ശ്രേഷ്ഠരേ,

പ്രധാനമന്ത്രി കിഷിദ, പ്രധാനമന്ത്രി ആന്റണി അൽബാനീസ്, പ്രസിഡന്റ് ബൈഡൻ.

പ്രധാനമന്ത്രി കിഷിദ, തങ്ങളുടെ ഉത്‌കൃഷ്‌ടമായ ആതിഥ്യത്തിന് വളരെ നന്ദി. ഇന്ന് ടോക്കിയോയിൽ സുഹൃത്തുക്കളുടെ ഇടയിൽ ആയിരിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.

തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി ആന്റണി അൽബനീസിനെ ഞാൻ ആദ്യം അഭിനന്ദിക്കുന്നു, നിരവധി അഭിനന്ദനങ്ങൾ. സത്യപ്രതിജ്ഞ ചെയ്ത്  കേവലം 24 മണിക്കൂറിന് ശേഷം താങ്കൾ ഞങ്ങളോടൊപ്പം എത്തിച്ചേർന്നു  എന്നത് ക്വാഡ് സൗഹൃദത്തിന്റെ ശക്തിയും അതിനോടുള്ള താങ്കളുടെ   പ്രതിബദ്ധതയും കാണിക്കുന്നു.

ശ്രേഷ്ഠരേ,

ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ, ക്വാഡ് ലോക വേദിയിൽ ഒരു പ്രധാന സ്ഥാനം ഏറ്റെടുത്തു.

ഇന്ന് ക്വാഡിന്റെ വ്യാപ്തി വിശാലമാവുകയും അതിന്റെ  രൂപഘടന  ഫലപ്രദമാവുകയും ചെയ്തു.

നമ്മുടെ പരസ്പര വിശ്വാസം, നമ്മുടെ നിശ്ചയദാർഢ്യം, ജനാധിപത്യ ശക്തികൾക്ക് പുതിയ ഊർജവും ആവേശവും നൽകുന്നു.

കോവിഡ് -19 ന്റെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, വാക്‌സിൻ വിതരണം , കാലാവസ്ഥാ പ്രവർത്തനം,  ദുരന്ത പ്രതികരണം, സാമ്പത്തിക സഹകരണം തുടങ്ങി നിരവധി മേഖലകളിൽ നാം  ഏകോപനം വർധിപ്പിച്ചിട്ടുണ്ട്. ഇത് ഇന്തോ-പസഫിക്കിൽ സമാധാനവും സമൃദ്ധിയും സ്ഥിരതയും ഉറപ്പാക്കുന്നു.

ഇൻഡോ-പസഫിക് മേഖലയ്ക്കായി ക്രിയാത്മകമായ അജണ്ടയാണ് ക്വാഡിനുള്ളത് .

ഇത് 'നന്മയ്ക്കുള്ള ശക്തി' എന്ന ക്വാഡിന്റെ പ്രതിച്ഛായയെ കൂടുതൽ ശക്തിപ്പെടുത്തും.

ഇത് 'നന്മയ്ക്കുള്ള ശക്തി' എന്ന ക്വാഡിന്റെ പ്രതിച്ഛായയെ കൂടുതൽ ശക്തിപ്പെടുത്തും.

വളരെ നന്ദി !

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
In young children, mother tongue is the key to learning

Media Coverage

In young children, mother tongue is the key to learning
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 11
December 11, 2024

PM Modi's Leadership Legacy of Strategic Achievements and Progress