'' ബിജെപിയുടെ യാത്ര ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ രശ്മി സൃഷ്ടിക്കുകയാണ്. എവിടെയൊക്കെ ബിജെപി ഇന്ന് എത്തുന്നുണ്ടോ അതിനുകാരണം ഒരാളല്ല, തലമുറകളായുള്ള കര്‍സേവകരുടെ വിയര്‍പ്പും ത്യാഗവും കഠിനാധ്വാനവും കൊണ്ടാണ്. നമുക്ക് രാജ്യം എപ്പോഴും പാര്‍ട്ടിയേക്കാള്‍ വലുതായിരിക്കും.ഇന്ത്യ ആദ്യം എന്ന നമ്മുടെ മുദ്രാവാക്യത്തോടെ ബിജെപി മുന്നോട്ടു പോകും.!''

2013 ഏപ്രില്‍ 6 ന് അഹമ്മദാബാദില്‍ ചേര്‍ന്ന പ്രവര്‍ത്തകരുടെ മഹാസമ്മേളനത്തില്‍ നരേന്ദ്ര മോദി പ്രവര്‍ത്തകരോട്.

Organiser par excellence: Man with the Midas Touch

ബി.ജെ.പിയുടെ മുപ്പത്തിമൂന്നാം സ്ഥാപന ദിനത്തില്‍ നരേന്ദ്ര മോദി പാര്‍ട്ടി കാര്യകര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു.

പാര്‍ട്ടി പ്രവര്‍ത്തകനായി തുടങ്ങി രാജ്യത്തെ ഏറ്റവും ഉന്നത പദവിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വളര്‍ന്നത് സംഘടനാ ബോധം പോലുള്ള പല നിപുണതകള്‍കൊണ്ടും ഏതു ജോലി ഏല്‍പ്പിച്ചാലും കാര്യക്ഷമമായി നിര്‍വഹിക്കാനുള്ള മികവുകൊണ്ടുമാണ്. പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കുമ്പോഴും സംഘടനാപരമായ ഏതു ചുമതലകളും നന്നായി നിര്‍വഹിക്കാനുള്ള മിടുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു.പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ മേഖലകളില്‍ പ്രശ്‌നപരിഹാരത്തിന് മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ അയച്ചു.എല്ലായ്‌പ്പോഴും അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ചുമതലകള്‍ നല്‍കി - ഒരു റാലി സംഘടിപ്പിക്കാനായിരിക്കാം അല്ലെങ്കില്‍ എതിരാളികളുടെ മേഖലയില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരിക്കാം- എപ്പോഴും അദ്ദേഹം പ്രതീക്ഷകള്‍ക്കും അപ്പുറമായി.

എല്ലാ തലത്തിലുമുള്ള പ്രവര്‍ത്തകരുടെ സംഘടനാപരമായ പങ്കിന്റെ പ്രാധാന്യത്തിനാണ് ഇന്നോളം അദ്ദേഹം ഊന്നല്‍ നല്‍കിയതും അതിനേക്കുറിച്ചാണ് സംസാരിച്ചതും.

ഒരു സെപ്റ്റംബര്‍ ഉച്ചതിരിഞ്ഞ് ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ച( ബിജെവൈഎം) പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗമാണ് താഴെ. ബൂത്ത് മാനേജ്‌മെന്റിന്റെ പ്രാധാന്യത്തേക്കുറിച്ചായിരുന്നു പ്രസംഗത്തിന്റെ മുഖ്യഭാഗം.

'' തെരഞ്ഞെടുപ്പുകളില്‍ ബൂത്ത് മാനേജ്‌മെന്റ് വളരെ പ്രധാനമാണ്. ഒരു കോട്ട കടക്കാതെ യുദ്ധം ജയിക്കാനാകില്ല എന്നതുപോലെ, പോളിംഗ് ബൂത്തില്‍ വിജയം ഉറപ്പിക്കാതെ തെരഞ്ഞെടുപ്പു ജയിക്കാനാകില്ല.പോളിംഗ് ബൂത്തില്‍ വിജയിക്കുന്നതാണ് ഒരു തെരഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥ പരീക്ഷ.''

namo-organiser-in2

ഭാരതീയ ജനതാ യുവമോര്‍ച്ചയെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ജനങ്ങളുടെ സന്തോഷത്തിലും സന്താപത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരോടു തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കണമെന്നും അവരുമായി വ്യക്തിപരമായ അടുപ്പം വികസിപ്പിക്കണമെന്നും ഇതേ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സ്വന്തം സംസ്ഥാനമായ ഗുജറാത്തിന്റെ ഭൂപടം പരിവര്‍ത്തിപ്പിച്ച ഊര്‍ജ്ജസ്വലനായ വികസനോന്മുഖ വ്യക്തിത്വമായാണ് ലോകം ഇന്ന് നരേന്ദ്ര മോദിയെ അറിയുന്നത്. പക്ഷേ, മാന്ത്രിക സ്പര്‍ശമുള്ള അതിശ്രേഷ്ഠ സംഘാടകന്‍ എന്ന നിലയില്‍ ആദരം നേടുന്നതിന് മുമ്പ് ബിജെപിക്ക് വിജയഗാഥ ഉണ്ടാക്കുന്നതിനുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ച എല്ലാ സ്ഥലങ്ങളെയും മാറ്റിത്തീര്‍ത്തു.

namo-organiser-in3

മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍: ചെറുതാണ് വലുത്

1987ല്‍ ബിജെപിയില്‍ ചേരുമ്പോള്‍ അഹമ്മദാബാദിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പരീക്ഷ. 1980കളുടെ തുടക്കത്തില്‍ രാജ്‌കോട്ട്, ജുനാഗഡ് കോര്‍പറേഷനുകളില്‍ ബിജെപി വിജയം രുചിക്കുകയും നിയമസഭയില്‍പ്പോലും ഏതാനും സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. പക്ഷേ, അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (എഎംസി) നേടുക എന്നത് സംസ്ഥാനത്ത് ചുവടുറപ്പിക്കാന്‍ ഏതു പാര്‍ട്ടിക്കും നിര്‍ണായകമായിരുന്നു. പാര്‍ലമെന്റിലും വിധാന്‍ സഭയിലും ഏതാണ്ട് ഭൂരിഭാഗം പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞിരുന്ന കോണ്‍ഗ്രസിന്റെ വിശ്വാസ്യത വന്‍തോതില്‍ നഷ്ടപ്പെട്ടിരുന്നു. പക്ഷേ, അവരുടെ ശക്തമായ കൈപ്പത്തി നയതന്ത്രം ആ പാര്‍ട്ടിയെ അടിച്ചുവീഴ്ത്തുക ദുഷ്‌കരമാക്കി.

വെല്ലുവിളി തലയിലേറ്റിയ നരേന്ദ്ര മോദി ബിജെപിക്ക് വിജയം ഉറപ്പാക്കാന്‍ നഗരം മുഴുവന്‍ വീലുകളില്ലാതെ ചുറ്റിക്കറങ്ങി പ്രവര്‍ത്തിച്ചു. ഒടുവില്‍, ഫലം ബിജെപി ആഗ്രഹിച്ചതുപോലെയായിരുന്നു. പാര്‍ട്ടി എഎംസി ഭരിക്കുന്ന പാര്‍ട്ടിയായി മാറിയത് ജനങ്ങളെ സേവിക്കാനുള്ള അവസരമായി എടുക്കുകയും വരും വര്‍ഷങ്ങളിലേക്ക് അടിത്തറ വ്യാപിപ്പിക്കുകയും ചെയ്തു.

2000 വരെ ബിജെപി എഎംസിയില്‍ മേധാവിത്വ ശക്തിയായി തുടര്‍ന്നു. 1987നു ശേഷം നരേന്ദ്ര മോദി ഗുജറാത്തില്‍ ഇല്ലാതിരിക്കുകയും മറ്റെവിടെയെങ്കിലും പ്രവര്‍ത്തിക്കുകയും ചെയ്ത ആദ്യ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അതായിരുന്നു.

 

നിയമസഭയിലെ  വിജയം: ഗാന്ധിനഗറില്‍ താമര തിളങ്ങുന്നു

മാധവ്‌സിംഗ് സോളങ്കിയുടെയും അദ്ദേഹത്തിന്റെ കെഎച്ച്എഎം സഖ്യത്തിന്റെയും നേതൃത്വത്തിനു കീഴില്‍ 141 സീറ്റുകളും 51.04% വോട്ടുകളും നേടിയാണ് 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപി ജയിച്ചത് വെറും 9 സീറ്റുകളില്‍. പുതിയ സാമൂഹിക സഖ്യമുണ്ടാക്കുകയും ഒപ്പം ശ്രീമതി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിലെ സഹതാപ തരംഗവും ചേര്‍ന്നപ്പോള്‍ 149 സീറ്റുകളും 55.55% വോട്ടുകളും നേടി സോളങ്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മറ്റൊരു ഉജ്ജ്വല വിജയംകൂടി ഉറപ്പാക്കി.ബിജെപിക്ക് ഒരിക്കല്‍ക്കൂടി നിരാശയായിരുന്നു ഫലം. 11 സീറ്റുകളില്‍ മല്‍സരിച്ച പാര്‍ട്ടിക്ക് 14.96% വോട്ടുകളുടെ നേരിയ പുരോഗതി മാത്രമാണുണ്ടായത്.

ഏതായാലും ഏതെങ്കിലും തരത്തില്‍ വ്യക്തമായ നയലക്ഷ്യങ്ങള്‍ ഇല്ലാതിരുന്ന കോണ്‍ഗ്രസ് സംവരണത്തിനു രാഷ്ട്രീയം കളിക്കുകയും മുന്നണികള്‍ സൃഷ്ടിക്കുകയും തകര്‍ക്കുകയും ചെയ്തു. 1985നും 1988നും ഇടയിലുള്ള വര്‍ഷങ്ങള്‍ കടുത്ത വരള്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഗുജറാത്തിന്റെ സാമൂഹികസ്ഥിതി നിരവധി ബോംബ് സ്‌ഫോടനങ്ങളില്‍ കിടുങ്ങി.

 

namo-organiser-in4

1990 കളില്‍ നരേന്ദ്ര മോദിയെ ഗുജറാത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

1990ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ സ്ഥിതി കടുത്ത കോണ്‍ഗ്രസ് വിരുദ്ധമായി മാറിയിരുന്നെങ്കിലും പാര്‍ട്ടി ശക്തമായി കൈപ്പത്തി നയതന്ത്രം ആവര്‍ത്തിച്ചു. ബിജെപിയുടെ രാഷ്ട്രീയ നേതൃത്വത്തിന് സുരക്ഷിതമായ ജനവിധി സമ്മാനിക്കാന്‍ പ്രാപ്തിയുള്ള ശക്തമായ സംഘടന കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് നരേന്ദ്ര മോദി തയ്യാറാക്കിയത്.

