പ്രധാനമന്ത്രി ഗുജറാത്തില്‍ 60,000 കോടി രൂപയിലധികം മൂല്യം വരുന്ന വിവിധ വികസന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും
കക്രപാര്‍ ആണവനിലയത്തിലെ KAPS-3, KAPS-4 എന്നിവിടങ്ങളിൽ രണ്ട് പുതിയ പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും
ഗുജറാത്തിലെ റോഡ്, റെയില്‍, ഊര്‍ജം, ആരോഗ്യം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, നഗരവികസനം, ജലവിതരണം, വിനോദസഞ്ചാരം എന്നിവ ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഉത്തേജനം ലഭിക്കും
വഡോദര മുംബൈ എക്‌സ്പ്രസ് വേയുടെയും ഭാരത് നെറ്റ് ഫേസ് II പദ്ധതിയുടെയും പ്രധാന ഭാഗങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
നവസാരിയില്‍ പ്രധാനമന്ത്രി മിത്ര പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും
അംബാജിയിലെ റിഞ്ചാഡിയ മഹാദേവ ക്ഷേത്രത്തിന്റെയും തടാകത്തിന്റെയും വികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിടും
അഹമ്മദാബാദില്‍ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
പ്രധാനമന്ത്രി മഹേസാണയിലെ വാലിനാഥ് മഹാദേവക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും
വാരാണസിയുടേയും സമീപ പ്രദേശങ്ങളുടേയും വികസനത്തിനായുളള മറ്റൊരു ചുവടുവെപ്പായി 13,000 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
റോഡ്, വ്യവസായം, വിനോദസഞ്ചാരം, തുണിത്തരങ്ങള്‍, ആരോഗ്യം തുടങ്ങിയ മേഖലകള്‍ക്ക് വാരണാസിയില്‍ വലിയ ഉത്തേജനം ലഭിക്കും
സന്ത് ഗുരു രവിദാസ് ജന്മസ്ഥലിയില്‍ പ്രധാനമന്ത്രി പൂജയും ദര്‍ശനവും നടത്തും
ബിഎച്ച്യുവിലെ സ്വതന്ത്ര സഭാഗറിലെ സമ്മാന വിതരണ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും

2024 ഫെബ്രുവരി 22, 23 തീയതികളില്‍ പ്രധാനമന്ത്രി ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും.

ഫെബ്രുവരി 22ന് രാവിലെ 10.45ന് അഹമ്മദാബാദില്‍ പ്രധാനമന്ത്രി ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12:45 ന് പ്രധാനമന്ത്രി മഹേസാണയിലെത്തി വാലിനാഥ് മഹാദേവക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക്, മഹേസാണയിലെ താരഭില്‍ ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ അദ്ദേഹം 13,500 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഏകദേശം 4:15 PM ന് പ്രധാനമന്ത്രി നവസാരിയില്‍ എത്തും, അവിടെ അദ്ദേഹം ഏകദേശം 47,000 കോടി രൂപയിലധികം ചെലവഴിച്ചുള്ള ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വൈകുന്നേരം 6:15 ന് പ്രധാനമന്ത്രി കക്രപാര്‍ ആണവോര്‍ജ്ജ നിലയം സന്ദർശിക്കും.

ഫെബ്രുവരി 23-ന് വാരണാസിയിലെ ബി എച്ച് യുവിലെ സ്വതന്ത്ര സഭാഗറില്‍ സന്‍സദ് സംസ്‌കൃത് പ്രതിയോഗിത വിജയികള്‍ക്കുള്ള സമ്മാന വിതരണ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ 11:15ന് പ്രധാനമന്ത്രി സന്ത് ഗുരു രവിദാസ് ജന്മസ്ഥലിയില്‍ പൂജയും ദര്‍ശനവും നടത്തും. രാവിലെ 11.30ന് സന്ത് ഗുരു രവിദാസിന്റെ 647-ാം ജന്മവാര്‍ഷികത്തെ അനുസ്മരിക്കുന്ന പൊതുചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബനാസ്കന്ത ജില്ലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ വാരണാസി കാർഖിയോണിലെ യുപിഎസ്ഐഡിഎ അഗ്രോ പാർക്കിൽ നിർമിച്ചിട്ടുള്ള ബനസ് കാശി സങ്കുൽ എന്ന ക്ഷീരോപ്താദന യൂണിറ്റ് ഉച്ചയ്ക്ക് 1:30 ഓടെ പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന്, വാരാണസിയില്‍ 13,000 കോടി രൂപയിലധികം ചെലവഴിച്ചുള്ള ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കുന്ന ഒരു പൊതുചടങ്ങും നടക്കും.

