നമ്മുടെ ഭരണഘടനയിലെ ഉള്‍ച്ചേര്‍ക്കലിന്റെ ശക്തി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എടുത്തു പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത മുറുകെപ്പിടിക്കുന്നതിന് വെല്ലുവിളികള്‍ നേരിടാന്‍ നമ്മെ പ്രാപ്തരാക്കിയത് ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇന്ന് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഭരണഘടനാ ദിനത്തെ പരാമര്‍ശിക്കവെ, പ്രധാനമന്ത്രി പറഞ്ഞു, ”ഭൂതകാലവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്ന ചുരുക്കം ചില അവസരങ്ങളും, ഏതാനും ദിനങ്ങളും നമുക്കുണ്ട്. മെച്ചപ്പെട്ട ഒരു ഭാവിയ്ക്കായി പ്രവര്‍ത്തിക്കുന്നതിന് ഇവയെല്ലാം നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്ന്, നവംബര്‍ 26, ഒരു ചരിത്ര ദിനമാണ്. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അനുയോജ്യമായ രീതിയില്‍ നമ്മുടെ മഹത്തായ ഭരണഘടന നാം സ്വീകരിച്ചു.’
ഭരണഘടനാ നിര്‍മ്മാണസഭയില്‍ നടന്ന നിരവധി ചര്‍ച്ചകളുടെയും, സംവാദങ്ങളുടെയും ഉല്പന്നമായി പ്രധാനമന്ത്രി ഭരണഘടനയെ വിശേഷിപ്പിച്ചു. രാജ്യത്തിന് ഈ ഭരണഘടന നല്‍കുന്നതിന് വേണ്ടി പ്രയത്‌നിച്ച എല്ലാ പേര്‍ക്കും അദ്ദേഹം പ്രണാമം അര്‍പ്പിച്ചു.
‘ഏഴ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഈ സെന്‍ട്രല്‍ ഹാളില്‍, നമ്മുടെ സ്വപ്നങ്ങളെയും, വെല്ലുവിളികളെയും, ഭാവിയെയും, ബാധിക്കുന്ന ഭരണഘടനയുടെ എല്ലാ വകുപ്പുകളും ചര്‍ച്ച ചെയ്യുകയും, സംവദിക്കുകയും ചെയ്തിരുന്നു. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. ഭീം റാവു അംബേദ്കര്‍, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, പണ്ഡിറ്റ് നെഹ്റു, ആചാര്യ കൃപലാനി, മൗലാന അബുല്‍ കലാം ആസാദ് തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ സംവദിച്ചും, ചര്‍ച്ച ചെയ്തുമാണ് നമുക്ക് ഈ പാരമ്പര്യം നല്‍കിയത്. ഈ ഭരണഘടന നമുക്ക് ലഭ്യമാക്കാന്‍ ഉത്തരവാദികളായ എല്ലാപേര്‍ക്കും ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.”
‘നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങളുടെ സ്വപ്നങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ വാക്കുകളും, മൂല്യങ്ങളുമായി രൂപം പ്രാപിച്ചു, ‘ അദ്ദേഹം പറഞ്ഞു.
‘ നമ്മുടെ തന്നെ പിഴവുകളാല്‍ നമുക്ക് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും, റിപ്പബ്ലിക് സ്വഭാവവും മുന്‍ കാലത്ത് നഷ്ടപ്പെട്ടതായി’ 1949 നവംബര്‍ 25 ന് ഭരണഘടനയെ കുറിച്ചുള്ള തന്റെ അവസാന പ്രസംഗത്തില്‍ ബാബാ സാഹേബ് അംബേദ്കര്‍ ജി ജനങ്ങളെ ഓര്‍മ്മിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട്, ഇപ്പോള്‍ രാജ്യത്തിന് അതിന്റെ സ്വാതന്ത്ര്യവും, ജനാധിപത്യവും മുറുകെപ്പിടിക്കാന്‍ കഴിയുമോ എന്ന് ‘ അംബേദ്കര്‍ ജി ചോദിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
‘ബാബാ സാഹേബ് അംബേദ്കര്‍ ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹമായിരിക്കും ഏറ്റവും വലിയ സന്തോഷവാന്‍. ഇന്ത്യ ഇന്ന് അതിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നു എന്ന് മാത്രമല്ല അതിന്റെ സ്വാതന്ത്ര്യത്തെയും, ജനാധിപത്യത്തെയും ശക്തിപ്പെടുത്തിയിട്ടുമുണ്ട്, ‘ പ്രധാനമന്ത്രി പറഞ്ഞു.
