ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള കലാവതി ദേവിയുടെ കഥ അസാധാരണമാണ്. ലക്ഷക്കണക്കിന് വതികള്‍ക്ക് പ്രചോദമാണവര്‍. അവര്‍ ഇന്ന് പ്രധാനമന്ത്രി മോദിയുടെ സാമുഹിക മാധ്യമ അക്കൗണ്ടുകള്‍ ഏറ്റെടുക്കുകയും ചെലവുവഹിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുകൊടുത്ത അവരുടെ പ്രചോദനാത്മകമായ കഥ പങ്കുവയ്ക്കുകയും ചെയ്തു.
അവര്‍ തന്റെ ഗ്രാമത്തില്‍ നിന്ന് പണം കണ്ടെത്തുകയും ജനങ്ങളെ വൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. ശക്തമായ നിശ്ചയദാര്‍ഡ്യത്തിലൂടെ അവര്‍ ആയിരക്കണക്കിന് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയും വ്യക്തിശുചിത്വം നിലനിര്‍ത്തുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ''ആരോഗ്യകരമായി ഇരിക്കുന്നതിന് ശുചിത്വം അനിവാര്യമാണ്'' അവര്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ വനിതകളോടും കലാവതി ദേവിക്ക് ഒരു സന്ദേശമുണ്ട്. ''സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ആത്മാര്‍ത്ഥമായ പ്രയത്‌നങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല. നിങ്ങളുടെ വീടുകളില്‍ നിന്ന് പുറത്തുവരൂ. ആരെങ്കിലൂം എതിര്‍ക്കുകയോ, തര്‍ക്കികുയോ ചെയ്യുന്നെങ്കില്‍ അവര്‍ അത് ചെയ്‌തോട്ടെ. നിങ്ങള്‍ക്ക് നിങ്ങളുടെ ലക്ഷ്യം നേടണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഒരിക്കലും പിന്തിരിഞ്ഞു നോക്കാതിരിക്കുക'' അവര്‍ പറഞ്ഞു.
मैं जिस जगह पे रहती थी, वहां हर तरफ गंदगी ही गंदगी थी। लेकिन दृढ़ विश्वास था कि स्वच्छता के जरिए हम इस स्थिति को बदल सकते हैं।
— Narendra Modi (@narendramodi) March 8, 2020
लोगों को समझाने का फैसला किया। शौचालय बनाने के लिए घूम-घूमकर एक-एक पैसा इकट्ठा किया।
आखिरकार सफलता हाथ लगी।
कलावती देवी, कानपुर #SheInspiresUs pic.twitter.com/t9b6deXt4g