പാരിസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിൽ വെങ്കല മെഡൽ നേടിയ മാരിയപ്പൻ തങ്കവേലുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
പാരാലിമ്പിക്‌സിന്റെ തുടർച്ചയായ മൂന്നു പതിപ്പുകളിൽ വിജയിച്ച അദ്ദേഹത്തിന്റെ കഴിവിനെയും സ്ഥിരതയെയും ശ്രീ മോദി പ്രശംസിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പുരുഷന്മാരുടെ ഹൈജമ്പ് T63 ഇനത്തിൽ വെങ്കലം നേടിയ മാരിയപ്പൻ തങ്കവേലുവിന് അഭിനന്ദനങ്ങൾ. പാരാലിമ്പിക്‌സിന്റെ തുടർച്ചയായ മൂന്നു പതിപ്പുകളിൽ അദ്ദേഹം മെഡൽ നേടിയത് അഭിനന്ദാർഹമാണ്. അദ്ദേഹത്തിന്റെ കഴിവും സ്ഥിരതയും നിശ്ചയദാർഢ്യവും സവിശേഷമാണ്. #Cheer4Bharat”
Congratulations to Mariyappan Thangavelu on winning the Bronze medal in the Men's High Jump T63 event. It is commendable that he has won medals in three consecutive editions of the Paralympics. His skills, consistency and determination are exceptional. #Cheer4Bharat pic.twitter.com/RULJlYYSVP
— Narendra Modi (@narendramodi) September 4, 2024