Women have shown how a positive change has begun in rural India. They are bringing about a qualitative change: PM
Guided by the mantra of Beti Bachao, Beti Padhao, the Government is trying to bring about a positive change: PM
Boys and girls, both should get equal access to education: PM Narendra Modi
Swachhata has to become our Svabhaav. The poor gains the most when we achieve cleanliness and eliminate dirt: PM

ഗാന്ധിനഗറില്‍ വനിതാ സര്‍പഞ്ചുമാരുടെ കണ്‍വെന്‍ഷ(സ്വച്ഛ് ശക്തി 2017)നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.


ശുചിത്വമാര്‍ന്ന ഇന്ത്യയുടെ സൃഷ്ടിക്കായി അളവറ്റ സംഭാവനകള്‍ അര്‍പ്പിച്ച സര്‍പഞ്ചുമാരെ ആദരിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വമാണു രാഷ്ട്രീയസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമെന്നു പ്രസ്താവിച്ച മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം 2019ലാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു..

 ശുചിത്വം പാലിക്കാന്‍ നടത്തിവരുന്ന ശ്രമങ്ങള്‍ അതേ ആവേശത്തോടെ തുടരണമെന്നു ചടങ്ങിനെത്തിയവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ശുചിത്വം നമുക്കു ശീലമായിത്തീരണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വം പാലിക്കുകയും മാലിന്യം ഒഴിവാക്കുകയും ചെയ്താല്‍ ഏറ്റവും നേട്ടമുണ്ടാകുക ദരിദ്രര്‍ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.


പല കെട്ടുകഥകളും അര്‍ഥവല്ലാത്തവയാണെന്നു തെളിയിച്ചവരാണ് ഇന്ന് ആദരിക്കപ്പെടുന്നതെന്നും ഗ്രാമീണ ഇന്ത്യയില്‍ എങ്ങനെ സൃഷ്ടിപരമായ മാറ്റം ആരംഭിച്ചുവെന്നു കാട്ടിത്തന്നവരാണ് അവരെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗുണപരമായ മാറ്റം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന വനിതാ സര്‍പഞ്ചുമാരെ കാണുമ്പോള്‍ സൃഷ്ടിപരമായ മാറ്റം കൊണ്ടുവരാനുള്ള ദൃഢനിശ്ചയം അവര്‍ക്കുണ്ടെന്നു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

 

‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പദ്ധതിയെക്കുറിച്ചു പരാമര്‍ശിക്കവേ പെണ്‍ഭ്രൂണഹത്യ അവസാനിപ്പിക്കുന്നതില്‍ വനിതാ സര്‍പഞ്ചുമാര്‍ക്ക് ഏറെ ചെയ്യാന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിവേചനം സ്വീകാര്യമല്ലെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടാന്‍ തുല്യമായ അവസരങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


നമ്മുടെ ഗ്രാമങ്ങളില്‍ ഗണ്യമായ മാറ്റം സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യക്കു സാധിക്കുമെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. 

അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കവേ, അവര്‍ രാജ്യത്തിനാകെ പ്രചോദനം പകരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

 

 

പ്രസംഗത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'Under PM Narendra Modi's guidance, para-sports is getting much-needed recognition,' says Praveen Kumar

Media Coverage

'Under PM Narendra Modi's guidance, para-sports is getting much-needed recognition,' says Praveen Kumar
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister remembers Rani Velu Nachiyar on her birth anniversary
January 03, 2025

The Prime Minister, Shri Narendra Modi remembered the courageous Rani Velu Nachiyar on her birth anniversary today. Shri Modi remarked that she waged a heroic fight against colonial rule, showing unparalleled valour and strategic brilliance.

In a post on X, Shri Modi wrote:

"Remembering the courageous Rani Velu Nachiyar on her birth anniversary! She waged a heroic fight against colonial rule, showing unparalleled valour and strategic brilliance. She inspired generations to stand against oppression and fight for freedom. Her role in furthering women empowerment is also widely appreciated."