‘ഭരണഘടന നല്‍കുന്ന മൂല്യങ്ങളെയും, ആദര്‍ശങ്ങളെയും സംരക്ഷിക്കാന്‍ സഹായിച്ചതിനാലാണ് ഭരണഘടനയുടെ ചിറകുകളായ നിയമനിര്‍മ്മാണ സഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയെ നാം വണങ്ങുന്നത് ” പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ യത്‌നിക്കുന്ന മൊത്തം രാഷ്ട്രത്തെയും, താന്‍ വണങ്ങുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ത്യയുടെ ജനാധിപത്യത്തിലെ വിശ്വാസം ഒരിക്കലും കുറയാത്ത ഭരണഘടനയെ ഒരു വിശുദ്ധ ഗ്രന്ഥമായും, വഴിവിളക്കായും ആദരിക്കുന്ന 130 കോടി ഇന്ത്യക്കാരെ ഞാന്‍ വിനയത്തോടെ വണങ്ങുന്നു.
നമ്മുടെ ഭരണഘടനയുടെ 70 വര്‍ഷങ്ങള്‍ സന്തോഷത്തിന്റെയും, ഔന്നത്യത്തിന്റെയും, പരിസമാപ്തിയുടെയും ഒരു വികാരമാണ് നമുക്ക് നല്‍കുന്നത്.
ഭരണഘടനയിലെ സദ്ഗുണങ്ങളോടും, അതിന്റെ സത്തയോടുമുള്ള അടിയുറച്ച സ്വന്തമെന്ന ബോധമാണ് സന്തോഷത്തിന് കാരണം. ഇതിന് വിരുദ്ധമായ ഏതൊരു ശ്രമത്തേയും ഈ രാജ്യത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ‘
‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതത്തിലേക്ക് നമുക്ക് നീങ്ങാന്‍ കഴിയുന്ന ഭരണഘടനയുടെ ആദര്‍ശങ്ങളാണ് ഔന്നത്യത്തിന്റെ വികാരത്തിന് കാരണം.
വിശാലവും, വ്യത്യസ്തവുമായ ഈ രാജ്യത്തിന് അതിന്റെ അഭിലാഷങ്ങളും, സ്വപ്നങ്ങളും, പുരോഗതിയും കൈവരിക്കാനുള്ള ഏക മാര്‍ഗ്ഗം ഭരണഘടനയാണ് എന്ന സാരാംശത്തിലാണ് നാം എത്തിച്ചേരുന്നത്.”
ഭരണഘടനയെ നമ്മുടെ ഒരു വിശുദ്ധ ഗ്രന്ഥമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
‘നമ്മുടെ ജീവിതത്തിന്റെയും, നമ്മുടെ സമൂഹത്തിന്റെയും, നമ്മുടെ പാരമ്പര്യങ്ങളുടെയും, നമ്മുടെ മൂല്യങ്ങളുടെയും ഒരു മിശ്രിതമാണ് ഏറ്റവും വിശുദ്ധ ഗ്രന്ഥമായ നമ്മുടെ ഭരണഘടന. നമ്മുടെ എല്ലാ വെല്ലുവിളികള്‍ക്കുമുള്ള ഒരു പരിഹാരം കൂടിയാണത്. ‘
ഭരണഘടനയുടെ അടിത്തറ നിലകൊളളുന്നത് അന്തസ്സ്, ഐക്യം എന്ന ഇരട്ട തത്വത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഭരണഘടനയുടെ രണ്ട് മന്ത്രങ്ങളാണ് ഇന്ത്യക്കാര്‍ക്ക് അഭിമാനവും, ഇന്ത്യയുടെ ഐക്യവും. രാജ്യത്തിന്റെ ഐക്യത്തിന് കോട്ടം തട്ടാതെ ഭദ്രമാക്കുന്നതോടൊപ്പം അത് നമ്മുടെ പൗരന്മാരുടെ അന്തസ്സിന് പരമോന്നത സ്ഥാനം നല്‍കുന്നു. ‘
നമ്മുടെ അവകാശങ്ങളെ കുറിച്ച് മാത്രമല്ല, നമ്മുടെ കടമകളെ കുറിച്ചും നമ്മെ ബോധവാന്മാരാക്കുന്ന ആഗോള ജനാധിപത്യത്തിന്റെ മികച്ച ആവിഷ്‌കാരമായി പ്രധാനമന്ത്രി ഭരണഘടനയെ വിശേഷിപ്പിച്ചു.
‘ഇന്ത്യന്‍ ഭരണഘടന പൗരന്മാരുടെ അവകാശങ്ങളെയും , കടമകളെയും എടുത്തുകാട്ടുന്നു. ഇത് നമ്മുടെ ഭരണഘടനയുടെ ഒരു പ്രത്യേക സ്വഭാവമാണ്. അവകാശങ്ങളും കടമകളും തമ്മിലുള്ള ബന്ധവും, സമതുലനാവസ്ഥയും നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജി നല്ലവണ്ണം മനസ്സിലാക്കിയിരുന്നു.”
ഭരണഘടന ഉറപ്പാക്കുന്ന ചുമതലാ ബോധത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാനുള്ള സ്വഭാവം വികസിപ്പിക്കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.
‘നമ്മുടെ ഭരണഘടനയില്‍ പറയുന്ന ചുമതലകള്‍ നമുക്ക് എങ്ങനെ നിര്‍വ്വഹിക്കാമെന്ന് നമുക്ക് ചിന്തിക്കാം. സേവനത്തെയും, ചുമതലയേയും നാം വേര്‍തിരിച്ച് കാണണം.
സേവനം സ്വമനസ്സാലെ ചെയ്യുന്നതാണ്. അതായത്, തെരുവിലെ ഒരു ദരിദ്രനെ നിങ്ങള്‍ സഹായിക്കുമായിരിക്കാം. പക്ഷേ വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ നിങ്ങള്‍ കര്‍ശനമായി പാലിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ ചുമതല നിറവേറ്റുന്നുള്ളൂ.
ജനങ്ങളുമായുള്ള നമ്മുടെ ഇടപഴകലുകളില്‍ ചുമതലകള്‍ക്ക് നാം ഊന്നല്‍ നല്‍കണം.
ഇന്ത്യയുടെ അഭിമാന പൗരന്മാരെന്ന നിലയ്ക്ക് നമ്മുടെ പ്രവൃത്തികള്‍, നമ്മുടെ രാജ്യത്തിന് എങ്ങനെ കൂടുതല്‍ കരുത്ത് പകരുമെന്ന് നമുക്ക് ചിന്തിക്കാം.”
‘നമ്മുടെ ഭരണഘടന തുടങ്ങുന്നത്’ – ‘നാം, ഇന്ത്യയിലെ ജനങ്ങള്‍’ എന്നാണ്. രാജ്യത്തിന്റെ ശക്തിയും പ്രചോദനവും, ലക്ഷ്യവും, നമ്മള്‍ ജനങ്ങളാണെന്ന് നാം തിരിച്ചറിയണം.’ അദ്ദേഹം പറഞ്ഞു.
2008-ല്‍ മുംബൈയില്‍ ഒരു ഭീകരാക്രമണത്തില്‍ ഇതേ ദിവസമാണ് നിരവധി പേര്‍ കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ആ ഭയാനകമായ ദിനത്തില്‍ മരണമടഞ്ഞവര്‍ക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
‘വസുധൈവ കുടുംബകം (ഏക ലോകം, ഏക കുടുംബം) എന്ന ആയിരക്കണക്കിന് വര്‍ഷത്തെ സമ്പന്നമായ തത്വചിന്തയെ ഭീകരപ്രവര്‍ത്തകര്‍ മുംബൈയില്‍ നശിപ്പിക്കാന്‍ ശ്രമിച്ചതും ഇതേ ദിവസമാണെന്നത് വേദനാജനകമാണ്. വേര്‍പ്പെട്ട ആത്മാക്കള്‍ക്ക് ഞാന്‍ ആദരമര്‍പ്പിക്കുന്നു. ‘
Today is a historic day.
— PMO India (@PMOIndia) November 26, 2019
70 years ago we adopted our great Constitution: PM @narendramodi
The dreams of the members of the Constituent Assembly took shape in the form of the words and values enshrined in our Constitution: PM @narendramodi
— PMO India (@PMOIndia) November 26, 2019
आज अगर बाबा साहब होते तो उनसे अधिक प्रसन्नता शायद ही किसी को होती, क्योंकि भारत ने इतने वर्षों में न केवल उनके सवालों का उत्तर दिया है बल्कि अपनी आज़ादी को, लोकतंत्र को और समृद्ध और सशक्त किया है: PM @narendramodi
— PMO India (@PMOIndia) November 26, 2019
मैं विशेषतौर पर 130 करोड़ भारतवासियों के सामने भी नतमस्तक हूं, जिन्होंने भारत के लोकतंत्र के प्रति अपनी आस्था को कभी कम नहीं होने दिया। हमारे संविधान को हमेशा एक पवित्र ग्रंथ माना, गाइडिंग लाइट माना: PM @narendramodi
— PMO India (@PMOIndia) November 26, 2019
हर्ष ये कि संविधान की भावना अटल और अडिग रही है। अगर कभी कुछ इस तरह के प्रयास हुए भी हैं, तो देशवासियों ने मिलकर उनको असफल किया है, संविधान पर आंच नहीं आने दी है: PM @narendramodi
— PMO India (@PMOIndia) November 26, 2019
उत्कर्ष ये कि हम हमारे संविधान की मजबूती के कारण ही एक भारत, श्रेष्ठ भारत की तरफ आगे बढ़े हैं। हमने तमाम सुधार मिल-जुलकर संविधान के दायरे में रहकर किए हैं: PM @narendramodi
— PMO India (@PMOIndia) November 26, 2019
उत्कर्ष ये कि हम हमारे संविधान की मजबूती के कारण ही एक भारत, श्रेष्ठ भारत की तरफ आगे बढ़े हैं। हमने तमाम सुधार मिल-जुलकर संविधान के दायरे में रहकर किए हैं: PM @narendramodi
— PMO India (@PMOIndia) November 26, 2019
हमारा संविधान, हमारे लिए सबसे बड़ा और पवित्र ग्रंथ है। एक ऐसा ग्रंथ जिसमें हमारे जीवन की, हमारे समाज की, हमारी परंपराओं और मान्यताओं का समावेश है और नई चुनौतियों का समाधान भी है: PM @narendramodi
— PMO India (@PMOIndia) November 26, 2019
निष्कर्ष ये कि विशाल और विविध भारत की प्रगति के लिए, सुनहरे भविष्य के लिए, नए भारत के लिए, भी हमारे सामने सिर्फ और सिर्फ यही रास्ता है: PM @narendramodi
— PMO India (@PMOIndia) November 26, 2019
संविधान को अगर मुझे सरल भाषा में कहना है तो, Dignity For Indian and Unity for India. इन्हीं दो मंत्रों को हमारे संविधान ने साकार किया है। नागरिक की Dignity को सर्वोच्च रखा है और संपूर्ण भारत की एकता और अखंडता को अक्षुण्ण रखा है: PM @narendramodi
— PMO India (@PMOIndia) November 26, 2019
हमारा संविधान वैश्विक लोकतंत्र की सर्वोत्कृष्ट उपलब्धि है। यह न केवल अधिकारों के प्रति सजग रखता है बल्कि हमारे कर्तव्यों के प्रति जागरूक भी बनाता है: PM @narendramodi
— PMO India (@PMOIndia) November 26, 2019
The Constitution of India highlights both rights and duties of citizens. This is a special aspect of our Constitution: PM @narendramodi
— PMO India (@PMOIndia) November 26, 2019
Let us think about how we can fulfil the duties enshrined in our Constitution: PM @narendramodi
— PMO India (@PMOIndia) November 26, 2019
अधिकारों और कर्तव्यों के बीच के इस रिश्ते और इस संतुलन को राष्ट्रपिता महात्मा गांधी ने बखूबी समझा था: PM @narendramodi
— PMO India (@PMOIndia) November 26, 2019
As proud citizens of India, let us think about how our actions will make our nation even stronger: PM @narendramodi
— PMO India (@PMOIndia) November 26, 2019
हमारी कोशिश होनी चाहिए कि अपने हर कार्यक्रम में, हर बातचीत में Duties पर ज़रूर फोकस हो: PM @narendramodi
— PMO India (@PMOIndia) November 26, 2019
हमारा संविधान 'हम भारत के लोग' से शुरू होता है। हम भारत के लोग ही इसकी ताकत है, हम ही इसकी प्रेरणा है और हम ही इसका उद्देश्य है: PM @narendramodi
— PMO India (@PMOIndia) November 26, 2019