ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി ടെഡ്രോസ് അധനം ഗെബ്രിയേസസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ടെലിഫോണിലൂടെ ആശയവിനിമയം നടത്തി.
കോവിഡ് 19 മഹാമാരിയ്ക്കുള്ള ആഗോള പ്രതിരോധം സുഗമമാക്കുന്നതിനായി വഹിച്ച സുപ്രധാനമായ പങ്കിന് ലോകാരോഗ്യസംഘടനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു.
മറ്റുരോഗങ്ങള്‍ക്കെതിരായ പോരാട്ടത്തിലെ അവബോധം നഷ്ടപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വികസ്വരരാജ്യങ്ങളുടെ ആരോഗ്യസംവിധാനത്തില്‍ ലോകാരോഗ്യസംഘടനയുടെ പിന്തുണയെ പ്രശംസിക്കുകയും ചെയ്തു.
ലോകാരോഗ്യസംഘടനയുടെയൂം ഇന്ത്യയുടെയും ആരോഗ്യ അധികാരികളുമായി നിരന്തരമുള്ള അടുത്ത സഹകരണത്തില്‍ ഡയറക്ടര്‍ ജനറല്‍ ഊന്നല്‍ നല്‍കുകയും ആയുഷ്മാന്‍ ഭാരത് പോലുള്ള ഇന്ത്യയുടെ ആഭ്യന്തര മുന്‍കൈകളേയും ക്ഷയത്തിനെതിരായ ഇന്ത്യയുടെ സംഘടിതപ്രവര്‍ത്തനത്തേയും പ്രത്യേകിച്ചും അഭിനന്ദിക്കുകയും ചെയ്തു. ആഗോള ആരോഗ്യപ്രശ്‌നത്തില്‍ ഇന്ത്യയ്ക്ക് സുപ്രധാനമായ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്-19 മഹാമാരിയെ നേരിടുന്നതിനായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഗോള സഹകരണത്തെക്കുറിച്ചും പ്രധാനമന്ത്രിയും ഡയറക്ടര്‍ ജനറലും ചര്‍ച്ചചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ മാനവ കുലത്തിന്റെ ഗുണത്തിനായി പ്രതിരോധകുത്തിവയ്പ്പുകളുടെയും ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും പ്രധാന നിര്‍മ്മാതാക്കള്‍ എന്ന നിലയിലുള്ള ഇന്ത്യയുടെ കാര്യശേഷികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തതിനുള്ള പ്രധാനമന്ത്രി മോദിയുടെ അസന്നിഗ്ധമായ പ്രതിജ്ഞാബന്ധതയെ ഡയറക്ടര്‍ ജനറല്‍ ശക്തമായി പ്രശംസിച്ചു