ഗുജറാത്തില്‍ പ്രധാനമന്ത്രി 

ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 1.25 ലക്ഷത്തിലധികം കര്‍ഷകരുടെ പങ്കാളിത്തത്തിന് ജിസിഎംഎംഎഫിന്റെ സുവര്‍ണ ജൂബിലി ആഘോഷം സാക്ഷ്യം വഹിക്കും. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF, ഇത് അമൂലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റി.

ഗുജറാത്തിലെ മഹേസാണയിലും നവസാരിയിലും നടക്കുന്ന രണ്ട് പൊതുചടങ്ങുകളില്‍ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഗുജറാത്തിലുടനീളം റോഡ്, റെയില്‍, ഊര്‍ജം, ആരോഗ്യം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, നഗരവികസനം, ജലവിതരണം, ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം, ഗോത്രവർഗ്ഗ വികസനം എന്നിങ്ങനെ വിവിധ സുപ്രധാന മേഖലകളെയാണ് പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നത്.

മഹേസാണയിലെ താരഭില്‍ നടക്കുന്ന പൊതുചടങ്ങില്‍ 8000-ലധികം ഗ്രാമപഞ്ചായത്തുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഭാരത് നെറ്റ് ഫേസ്- II - ഗുജറാത്ത് ഫൈബര്‍ ഗ്രിഡ് നെറ്റ്വര്‍ക്ക് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള സുപ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. മഹേസാണ, ബനസ്‌കന്ത ജില്ലകളില്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍, ഗേജ് പരിവര്‍ത്തനം, പുതിയ ബ്രോഡ് ഗേജ് പാത എന്നിവയ്ക്കായി ഒന്നിലധികം പദ്ധതികള്‍; ഖേദ, ഗാന്ധിനഗര്‍, അഹമ്മദാബാദ്, മഹേസാണ എന്നിവിടങ്ങളില്‍ ഒന്നിലധികം റോഡ് പദ്ധതികള്‍; ഗാന്ധിനഗറിലെ ഗുജറാത്ത് ബയോടെക്‌നോളജി യൂണിവേഴ്‌സിറ്റിയുടെ പ്രധാന അക്കാദമിക് കെട്ടിടം; ബനസ്‌കന്തയില്‍ ഒന്നിലധികം ജലവിതരണ പദ്ധതികള്‍ എന്നിവയാണ് മറ്റുള്ള പദ്ധതികള്‍. 

പരിപാടിയില്‍, ആനന്ദ് ജില്ലയിലെ പുതിയ ജില്ലാതല ആശുപത്രി & ആയുര്‍വേദ ആശുപത്രി ഉള്‍പ്പെടെ നിരവധി സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ബനസ്‌കന്തയിലെ അംബാജി മേഖലയിലെ റിഞ്ചാഡിയ മഹാദേവ ക്ഷേത്രത്തിന്റെയും തടാകത്തിന്റെയും വികസനം; ഗാന്ധിനഗര്‍, അഹമ്മദാബാദ്, ബനസ്‌കന്ത, മഹേസാണ എന്നിവിടങ്ങളില്‍ ഒന്നിലധികം റോഡ് പദ്ധതികള്‍; ഡീസ എയര്‍ഫോഴ്‌സ് സ്റ്റേഷന്റെ റണ്‍വേ; അഹമ്മദാബാദിലെ ഹ്യൂമന്‍ ആന്‍ഡ് ബയോളജിക്കല്‍ സയന്‍സ് ഗാലറി; ഗിഫ്റ്റ് സിറ്റിയില്‍ ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ (ജിബിആര്‍സി) പുതിയ കെട്ടിടം; ഗാന്ധിനഗര്‍, അഹമ്മദാബാദ്, ബനസ്‌കന്ത എന്നിവിടങ്ങളില്‍ ജലവിതരണം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ എന്നിവയാണ് മറ്റുള്ളവ. 

