ശ്രേഷ്ഠരേ,
നിങ്ങള്‍ എനിക്കും എന്റെ പ്രതിനിധിസംഘത്തിനും നല്‍കിയ ഊഷ്മളസ്വാഗതത്തിന് ആദ്യംതന്നെ ഞാന്‍ നന്ദി അറിയിക്കുന്നു. ശ്രേഷ്ഠരേ, ചില മാസങ്ങള്‍ക്ക് മുമ്പ് നമുക്കു തമ്മില്‍ ഫോണില്‍ സംസാരിക്കാന്‍ അവസരമുണ്ടായി. അന്നു നാം വിശദമായ ചര്‍ച്ച നടത്തി. ആ സമയത്തും നിങ്ങള്‍ എന്നോട് വളരെ ഊഷ്മളമായും സ്വാഭാവികമായും സംസാരിച്ച രീതി, ഞാന്‍ അത് എപ്പോഴും ഓര്‍ക്കും. വളരെ നന്ദി. നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍, അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. കൊവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തെ ഇന്ത്യ അഭിമുഖീകരിക്കുകയായിരുന്നു; ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള സമയം. അതിനാല്‍, ഒരു കുടുംബത്തെപ്പോലെ, ബന്ധുവിനോടെന്നപോലെ ഊഷ്മളമായി നിങ്ങള്‍ സഹായഹസ്തം നീട്ടി. നിങ്ങള്‍ അന്ന് എന്നോട് സംസാരിച്ചപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വാക്കുകള്‍, ഞാന്‍ അത് എപ്പോഴും ഓര്‍ക്കും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു യഥാര്‍ത്ഥ സുഹൃത്തിനെപ്പോലെ, സഹകരണത്തിന്റെ സന്ദേശവും സംവേദനക്ഷമത നിറഞ്ഞതുമായിരുന്നു ആ സംഭാഷണം. അതിനു ശേഷം, യുഎസ് ഗവണ്‍മെന്റും യുഎസ് കോര്‍പ്പറേറ്റ് മേഖലയും ഇന്ത്യന്‍ സമൂഹവും എല്ലാം ഇന്ത്യയെ സഹായിക്കാന്‍ ഒത്തുചേര്‍ന്നു.
ശ്രേഷ്ഠരേ,
പ്രസിഡന്റ് ജോ ബൈഡനും നിങ്ങളും, വളരെ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലും വെല്ലുവിളി നിറഞ്ഞ സമയങ്ങളിലുമാണ് യുഎസിന്റെ നേതൃത്വം ഏറ്റെടുത്തത്. എന്നാല്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, അത് നിങ്ങളുടെ ക്രെഡിറ്റില്‍ നിരവധി നേട്ടങ്ങള്‍ നല്‍കി. കൊവിഡ്, കാലാവസ്ഥയില്‍ ക്വാഡ് രാജ്യങ്ങളുടെ കാര്യത്തിലും ഈ പ്രശ്‌നങ്ങള്‌ലെല്ലാം, അമേരിക്ക വളരെ പ്രധാനപ്പെട്ട മുന്‍കൈകള്‍ എടുത്തിട്ടുണ്ട്.
ശ്രേഷ്ഠരേ,
ഏറ്റവും വലിയ ജനാധിപത്യത്തിലും ഏറ്റവും പഴയ ജനാധിപത്യത്തിലും ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണ്. നമുക്ക് സമാനമായ മൂല്യങ്ങളുണ്ട്, സമാനമായ ഭൂമിശാസ്ത്രപരമായ താല്‍പ്പര്യങ്ങളുണ്ട്, കൂടാതെ നമ്മുടെ ഏകോപനവും സഹകരണവും നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതിലും പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലും ബഹിരാകാശ മേഖലയിലും ഉള്‍പ്പെടെ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും പ്രത്യേക താല്‍പ്പര്യമുണ്ട്. ഈ മേഖലകളിലും നമുക്കു പ്രത്യേക മുന്‍ഗണനയുമുണ്ട്. ഇതില്‍ നമ്മുടെ സഹകരണം വളരെ പ്രധാനമാണ്.
ശ്രേഷ്ഠരേ,
ഇന്ത്യയും അമേരിക്കയും തമ്മില്‍ വളരെ ഊര്‍ജ്ജസ്വലവും ശക്തവുമായ ബന്ധമുണ്ട്; നമുക്കിടയില്‍ അത്തരം ജനങ്ങളുമുണ്ട്. നിങ്ങള്‍ അതു നന്നായി അറിയുന്നവരാണ്. ഇന്ത്യന്‍ വംശജരായ 4 ദശലക്ഷത്തിലധികം ആളുകള്‍, ഇന്ത്യന്‍ സമൂഹം നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു പാലമാണ്. സൗഹൃദത്തിന്റെ ഒരു പാലമാണ്. നമ്മുടെ രണ്ട് രാജ്യങ്ങളിലെയും സമ്പദ്വ്യവസ്ഥകള്‍ക്കും സമൂഹങ്ങള്‍ക്കും അവരുടെ സംഭാവന തീര്‍ച്ചയായും പ്രശംസനീയമാണ്.
ശ്രേഷ്ഠരേ,
അമേരിക്കന്‍ ഐക്യനാടുകളിടെ വൈസ് പ്രസിഡന്റായി നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത് വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമായ ഒരു സംഭവമാണ്. ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമാണു നിങ്ങള്‍. പ്രസിഡന്റ് ജോ ബൈഡന്റെയും നിങ്ങളുടെയും നേതൃത്വത്തില്‍ നമ്മുടെ ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളില്‍ എത്തുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.
ശ്രേഷ്ഠരേ,
വിജയത്തിന്റെ ഈ യാത്ര തുടരുമ്പോള്‍, ഇന്ത്യയിലും നിങ്ങള്‍ അത് തുടരണമെന്ന് ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ പ്രത്യേകമായി ക്ഷണിക്കുന്നു. ഒരിക്കല്‍ക്കൂടി ശ്രേഷ്ഠരേ, നന്ദി.
ഈ ഊഷ്മളസ്വാഗതത്തിന് എന്റെ നന്ദി അറിയിക്കുന്നു.