അമര രക്തസാക്ഷി ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ന് ജൻജാതിയ ഗൗരവ് ദിവസായി കേന്ദ്ര ഗവൺമെന്റ് ആഘോഷിക്കുന്നു. ഈ അവസരത്തിൽ, ഭോപ്പാലിലെ ജംബൂരി മൈതാനിയിൽ നടക്കുന്ന ജനജാതിയ ