നികുതിഭരണം മെച്ചമാക്കുതിന് വേണ്ട വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അഴിമതിക്കാരുടെ ആത്മവിശ്വാസം തകര്‍ക്കാനും സത്യസന്ധരായ നികുതിദായകരില്‍ ആത്മവിശ്വാസം വളര്‍ത്തുതിനുമുള്ള പരിസ്ഥിതി സൃഷ്ടികുകതിനാണ് കേന്ദ്ര ഗവമെന്റ് പ്രയത്‌നിക്കു ന്നത്. കറന്‍സി നിരോധനം, കള്ളപ്പണത്തിനും ബിനാമി വസ്തുക്കള്‍ക്കുമെതിരെയുള്ള കര്‍ശന നിയമങ്ങള്‍ എന്നിവയൊക്കെ ഈ മേഖലയിലുള്ള നടപടികളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി ഇടപാടുകളില്‍ മനുഷ്യ ഇടപെടൽ പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇ-അസസ്‌മെന്റിനും സാങ്കേതികവിദ്യ ഉപയോഗിച്ച് നടപടികളിലെ തെറ്റുകള്‍ തിരുത്തുതിനും കൂടുതല്‍ ഊല്‍ നല്‍കണം. അങ്ങനെ വരുമ്പോള്‍ നിക്ഷിപ്തതാല്‍പര്യങ്ങള്‍ നിയമത്തിന്റെ വഴിയില്‍ തടസം തീര്‍ക്കില്ല.
നികുതിയുമായി ബന്ധപ്പെട്ട് കോടതികളില്‍ പരാതിയായി അപ്പീലുകളായും കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യത്തില്‍ പ്രധാനമന്ത്രി നിരാശപ്രകടിപ്പിച്ചു. ഈ കേസുകളുടെ രൂപത്തില്‍ പാവപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനത്തിന് വിനിയോഗിക്കേണ്ട വന്‍ തുകകള്‍ തടഞ്ഞു വയ്ക്കപ്പെട്ടിരിക്കുകയാണ്. ഈ തടസം ഇല്ലാതാക്കാനായി രജ്‌സ്‌വ ജ്ഞാന്‍ സംഗമത്തില്‍ ഒരു പദ്ധതിക്ക് രൂപം നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രഖ്യാപിക്കപ്പെടാത്ത വരുമാനവും സമ്പത്തും കണ്ടെത്തുതിന് ഡാറ്റാ അനാലിറ്റിക്കള്‍ ഉപകരണങ്ങള്‍ സജീവമായി ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാവര്‍ഷവും നികുതിവരുമാനം വര്‍ദ്ധിപ്പിക്കുതിനുള്ള പ്രയത്‌നം ഉദ്യോഗസ്ഥതലത്തില്‍ നടക്കുുണ്ടെങ്കിലും പ്രതീക്ഷിക്കു നികുതിതുകയും ലഭിക്കുതും തമ്മില്‍ പലപ്പോഴും ശരിയായ നിലയില്‍ അനുഭവവേദ്യമാകുില്ല.
നികുതി അനുഭവപ്പെടുതിനല്ല, അത് വര്‍ദ്ധിപ്പിക്കുതിനുള്ള സമയബന്ധിതമായ പരിഹാരം ഉണ്ടാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സത്യസന്ധിയില്ലാത്തവരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് സത്യസന്ധര്‍ വിലനല്‍കേണ്ടി വരു സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ അദ്ദേഹം ഡാറ്റാ അനാലിറ്റിക്‌സ് പരിശോധന വിഭാഗങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് നികുതിവകുപ്പുകളിലെ മാനവവിഭവശേഷിയെ പുനക്രമീകരിക്കണമെും അദ്ദേഹം നിര്‍ദ്ദേശിച്ചു.
രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ജ്ഞാന്‍ സംഗമം അവസാനിക്കുമ്പോള്‍ നികുതി ഭരണം മെച്ചപ്പെടുത്തുതിനുള്ള മൂര്‍ത്തമായ ആശയങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.