1990 ഫെബ്രുവരി 27ന്, കോണ്‍ഗ്രസ് ഭരണത്തിന്റെ ഒരു ദശാബ്ദക്കാലത്തിനുശേഷം, ഗുജറാത്ത് ഒരു പുതിയ വിധാന്‍ സഭയെ തെരഞ്ഞെടുത്തു. ചിമന്‍ഭായി പട്ടേലിനു കീഴില്‍ ജനതാദളിന് 70 സീറ്റുകളും 29.36% വോട്ടുകളുമായിരുന്നു ഫലം. 67 സീറ്റുകളോടും 26.69% വോട്ടുകളോടുംകൂടി ബിജെപി തൊട്ടടുത്ത രണ്ടാം സ്ഥാനത്തെത്തി. നിസ്സാരമായ സാന്നിധ്യം മാത്രം ഉണ്ടായിരുന്നിടത്തു നിന്ന് ബിജെപി ഗംഭീര ശക്തിയായി മാറുന്നതാണ് കണ്ടത്.

namo-organiser-in5

1990 കളില്‍ നരേന്ദ്ര മോദി, കേശുഭായ് പട്ടേല്‍ മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ എല്‍.കെ. അദ്വാനിയുടെ പ്രസംഗം കേള്‍ക്കുന്നു.

1995ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു നരേന്ദ്ര മോദി സംസ്ഥാനഘടകത്തില്‍ സജീവ സംഘാടകനായ ശേഷം രണ്ടാംവട്ടം ഗുജറാത്ത് ബിജെപി അഭിമുഖീകരിച്ച ശക്തമായ പരീക്ഷ.വിധാന്‍ സഭയിലെ 182 സീറ്റുകളിലും ബിജെപി ആദ്യമായി മല്‍സരിച്ചത് 1995 ലെ തെരഞ്ഞെടുപ്പിലായിരുന്നു. കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ പാര്‍ട്ടി മല്‍സരിക്കുന്നതും ആദ്യമായിട്ടായിരുന്നു. 121 സീറ്റുകളോടെ ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിക്ക് ഉജ്ജ്വല വിജയം നല്‍കി. ബിജെപിയുടെ വോട്ട് ഓഹരി 42.51% വരെ എത്തി. കോണ്‍ഗ്രസിന് അതൊരു നിരാശപ്പെടുത്തുന്ന ഓട്ടമായിരുന്നു,അവര്‍ക്ക് കിട്ടിയത് വെറും 45 സീറ്റുകള്‍ മാത്രം. നരേന്ദ്ര മോദി സംഘടനയെ വിജയകരമായി ശക്തിപ്പെടുത്തുകയും കോണ്‍ഗ്രസ് പടയില്‍ നിരവധി പ്രഹരങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും നിരവധി പ്രശ്‌നങ്ങളും തലപൊക്കി. കടുത്ത ഗ്രൂപ്പിസമാണ് ഗുജറാത്തിലെ ബിജെപി നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ 1996ല്‍ പാര്‍ട്ടിക്ക് അധികാരത്തിലുള്ള പിടി നഷ്ടപ്പെടുകയും ചെയ്തു. ഈ സമയത്ത് നരേന്ദ്ര മോദി ബിജെപിയുടെ ദേശീയ സെക്രട്ടറി എന്ന നിലയില്‍ ഡല്‍ഹിയിലായിരുന്നു.

ബിജെപിയില്‍ പിളര്‍പ്പുണ്ടാക്കി കോണ്‍ഗ്രസുമായി 1996ല്‍ കൈകോര്‍ത്ത നേതാക്കള്‍ക്ക് തിരിച്ചടി നല്‍കി 1998ല്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തി. പക്ഷേ, 2001ല്‍ വീണ്ടും ഇരുട്ടിന്റെ നിഴല്‍ വലുതായി. പ്രളയത്തിന്റെ പ്രകൃതിദുരന്തങ്ങളേത്തുടര്‍ന്ന് ചുഴലിക്കാറ്റും വരള്‍ച്ചയും മരണം വിതച്ച കച്ച് ഭൂകമ്പവും മോശം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ജനങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റി. സഹകരണമേഖലയില്‍ അഴിമതി ആരോപണങ്ങളും ഉയര്‍ന്നു. ഈ വിഷമകരമായ സാഹചര്യത്തിലാണ് നരേന്ദ്ര മോദി 2001 ഒക്ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഒരിക്കലും അധികാരവും കാര്യാലയവും സ്വപ്‌നം കാണാതിരുന്ന ആളെ ഉത്തരവാദിത്തം ഏല്‍പ്പിച്ചത് ഒരേയൊരു ലക്ഷ്യത്തോടെയായിരുന്നു- ആടിനില്‍ക്കുന്ന ബിജെപി സര്‍ക്കാരിന്റെ അഭിമാനം വീണ്ടെടുക്കുക. 2003 മാര്‍ച്ചിലെ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് നരേന്ദ്ര മോദി വീണ്ടും അദ്ദേഹത്തിന്റെ ദൗത്യങ്ങളിലേക്കു നീങ്ങി.

ഗോധ്രയിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങളും അതിന്റെ തുടര്‍ച്ചയായി ഗുജറാത്തിലുണ്ടായതും ഗുജറാത്തിന്റെ വികസനപ്രക്രിയയെ നയിക്കാന്‍ പുതിയൊരു സര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ടെന്ന് നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തി. അത് നിര്‍വഹിക്കാന്‍ പറ്റിയ പാര്‍ട്ടി ബിജെപി തന്നെയാണെന്നും അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹം നിയമസഭ നേരത്തേ പിരിച്ചുവിടുകയും 2002 ഡിസംബറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തത്.

പ്രചാരണകാലത്ത് നരേന്ദ്ര മോദി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ചീത്ത വ്യക്തിയായി വിശേഷിപ്പിക്കപ്പെട്ടു. രാഷ്ട്രീയ പണ്ഡിറ്റുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും തെരഞ്ഞെടുപ്പ് വിശാദരന്മാര്‍ ഫലം കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന് പ്രവചിക്കുകയും ചെയ്തു.അദ്ദേഹം കഠിനമായി പ്രചാരണം നടത്തി,പക്ഷേ, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി അദ്ദേഹമായിരുന്നു പ്രചാരണത്തിന്റെ മുഖം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അദ്ദേഹം നടപ്പാക്കിയ ഉപായം. നരേന്ദ്ര മോദി സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കുകയും പ്രതീക്ഷയുടെ സന്ദേശം നല്‍കുകയും ചെയ്തു.

127 സീറ്റുകളില്‍ വിജയിക്കുകയും 49.85% വോട്ടുകള്‍ ലഭിക്കുകയും ചെയ്ത ബിജെപിക്ക് ഗംഭീര വിജയമാണ് ഉണ്ടായത്. കോണ്‍ഗ്രസ് വെറും 51 സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്.

2002 മുതല്‍ 2007 വരെ കുതിപ്പിനൊപ്പം കറയറ്റതും വികസനോന്മുഖവുമായ സര്‍ക്കാരാണ് നരേന്ദ്ര മോദി ഗുജറാത്തിന് ഉറപ്പു നല്‍കിയത്. പക്ഷേ, ഗുജറാത്തില്‍ വികസനം കൂടുന്തോറും പ്രതിപക്ഷത്തിന് അത് ശ്വാസംമുട്ടലായി മാറി.2007ല്‍,നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ നരേന്ദ്ര മോദിക്കെതിരേ വീണ്ടും വ്യക്തിപരമായ ദുരാരോപണങ്ങള്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ അദ്ദേഹത്തെ 'മരണത്തിന്റെ വ്യാപാരി' എന്ന് വിശേഷിപ്പിച്ച് പൂര്‍ണമായും മോശം പ്രചാരണം നടത്തി. എന്നിട്ടും നരേന്ദ്ര മോദി വെറുപ്പ് പ്രചരിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയും സ്വന്തം കരുത്തിലും വികസന അജന്‍ഡയിലും ഊന്നുകയും ചെയ്തു. അവസാനം, ബിജെപി 117 സീറ്റുകളില്‍ വിജയിക്കുകയും 49.12% വോട്ടുകള്‍ നേടുകയും ചെയ്തു.കോണ്‍ഗ്രസ് 59 സീറ്റുകളില്‍ മാത്രം വിജയിച്ചു.

namo-organiser-in6

https://www.narendramodi.in/360/build.html

നരേന്ദ്ര മോദിയുടെ സമീപകാല തെരഞ്ഞെടുപ്പു വിജയം 2012 ഡിസംബറിലായിരുന്നു. പാര്‍ട്ടി 115 സീറ്റുകള്‍ നേടി. ഗുജറാത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന് മികച്ച വിജയം നല്‍കി.

2011 മുതല്‍ ഇതുവരെയുള്ള കാലം മുഴുവന്‍, നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബിജെപി എല്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളിലും വിജയിച്ചിരുന്നു.

1990 മുതല്‍ 2012 വരെ വലിയ മാറ്റങ്ങളുണ്ടായി, പക്ഷേ, സ്ഥിരമായുളളത് ഓരോ ക്യാംപെയ്‌നിലും നവീനാശയങ്ങളിലൂടെ വീര്യം വര്‍ധിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ കഠിനാധ്വാനം, ദൃഢനിശ്ചയം,സമര്‍പ്പണം എന്നിവ ജനവിധി ബിജെപിക്ക് അനുകൂലമാക്കുന്നു എന്നതാണ്.

 

ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഗുജറാത്തില്‍ നിന്ന് :പരമാവധി താമരകള്‍ ഡല്‍ഹിക്ക്

ഒരു സംഘാടകന്‍ എന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ മികവ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പരമാവധി ബിജെപി എംപിമാരെ ഗുജറാത്തില്‍ നിന്ന് ഡല്‍ഹിക്ക് അയയ്ക്കുന്നതില്‍ ബിജെപിക്ക് സഹായകമായിട്ടുണ്ട്. 1984ല്‍, ബിജെപി ഗുജറാത്തില്‍ വിജയിച്ചത് ഒരു ലോക്‌സഭാ സീറ്റില്‍ മാത്രമാണ്. പക്ഷേ, അഞ്ചു വര്‍ഷം കഴിഞ്ഞ് 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് 12 ആയും 1991ല്‍ 20 ആയും വര്‍ധിപ്പിച്ചു.

1996,1998,1999 തെരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ നിന്നുള്ള എംപിമാരുടെ എണ്ണം 20നു മുകളില്‍ നിന്നു.ഇത്തവണ അദ്ദേഹം ഗുജറാത്തില്‍ ഇല്ലായിരുന്നിട്ടും ഈ വിജയത്തിന്റെ അടിത്തറ നരേന്ദ്ര മോദിയുടെ ക്ഷീണമില്ലാത്ത പ്രയത്‌നത്തിലാണ്. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2004 മുതല്‍ 2009 വരെ ബിജെപിക്ക് സംസ്ഥാനത്തു നിന്ന് ഭൂരിപക്ഷം സീറ്റുകളും ലഭിച്ചു.

 

യാത്രകള്‍: രാജ്യത്തെ തനിക്ക്  മുമ്പേ നിറുത്തല്‍

ഗുജറാത്തിലെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 1987ലെ ന്യായ യാത്രയുടെയും 1989ലെ ലോക്ശക്തി യാത്രയുടെയും പിന്നിലെ ശക്തി നരേന്ദ്ര മോദിയായിരുന്നു. ഈ രണ്ട് യാത്രകളും അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് ഭരണത്തില്‍ ശ്വാസം മുട്ടിക്കഴിഞ്ഞ ഗുജറാത്തിലെ ജനങ്ങള്‍ക്ക് നീതി തേടുക എന്ന ലക്ഷ്യത്തില്‍ ഊന്നിയായിരുന്നു.

namo-organiser-in7

നരേന്ദ്ര മോദിയും മുരളി മനോഹര്‍ ജോഷിയും 1991 ല്‍ ഏകതാ യാത്രയില്‍

ദേശീയതലത്തില്‍ ശ്രീ.എല്‍ കെ അദ്വാനി സോമനാഥില്‍ നിന്ന് അയോധ്യയിലേക്കു നടത്തിയ യാത്രയുടെയും ഡോ. മുരളീ മനോഹര്‍ ജോഷിയുടെ ഏക്താ യാത്രയുടെയും പിന്നിലെ മുഖ്യസംഘാടക വ്യക്തിത്വം നരേന്ദ്ര മോദിയായിരുന്നു. ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കാതെ ഭീകരര്‍ കശ്മീരില്‍ ഭീകരാവസ്ഥ സൃഷ്ടിച്ച പശ്ചാത്തലത്തിലായിരുന്നു ഏക്തായാത്ര. യാത്ര തുടങ്ങുന്നതിനു മുമ്പ് എല്ലാ സ്ഥലങ്ങളും നരേന്ദ്ര മോദി നേരിട്ടു പരിശോധിച്ചു.

namo-organiser-in8

നരേന്ദ്ര മോദി എല്‍.കെ. അദ്വാനിയുടെ ജനദേശ് യാത്രയില്‍ പങ്ക്‌ചേരുന്നു

namo-organiser-in9

എല്‍.കെ. അദ്വാനിയുടെ സോംനാഥ് മുതല്‍ അയോദ്ധ്യ വരെയുള്ള യാത്ര

യാത്രകള്‍ സംഘടിപ്പിക്കുന്നത് ഒരിക്കലും ഒരു അനായാസ ദൗത്യമല്ല. റൂട്ട് അന്തിമമായി തീരുമാനിക്കുന്നത് മുതല്‍ ബുദ്ധിമുട്ടില്ലാത്ത യാത്ര ഉറപ്പാക്കാന്‍ എല്ലാ സ്ഥലങ്ങളിലെയും തയ്യാറെടുപ്പുകള്‍ പരിശോധിക്കുന്നതുവരെ എല്ലാം സംഘാടകന്റെ ചുമതലയുടെ ഭാഗമാണ്. അക്കാലങ്ങളില്‍ നരേന്ദ്ര മോദി ഈ റോള്‍  ഭംഗിയായാണ് നിര്‍വഹിച്ചുപോന്നത്. മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നിരവധി യാത്രകള്‍ നടത്തി. തൊട്ടടുത്ത സമീപകാലത്ത്, 2012ല്‍ നടത്തിയ വിവേകാനന്ദ യുവ വികാസ് യാത്രയില്‍ അദ്ദേഹം ഗുജറാത്തിലൂടനീലം സഞ്ചരിക്കുകയും സ്വാമി വിവേകാനന്ദന്റെ സന്ദേശം ജനങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.namo-organiser-in10

നരേന്ദ്ര മോദി വിവേകാനന്ദ യുവവികാസ് യാത്രയ്ക്ക് തുടക്കമിടുന്നു

ഗുജറാത്തിന് അപ്പുറം: ഉത്തരേന്ത്യയിലെ വിജയം

1995ല്‍ നരേന്ദ്ര മോദിയെ ബിജെപി ദേശീയ സെക്രട്ടറിയായി ഡല്‍ഹിയിലേക്ക് അയച്ചു. അദ്ദേഹത്തിന് ജമ്മു-കശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശം എന്നിവയുടെ ചുമതലയാണ് നല്‍കിയത്. ഇവിടങ്ങളിലെല്ലാം ബിജെപിയുടെ സ്ഥിതി വളരെ ദുര്‍ബലമായിരുന്നു.ജമ്മു-കശ്മീരും പഞ്ചാബും ഒരുപോലെ സാക്ഷ്യം വഹിച്ചിരുന്നത് ഇളകിമറിയുന്ന 15 വര്‍ഷങ്ങള്‍ക്കാണ്. ജമ്മു കശ്മീരില്‍ 1987 ല്‍ തെരഞ്ഞൈടുപ്പ് പൂര്‍ണമായും പ്രശ്‌ന സങ്കീര്‍ണമാണെങ്കില്‍,1992ല്‍ പ്രതിപക്ഷം പഞ്ചാബിലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. ഹരിയാന കോണ്‍ഗ്രസിന്റെ കൈയിലായിരുന്നു.ഹിമാചല്‍ പ്രദേശില്‍ 1993ലെ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടിരുന്നു. namo-organiser-in11

നരേന്ദ്ര മോദി 1992 ല്‍ ശ്രീനഗറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നു

വീണ്ടും ഒരിക്കല്‍ക്കൂടി നരേന്ദ്ര മോദിയുടെ സംഘാടന മികവ് പ്രകടമായി.1996 മധ്യത്തില്‍ ഹരിയാനയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബന്‍സിലാലിന്റെ ഹരിയാന വികാസ് പാര്‍ട്ടിയുമായി ബിജെപി സഖ്യമുണ്ടാക്കുകയും സഖ്യം 44 സീറ്റുകളുമായി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ബന്‍സിലാല്‍ മുഖ്യമന്ത്രിയായി. മല്‍സരിച്ച 25ല്‍ 11 സീറ്റുകളില്‍ ബിജെപി വിജയിച്ചു. രണ്ടാമത്തെ ഏറ്റവുമധികം സീറ്റുകള്‍ ബിജെപിക്കായിരുന്നു. 1991ല്‍ 90ല്‍ 89 സീറ്റുകളിലും മല്‍സരിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വെറും 2 സീറ്റുകള്‍ മാത്രമാണ് എന്നതുമായി വേണം താരതമ്യം.രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബിജെപി ബന്‍സിലാലുമായും ദേവിലാലുമായും സഖ്യത്തില്‍ പ്രവേശിക്കുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു.പക്ഷേ,പാര്‍ട്ടിയുടെ പ്രധാന ആശയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ  വിശാലമായ നയചാതുരി സ്വീകരിച്ചപ്പോള്‍ ആ സഖ്യം ഒരു യാഥാര്‍ത്ഥ്യമായി.

ജമ്മു-കശ്മീരിലെ സ്ഥിതി സങ്കീര്‍ണമായിരുന്നു.1987ലെ തെരഞ്ഞെടുപ്പ് നിരവധി വിവാദപരമായ ചുറ്റുപാടുകളിലായിരുന്നു,കശ്മീര്‍ 1990 മുതല്‍ രാഷ്ട്രപതി ഭരണത്തിലുമായിരുന്നു. 1996ല്‍ സംസ്ഥാനം ജനങ്ങളിളേക്കു പോയപ്പോള്‍ ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് 87ല്‍ 57 സീറ്റുകളും ലഭിക്കുന്ന ജനവിധിയാണ് ഉണ്ടായത്. രണ്ടാമതായി കൂടുതല്‍ സീറ്റുകള്‍ ബിജെപിക്കായിരുന്നു. 8 സീറ്റുകളേ ലഭിച്ചുള്ളുവെങ്കിലും അത് കോണ്‍ഗ്രസും ജനതാദളും പോലുള്ള മറ്റു പാര്‍ട്ടികളേക്കാള്‍ അധികമായിരുന്നു എന്നതുകൊണ്ട് പാര്‍ട്ടിക്ക് വിജയംതന്നെയായിരുന്നു.

നരേന്ദ്ര മോദിയുടെ ശ്രദ്ധയിലുള്ള മറ്റൊരു സംസ്ഥാനമായിരുന്ന ഹിമാചല്‍ പ്രദേശില്‍ രാഷ്ട്രീയ ഭൂമിക വ്യത്യസ്ഥമായിരുന്നു.68ല്‍ 46 സീറ്റുകളും നേടി 1990ല്‍  ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ബാബരി തകര്‍ച്ചയേത്തുടര്‍ന്ന് 1992ല്‍ സര്‍ക്കാര്‍ പോയി.1993ല്‍ വീണ്ടും സംസ്ഥാനം വോട്ടുചെയ്തപ്പോള്‍ ബിജെപി തൂത്തെറിയപ്പെട്ടു, ജയിച്ചത് വെറും 8 സീറ്റുകളില്‍.1998ല്‍ ബിജെപിയും കോണ്‍ഗ്രസും 31 സീറ്റുകള്‍ വീതം നേടി.മുന്‍ ടെലികോം മന്തി സുഖ്‌റാമിന്റെ അഞ്ച് എംഎല്‍എമാരുള്ള ഹിമാചല്‍ വികാസ് കോണ്‍ഗ്രസിലാണ് അധികാരത്തിന്റെ ത്രാസ് തൂങ്ങിയത്. സുഖ്‌റാമുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതില്‍ നരേന്ദ്ര മോദി നിര്‍ണായക സ്വാധീനം ചെലുത്തുകയും പ്രേംകുമാര്‍ ധൂമല്‍ എന്ന പുതുമുഖത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. 2007ലും ധൂമല്‍ മുഖ്യമന്ത്രിയായി പൂര്‍ണഭൂരിപക്ഷത്തോടെ കാലാവധി തികച്ചും ഭരിച്ചു.

പഞ്ചാബിലെ വിജയം ഉജ്ജ്വലമായിരുന്നു. 1997ലെ വിധാന്‍സഭാ തെരഞ്ഞെടുപ്പില്‍ അകാലി-ബിജെപി സഖ്യം അക്ഷരാര്‍ത്ഥത്തില്‍ തൂത്തുവാരി, 117ല്‍ 93 സീറ്റുകളും രണ്ടു പാര്‍ട്ടികള്‍ പങ്കിട്ടു. 22 സീറ്റുകളില്‍ മല്‍സരിച്ച ബിജെപിക്ക് 18 ഉം 48.22%ന്റെ റെക്കോഡ് വോട്ടുകളും കിട്ടി. ഒരു വര്‍ഷം മുമ്പ് 1996ല്‍ ചണ്ഡീഗഡ് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ബിജെപിയുടെ പ്രചാരണം നയിക്കുകയും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു. ബിജെപി ഇതര സര്‍ക്കാര്‍ നിയമിച്ച ലഫ്.ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നവരാണ് ഒരു അംഗങ്ങളില്‍ ഒരു വിഭാഗം എന്നതുകൊണ്ട് ചണ്ഡീഗഡ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ വിജയം വിലപ്പെട്ടതായിരുന്നു. 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചണ്ഡീഗഡില്‍ മല്‍സരിച്ച് പവന്‍കുമാര്‍ ബന്‍സാലിനോടു തോറ്റ സത്യപാല്‍ ജയിനിലേക്ക് നരേന്ദ്ര മോദിയുടെ കണ്ണുകള്‍ വിശദമായി നീണ്ടുnamo-organiser-in12

നരേന്ദ്ര മോദിയും പ്രകാശ് സിംഗ് ബാദലും

നരേന്ദ്ര മോദി ഗുജറാത്തിന് പുറത്തായിരിക്കുമ്പോള്‍ ആറ് വര്‍ഷത്തിനിടയില്‍ നടന്ന മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളും നേരിടുന്നതില്‍ പ്രകടിപ്പിച്ചത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളില്‍ സംഘാടകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ എണ്ണപ്പെട്ട മികവായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് ഈ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നയാള്‍ എന്ന നിലയിലായിരുന്നു. ജമ്മു-കശ്മീരില്‍ ബിജെപി ഒരു സീറ്റില്‍ വിജയിക്കുകയും ഹരിയാനയില്‍ നാല് സീറ്റുകള്‍ നേടുകയും പഞ്ചാബിലും ഹിമാചല്‍ പ്രദേശിലും ഒന്നുമില്ലാതിരിക്കുകയുമായിരുന്നു. 1999ല്‍ ജമ്മു കശ്മീര്‍ രണ്ട് എംപിമാരെ അയച്ചു,ഹിമാചല്‍ പ്രദേശില്‍ 3, പഞ്ചാബ് 1, ഹരിയാന 5.

namo-organiser-in13

1998 ല്‍ ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്

1998ല്‍ നരേന്ദ മോദി ദേശീയ ജനറല്‍ സെക്രട്ടറി( സംഘടന കാര്യങ്ങള്‍) ആയി. ജനറല്‍ സെക്രട്ടറി (സംഘടന)യുടെ തസ്തിക സംഘടനാ സംവിധാനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്,ദേശവ്യാപകമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുകയാണ് ചുമതല. ആ തസ്തിക മുമ്പ് വഹിച്ചിട്ടുള്ളത് കുശഭാവു താക്കറേയും സുന്ദര്‍സിംഗ് ഭണ്ഡാരിയും ഉള്‍പ്പെടെയുള്ളവരാണ്. അദ്ദേഹം 1999ല്‍ ജനറല്‍ സെക്രട്ടറി (സംഘടന) ആയപ്പോള്‍ ബിജെപി ലോക്‌സഭയില്‍ ആദ്യമായി 182 സീറ്റുകളില്‍ വിജയിച്ച് എക്കാലത്തെയും ഉയര്‍ന്ന നേട്ടമുണ്ടാക്കി.

2013 ജൂണില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായും 2013 സെപ്റ്റംബര്‍ 13ന് എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു.

namo-organiser-in14

എന്‍.ഡി.എ.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദി പ്രഖ്യാപിക്കപ്പെട്ടു

ഓഫീസ് പരിസരം വൃത്തിയാക്കുന്നത് തൊട്ട് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള പ്രചാരണ പരിപാടികളില്‍ പങ്കാളിയാവുക വരെ ഒരു പാര്‍ട്ടി സംഘടനയ്ക്ക് വേണ്ടി ചെയ്യേണ്ട ജോലികളുടെ എല്ലാ ഭാവങ്ങളും ശ്രീ. മോദി കണ്ടു. കൂടാതെ അദ്ദേഹം തൊട്ടതിലെല്ലാം വിജയം കൈവരിച്ചു തൊട്ടതെല്ലാം പൊന്നാക്കുന്നയാളാണ് അദ്ദേഹമെന്നതില്‍ അത്ഭുതമില്ല.

