പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ശ്രീമതി ഹർസല വോൺ ഡെർ ലെയ്നുമായി തമ്മിൽ ഇന്ന് ടെലെഫോൺ സംഭാഷണം നടന്നു,
കോവിഡ് -19 ന്റെ രണ്ടാം തരംഗം നിയന്ത്രിച്ചു് നിർത്തുന്നതിനുള്ള ഇന്ത്യയുടെ നിരന്തരമായ ശ്രമങ്ങൾ ഉൾപ്പെടെ, ഇന്ത്യയിലും യൂറോപ്യൻ യൂണിയനിലും നിലവിലുള്ള കോവിഡ്-19 അവസ്ഥയെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിനല്ല സഹായം വേഗത്തിൽ സമാഹരിച്ചതിന് പ്രധാനമന്ത്രി മോദി യൂറോപ്യൻ യൂണിയനെയും അതിന്റെ അംഗരാജ്യങ്ങളെയും അഭിനന്ദിച്ചു.
ജൂലൈയിലെ അവസാന ഉച്ചകോടിക്ക് ശേഷം ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തത്തിൽ വർധിച്ച ഗതിവേഗം ദൃശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. 2021 മെയ് 8 ന് വെർച്വൽ ഫോർമാറ്റിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഇയു ലീഡേഴ്സ് യോഗം ഇന്ത്യ-ഇയു ബഹുമുഖ ബന്ധത്തിന് പുതിയ വേഗം നൽകാനുള്ള ഒരു സുപ്രധാന അവസരമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ഇന്ത്യ-ഇയു നേതാക്കളുടെ യോഗം ഇയു + 27 ഫോർമാറ്റിലെ ആദ്യ സമ്മേളനമായിരിക്കും, ഇത് ഇന്ത്യ-ഇയു തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇരുപക്ഷത്തിന്റെയും ഒരേപോലുള്ള അഭിലാഷത്തെ പ്രതിഫലിപ്പിയ്ക്കും.