ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ ന്യായസംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നിവ പാർലമെന്റ് പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യാചരിത്രത്തിലെ ചരിത്രമുഹൂർത്തമെന്നു പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചു. ഈ ബില്ലുകൾ സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കരുതൽ വേണ്ടവർക്കും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പു നൽകുന്നുവെന്നും സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദം, അത്തരത്തിലുള്ള മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമപരിഷ്കാരങ്ങൾ ഇന്ത്യയുടെ നിയമചട്ടക്കൂടിനെ അമൃതകാലത്തു കൂടുതൽ പ്രസക്തവും സഹാനുഭൂതിയുള്ളതുമാക്കി പുനർനിർവചിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ മൂന്നു ബില്ലുകൾ ചർച്ച ചെയ്യുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.
എക്സിലെ ത്രെഡ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഭാരതീയ നാഗരിക് സുരക്ഷാസംഹിത 2023, ഭാരതീയ ന്യായസംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 എന്നിവ പാസായതു നമ്മുടെ ചരിത്രത്തിലെ നിർണായകനിമിഷമാണ്. ഈ ബില്ലുകൾ കോളനിവാഴ്ചക്കാലത്തെ നിയമങ്ങളുടെ അന്ത്യം കുറിക്കുന്നു. പൊതുസേവനവും ക്ഷേമവും കേന്ദ്രീകരിച്ചുള്ള നിയമങ്ങളിലൂടെയേ പുതുയുഗത്തിനു നാന്ദികുറിക്കാനാകൂ.
പരിഷ്കരണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പരിവർത്തന ബില്ലുകൾ. സാങ്കേതികവിദ്യയിലും ഫോറൻസിക് സയൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് അവ നമ്മുടെ നിയമ-പൊലീസ്-അന്വേഷണ സംവിധാനങ്ങളെ ആധുനിക യുഗത്തിലേക്കു നയിക്കുന്നു. ഈ ബില്ലുകൾ നമ്മുടെ സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കരുതൽ ആവശ്യമായവർക്കും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കുന്നു.
അതോടൊപ്പം, ഈ ബില്ലുകൾ സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദം, പുരോഗതിയിലേക്കുള്ള നമ്മുടെ സമാധാനപരമായ യാത്രയെ തകർക്കുന്ന കുറ്റകൃത്യങ്ങൾ എന്നിവയെ സാരമായി ബാധിക്കും. അവയിലൂടെ, രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച കാലഹരണപ്പെട്ട വകുപ്പുകളോടു നാം വിട പറയുകയും ചെയ്തു.
നമ്മുടെ അമൃതകാലത്ത്, ഈ നിയമപരിഷ്കാരങ്ങൾ നമ്മുടെ നിയമചട്ടക്കൂടിനെ കൂടുതൽ പ്രസക്തവും സഹാനുഭൂതിയുള്ളതുമാക്കി പുനർനിർവചിക്കുന്നു. ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാജിയുടെ ഈ പ്രസംഗങ്ങൾ ഈ ബില്ലുകളുടെ പ്രധാന സവിശേഷതകളെ കൂടുതൽ വിശദീകരിക്കുന്നു.”
The passage of Bharatiya Nagarik Suraksha Sanhita, 2023, Bharatiya Nyaya Sanhita, 2023 and Bharatiya Sakshya Adhiniyam, 2023 is a watershed moment in our history. These Bills mark the end of colonial-era laws. A new era begins with laws centered on public service and welfare.
— Narendra Modi (@narendramodi) December 21, 2023