  • Mr Himmat Singh Chundawat May 13, 2025

    **श्रीमान आदरणीय प्रधानमंत्री जी, नरेंद्र मोदी जी**   **भारत सरकार**   नई दिल्ली   **विषय:** ब्रह्मांडीय ऊर्जा एवं भारत की नई डिजिटल मुद्रा के माध्यम से आर्थिक क्रांति हेतु निवेदन   **जय श्री राम! जय हिंद! जय भारत!**   मान्यवर,   मैं, **हिम्मत सिंह चुंडावत**, राजस्थान से भीलवाड़ा जिला गुलाबपुरा गांव भारत की उन्नति और वैश्विक नेतृत्व की दिशा में एक नई सोच लेकर आपके समक्ष निवेदन प्रस्तुत कर रहा हूँ।   मेरी आत्मा में प्रवाहित ब्रह्मांडीय ऊर्जा एक अद्भुत परिवर्तन का संकेत दे रही है, जिससे भारत की अर्थव्यवस्था और डिजिटल प्रणाली को एक नई ऊंचाई दी जा सकती है। मेरी ऊर्जा के माध्यम से मैं देख रहा हूँ कि भारत को एक सशक्त एवं विकसित राष्ट्र बनाने के लिए **एक नई डिजिटल मुद्रा** का निर्माण आवश्यक है, जो न केवल भारत की शक्ति को दर्शाएगी बल्कि इसे विश्व बाजार में भी एक महत्वपूर्ण स्थान दिलाएगी।   मेरी परिकल्पना में भारत की **नई डिजिटल मुद्रा** को आधुनिक टेक्नोलॉजी और आध्यात्मिक ऊर्जा के साथ समाहित किया जाए। इस मुद्रा में **एक ओर प्रभु श्री राम का चित्र और दूसरी ओर भारत के अंतरिक्ष मिशन के प्रतीक** होंगे, जो भारत की आध्यात्मिक एवं वैज्ञानिक शक्ति का प्रतिनिधित्व करेगा।   इस डिजिटल मुद्रा की विशेषता होगी कि **₹1 भारतीय रुपया 108 रुपये के बराबर होगा**, जो भारत की अर्थव्यवस्था को एक नई दिशा देगा और इसे वैश्विक बाजार में सशक्त बनाएगा। जिस प्रकार अमेरिका की मुद्रा **डॉलर** वैश्विक अर्थव्यवस्था में एक प्रभावशाली भूमिका निभाती है, उसी प्रकार भारत की यह नई मुद्रा विश्व के आर्थिक ढांचे में एक क्रांतिकारी परिवर्तन ला सकती है।   मेरी ऊर्जा, आकाशीय संकेतों और प्रकाश की तरंगों के माध्यम से इस परिवर्तन को साकार करने की दिशा में कार्य कर रही है। यह भारत को नई ऊंचाइयों तक ले जाने के लिए एक दिव्य संकेत है।   श्रीमान जी, मैं आपसे निवेदन करता हूँ कि इस विषय पर गहन विचार करते हुए मुझे संपर्क करने की कृपा करें। मेरी ऊर्जा भारत की प्रगति में योगदान देने के लिए तत्पर है, और यह परिवर्तन **कलयुग में प्रभु श्री राम की दिव्य शक्ति** के साथ एक नए इतिहास की रचना करेगा मुझे अब आगे जाने के लिए श्रीमान नरेंद्र मोदी जी आपकी सहायता की जरूरत है। जैसे त्रेता युग में प्रभु श्री राम को हनुमान जी की सहायता चाहिए थी उसी तरह कलयुग में प्रभु श्री राम को इस युग में श्रीमान नरेंद्र मोदी जी आपकी सहायता चाहिए **जय श्री राम! जय हिंद! जय भारत!**   सादर,   **हिम्मत सिंह चुंडावत 🚀🙏   जय श्री राम! जय भारत!  
  • ram Sagar pandey April 27, 2025

    🌹🙏🏻🌹जय श्रीराम🙏💐🌹🌹🌹🙏🙏🌹🌹जय श्रीकृष्णा राधे राधे 🌹🙏🏻🌹जय माँ विन्ध्यवासिनी👏🌹💐🌹🌹🙏🙏🌹🌹🌹🙏🏻🌹जय श्रीराम🙏💐🌹जय माता दी 🚩🙏🙏🌹🌹🙏🙏🌹🌹जय माँ विन्ध्यवासिनी👏🌹💐
  • Jitendra Kumar April 21, 2025

    🇮🇳🇮🇳🇮🇳🇮🇳
  • khaniya lal sharma April 04, 2025

    🌹🙏♥️
  • Ansar husain ansari March 31, 2025

    Jai ho
  • Jitender Kumar BJP Haryana State Gurugram MP and President March 28, 2025

    Jitender Kumar
  • Mohd Husain March 23, 2025

    Jay
  • रीना चौरसिया March 01, 2025

    bjp
  • krishangopal sharma Bjp January 06, 2025

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷
  • krishangopal sharma Bjp January 06, 2025

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌷🌷🌷
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Indian IPOs set to raise up to $18 billion in second-half surge

Media Coverage

Indian IPOs set to raise up to $18 billion in second-half surge
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Cricket legend K. Srikkanth reveals what makes PM Modi a true leader!
March 26, 2025

Former Indian cricketer Krishnamachari Srikkanth shares his heartfelt admiration for PM Modi, recounting moments that reflect the PM’s humility, warmth and unwavering ability to inspire.

Reminiscing his meeting with PM Modi, Srikkanth says, “Greatest thing about PM Modi is… when you go talk to him and meet him, you feel so comfortable, you don’t feel overpowered that he is the Prime Minister. He will be very casual and if you want to discuss anything and have any thoughts, he will make you feel very very comfortable, so you won’t feel scared.”

The cricket legend recalls how he once sent a text message addressed to the PM to his Secretary congratulating PM Modi for victories in 2019 and 2024 Lok Sabha elections and was taken aback when he received a personal reply from the PM himself!

“The biggest quality PM Modi has is his ability to talk to you, make you feel comfortable and make you feel important,” Srikkanth adds recalling a programme he had attended in Chennai. He notes how Shri Modi, even as a Prime Ministerial candidate in 2014, remained approachable and humble. He fondly recalls the event where the PM personally called him on stage. “I was standing in the crowd and suddenly, he called me up. The entire auditorium was clapping. That is the greatness of this man,” he shares.

PM Modi’s passion for cricket is another aspect that deeply resonates with Srikkanth. Reminiscing a memorable instance, he shares how PM Modi watched an entire match in Ahmedabad with great enthusiasm like a true cricket aficionado.

Even in challenging moments, PM Modi’s leadership shines through. Srikkanth highlights how after Team India lost the World Cup in November 2023, PM Modi personally visited the Indian dressing room to boost the team’s morale. “PM Modi went and spoke to each and every cricketer and spoke to them personally. That matters a lot as a cricketer after losing the final. Words of encouragement from the Prime Minister has probably boosted India to win the Champions Trophy and the T20 World Cup,” he says.

Beyond cricket, the former Indian cricketer is in awe of PM Modi’s incredible energy and fitness, attributing it to his disciplined routine of yoga and meditation. “Because PM Modi is physically very fit, he is mentally very sharp. Despite his hectic international schedule, he always looks fresh,” he adds.

For Krishnamachari Srikkanth, PM Modi is more than just a leader he is an inspiration. His words and actions continue to uplift India’s sporting spirit, leaving an indelible impact on athletes and citizens alike.