ശ്രീ ലക്ഷ്മണ്‍റാവു ഇനാംദാറിന്റെ ജന്മശതാബ്ദി ആഘോഷവേളയില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സഹകാരി സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സംബന്ധിച്ചു.
നമ്മുടെ രാജ്യം ഒരു ” ബഹുരത്‌ന വസുന്ധര”യാണെന്ന് യോഗത്തെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിലങ്ങളോമിങ്ങോളം നിരവധി ആളുകള്‍ പല മേഖലകളിലും കാലഘട്ടത്തിലുമായി നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ ചിലതെല്ലാം വളരെ പ്രശസ്തമാകുകയും മാധ്യമങ്ങള്‍ അതേക്കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്യുമ്പോള്‍, മറ്റുചിലര്‍ വളരെ വിലയേറിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ അറിയപ്പെടാത്തവരായി തന്നെ തുടരുന്നു. വക്കീല്‍ സാഹിബ്-ലക്ഷ്മണ്‍റാവു ഇനാംദാര്‍ അത്തരത്തിലുള്ള ഒരു വ്യക്തിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അറിയപ്പെടാതെ കിടക്കുകയാണെങ്കില്‍പ്പോലും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുകയെന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന തത്വമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ശ്രീ ഇനാംദാര്‍ ഈ തത്വം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുകയെന്നതും ഗ്രാമീണ-നഗര മേഖലകളിലെ സന്തുലിതമായ വികസനവുമെന്ന ലക്ഷ്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. സഹകരണമേഖലയ്ക്ക് ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകരണ പ്രസ്ഥാനത്തിന്റെ ” ഊര്‍ജ്ജം” അതേപടി നിലനിര്‍ത്തേണ്ടതില്‍ ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, ഇന്ന് ഗ്രാമീണ മേഖലയില്‍ ഇത് വലിയതോതില്‍ കോട്ടമൊന്നുമില്ലാതെ നിലനില്‍ക്കുന്നുമുണ്ട്. ” സംസ്‌ക്കാരമില്ലാതെ സഹകരണമില്ലെന്ന” (ബിനാ സംസ്‌ക്കാര്‍ നഹി സഹകാര്‍) എന്ന ശ്രീ ഇനാംദാറിന്റെ മന്ത്രം അദ്ദേഹം ആവര്‍ത്തിച്ചു.”
ഇന്ന് കര്‍ഷകര്‍ ചില്ലറയായി വാങ്ങിയിട്ട് മൊത്തമായി വില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രക്രിയ മറിച്ചാകണം. ഇടനിലക്കാരെ ഇല്ലാതാക്കി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട സഹായം നല്‍കണം. പാലുല്‍പ്പാദനമേഖലയിലെ സഹകരണ പ്രസ്ഥാനത്തെ ഉദാഹരണായി ചൂണ്ടിക്കാട്ടികൊണ്ട്, സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശേഷിയുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ സമൂഹത്തിന്റെ സ്വഭാവുമായി സമന്വയിക്കുന്നതിനുള്ള ശേഷി സഹകരണ പ്രസ്ഥാനത്തിനുണ്ട്. വേപ്പെണ്ണ പുരട്ടിയ യൂറിയ, തേനീച്ച വളര്‍ത്തല്‍, കടല്‍പ്പോള കൃഷി തുടങ്ങിയ മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന് അളവറ്റ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
ചടങ്ങില്‍ വച്ച് പ്രധാനമന്ത്രി രണ്ടു പുസ്തകങ്ങളും പ്രകാശനം ചെയ്തു. ഒന്ന് ശ്രീ ലക്ഷ്മണ്‍റാവു ഇനാംദാറിനെക്കുറിച്ചുള്ളതും മറ്റൊന്ന് ” നയണ്‍ ജെംസ് ഓഫ് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് മൂവ്‌മെന്റ.”(ഇന്ത്യന്‍ സഹകരണപ്രസ്ഥാനത്തിലെ ഒന്‍പത് രത്‌നങ്ങള്‍) എന്നതുമായിരുന്നു പ്രകാശനം ചെയ്തത്. ഈ അവസരത്തില്‍ സഹകരണ രംഗത്ത് കാഴ്ചവച്ച മികവിനുള്ള പുരസ്‌ക്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു..
Cooperative movements are not only about systems. There is a spirit that brings people together to do something good: PM @narendramodi
— PMO India (@PMOIndia) September 21, 2017
There are several sectors where the cooperative sector can help make a positive difference: PM @narendramodi
— PMO India (@PMOIndia) September 21, 2017
It is natural for the cooperative sector to grow and shine in India: PM @narendramodi
— PMO India (@PMOIndia) September 21, 2017