നവസാരിയില്‍ നടക്കുന്ന പൊതുചടങ്ങില്‍ വഡോദര മുംബൈ എക്‌സ്പ്രസ് വേയുടെ ഒന്നിലധികം പാക്കേജുകള്‍ ഉള്‍പ്പെടെ നിരവധി വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ബറൂച്ച്, നവസാരി, വല്‍സാദ് എന്നിവിടങ്ങളില്‍ ഒന്നിലധികം റോഡ് പദ്ധതികള്‍; താപ്പിയിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതി; ബറൂച്ചിലെ ഭൂഗര്‍ഭ ഡ്രെയിനേജ് പദ്ധതി ഉള്‍പ്പെടെയുള്ളവയാണിത്. നവസാരിയില്‍ പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ റീജിയന്റെയും അപ്പാരല്‍ (പിഎം മിത്ര) പാര്‍ക്കിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കവും പ്രധാനമന്ത്രി നിര്‍വഹിക്കും.

ബറൂച്ച്-ദഹേജ് ആക്സസ് നിയന്ത്രിത എക്സ്പ്രസ് വേയുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. വഡോദര എസ്.എസ്.ജി.ആശുപത്രിയില്‍ ഒന്നിലധികം പദ്ധതികള്‍; വഡോദരയിലെ റീജിയണല്‍ സയന്‍സ് സെന്റര്‍; സൂറത്ത്, വഡോദര, പഞ്ച്മഹല്‍ എന്നിവിടങ്ങളില്‍ റെയില്‍വേ ഗേജ് മാറ്റുന്നതിനുള്ള പദ്ധതികള്‍; ബറൂച്ച്, നവസാരി, സൂറത്ത് എന്നിവിടങ്ങളിലെ വിവിധ റോഡ് പദ്ധതികള്‍; വല്‍സാദിലെ നിരവധി ജലവിതരണ പദ്ധതികള്‍, സ്‌കൂള്‍, ഹോസ്റ്റല്‍ കെട്ടിടങ്ങള്‍, നര്‍മ്മദ ജില്ലയിലെ മറ്റ് പദ്ധതികള്‍ എന്നിവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ, സൂറത്ത് നഗര വികസന അതോറിറ്റി, ഡ്രീം സിറ്റി എന്നിവയുടെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.

കക്രപാര്‍ അറ്റോമിക് പവര്‍ സ്റ്റേഷന്‍ (കെഎപിഎസ്) യൂണിറ്റ് 3, യൂണിറ്റ് 4 എന്നിവിടങ്ങളില്‍ 22,500 കോടി രൂപ ചെലവില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) നിര്‍മിച്ച രണ്ട് പുതിയ പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ (പിഎച്ച്ഡബ്ല്യുആര്‍) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. കെഎപിഎസ്-3, കെഎപിഎസ്-4 പദ്ധതികള്‍ക്ക് 1400 (700*2) മെഗാവാട്ട് ക്യുമുലേറ്റീവ് കപ്പാസിറ്റിയുണ്ട്, അവ ഏറ്റവും വലിയ തദ്ദേശീയ പിഎച്ച്ഡബ്ല്യുആര്‍കളാണ്. ലോകത്തിലെ ഏറ്റവും മികച്ച റിയാക്ടറുകളുമായി താരതമ്യപ്പെടുത്താവുന്ന നൂതന സുരക്ഷാ ഫീച്ചറുകളുള്ള ഇത്തരത്തിലുള്ള ആദ്യ റിയാക്ടറുകളാണ് അവ. ഈ രണ്ട് റിയാക്ടറുകളും ചേര്‍ന്ന് പ്രതിവര്‍ഷം ഏകദേശം 10.4 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ഗുജറാത്ത്, മഹാരാഷ്ട്ര, എംപി, ഛത്തീസ്ഗഡ്, ഗോവ, ദാദ്ര, നഗര്‍ ഹവേലി, ദാമന്‍ ദിയു തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും.

വാരാണസിയില്‍ പ്രധാനമന്ത്രി

റോഡ്, റെയില്‍, വ്യോമയാനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, നഗരവികസനം, ശുചിത്വം തുടങ്ങിയ സുപ്രധാന മേഖലകള്‍ക്കായി നിരവധി വികസന പദ്ധതികള്‍ ആരംഭിച്ചുകൊണ്ട് 2014 മുതല്‍ വാരാണസിയെയും അതിന്റെ സമീപ പ്രദേശങ്ങളെയും പരിവർത്തനം ചെയ്യുന്നതിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ദിശയില്‍ മറ്റൊരു ചുവടുവെപ്പായി പ്രധാനമന്ത്രി വാരാണസിയില്‍ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.

വാരാണസിയുടെ റോഡ് കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, NH-233 ന്റെ ഘര്‍ഗ്ര-പാലം-വാരണാസി സെക്ഷന്‍ നാലു വരിയാക്കുന്നത് ഉള്‍പ്പെടെ ഒന്നിലധികം റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. NH-56, പാക്കേജ്-1 ന്റെ സുല്‍ത്താന്‍പൂര്‍-വാരണാസി സെക്ഷന്റെ നാലു വരിപ്പാത; NH-19 ന്റെ വാരാണസി-ഔറംഗബാദ് സെക്ഷന്റെ ഘട്ടം-1 ന്റെ ആറ് വരിപ്പാത; NH-35-ല്‍ പാക്കേജ്-1 വാരാണസി-ഹനുമാന സെക്ഷന്റെ നാലുവരിപ്പാത; ബാബത്പൂരിനടുത്തുള്ള വാരാണസി-ജോണ്‍പൂര്‍ റെയില്‍ സെക്ഷനിലെ ROB എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാരാണസി-റാഞ്ചി-കൊല്‍ക്കത്ത എക്സ്പ്രസ് വേ പാക്കേജ്-1 ന്റെ നിര്‍മ്മാണത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.

മേഖലയിലെ വ്യാവസായിക വികസനത്തിന് ഉത്തേജനം നല്‍കുന്നതിനായി, സേവാപുരിയില്‍ എച്ച്പിസിഎല്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; UPSIDA അഗ്രോ പാര്‍ക്ക് കാര്‍ഖിയോണിലെ ബനാസ് കാശി സങ്കുല്‍ പാല്‍ സംസ്‌കരണ യൂണിറ്റ്; കാര്‍ഖിയോണിലെ UPSIDA അഗ്രോ പാര്‍ക്കിലെ വിവിധ അടിസ്ഥാന സൗകര്യങ്ങള്‍; നെയ്ത്തുകാരുടെ സില്‍ക്ക് ഫാബ്രിക് പ്രിന്റിംഗ് കോമണ്‍ ഫെസിലിറ്റി സെന്ററും പദ്ധതികളില്‍ ഉള്‍പ്പെടും.

രമണയില്‍ എന്‍ടിപിസിയുടെ നഗരമാലിന്യം മുതല്‍ ചാര്‍ക്കോള്‍ പ്ലാന്റ് വരെയുള്ള വിവിധ നഗരവികസന പദ്ധതികള്‍ പ്രധാനമന്ത്രി വാരാണസിയില്‍ ഉദ്ഘാടനം ചെയ്യും; സിസ്-വരുണ മേഖലയില്‍ ജലവിതരണ ശൃംഖല നവീകരിക്കുക; എസ്ടിപികളുടെയും മലിനജല പമ്പിംഗ് സ്റ്റേഷനുകളുടെയും ഓണ്‍ലൈന്‍ മലിനജല നിരീക്ഷണവും SCADA ഓട്ടോമേഷനും. കുളങ്ങളുടെ പുനരുജ്ജീവനത്തിനും പാര്‍ക്കുകളുടെ പുനര്‍വികസനത്തിനുമുള്ള പദ്ധതികള്‍, 3D അര്‍ബന്‍ ഡിജിറ്റല്‍ മാപ്പിന്റെയും ഡാറ്റാബേസിന്റെയും രൂപകല്‍പ്പനയും വികസനവും തുടങ്ങി വാരണാസിയുടെ സൗന്ദര്യവല്‍ക്കരണത്തിനുള്ള ഒന്നിലധികം പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 


വാരാണസിയില്‍ ടൂറിസം, ആത്മീയ ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട ഒന്നിലധികം പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പഞ്ചകോശി പരിക്രമ മാര്‍ഗിലെ അഞ്ച് പടവുകളിലും പത്ത് ആത്മീയ യാത്രകളോടെ പാവന്‍ പാതയിലും പൊതു സൗകര്യങ്ങളുടെ പുനര്‍വികസനം പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വാരാണസിക്കും അയോധ്യയ്ക്കുമായി ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ) നല്‍കുന്ന ഇലക്ട്രിക് കാറ്റമരന്‍ കപ്പല്‍ സമര്‍പ്പണം; കൂടാതെ ഏഴ് ചേഞ്ച് റൂമുകളും ഫ്‌ലോട്ടിംഗ് ജെട്ടികളും നാല് കമ്മ്യൂണിറ്റി ജെട്ടികളും എന്നിവയും ഉൾപ്പെടുന്നതാണ് പദ്ധതികൾ. ഹരിത ഊര്‍ജം ഉപയോഗിച്ചുളള ഇലക്ട്രിക് കാറ്റമരന്‍  ഗംഗയിലെ ടൂറിസം അനുഭവം മെച്ചപ്പെടുത്തും. വിവിധ നഗരങ്ങളിലായി ഐഡബ്ല്യുഎഐയുടെ പതിമൂന്ന് കമ്മ്യൂണിറ്റി ജെട്ടികളുടെ തറക്കല്ലിടലും ബല്ലിയയില്‍ ദ്രുത പോണ്ടൂണ്‍ തുറക്കല്‍ സംവിധാനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

വാരാണസിയിലെ പ്രശസ്തമായ ടെക്സ്റ്റൈല്‍ മേഖലയ്ക്ക് ഉത്തേജനം നല്‍കിക്കൊണ്ട് പ്രധാനമന്ത്രി വാരാണസിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (NIFT) തറക്കല്ലിടും. ടെക്സ്റ്റൈല്‍ മേഖലയിലെ വിദ്യാഭ്യാസ-പരിശീലന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് പുതിയ സ്ഥാപനം.

വാരാണസിയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി വാരാണസിയില്‍ പുതിയ മെഡിക്കല്‍ കോളേജിന് തറക്കല്ലിടും. ബിഎച്ച്യുവില്‍ നാഷണല്‍ സെന്റര്‍ ഓഫ് ഏജിംഗിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. സിഗ്ര സ്പോര്‍ട്സ് സ്റ്റേഡിയം ഫേസ്-1ന്റെയും ജില്ലാ റൈഫിള്‍ ഷൂട്ടിംഗ് റേഞ്ചിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ സ്വതന്ത്ര സഭാഗറില്‍ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പ്രധാനമന്ത്രി കാശി സന്‍സദ് ഗ്യാന്‍ പ്രതിയോഗിത, കാശി സന്‍സദ് ഫോട്ടോഗ്രഫി പ്രതിയോഗിത, കാശി സന്‍സദ് സംസ്‌കൃത പ്രതിയോഗിത വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വാരാണസിയിലെ സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍, യൂണിഫോം സെറ്റുകള്‍, സംഗീതോപകരണങ്ങള്‍, മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയും അദ്ദേഹം വിതരണം ചെയ്യും. അദ്ദേഹം കാശി സന്‍സദ് ഫോട്ടോഗ്രാഫി പ്രതിയോഗിത ഗാലറി സന്ദര്‍ശിക്കുകയും 'സാന്‍വര്‍തി കാശി' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഫോട്ടോഗ്രാഫര്‍മാരുടെ എന്‍ട്രികളെക്കുറിച്ച് അവരുമായി സംവദിക്കുകയും ചെയ്യും.

ബിഎച്ച്യുവിന് സമീപമുള്ള സീര്‍ ഗോവര്‍ധന്‍പൂരിലെ സന്ത് ഗുരു രവിദാസ് ജന്മസ്ഥലി ക്ഷേത്രത്തില്‍, രവിദാസ് പാര്‍ക്കില്‍ പുതിയതായി സ്ഥാപിച്ച സന്ത് രവിദാസിന്റെ പ്രതിമ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സന്ത് രവിദാസ് ജന്മസ്ഥലിക്ക് ചുറ്റും 32 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സന്ത് രവിദാസ് മ്യൂസിയത്തിന് തറക്കല്ലിടലും 62 കോടി രൂപ ചെലവിലുള്ള പാര്‍ക്കിന്റെ സൗന്ദര്യവല്‍ക്കരണവും അദ്ദേഹം നിര്‍വഹിക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi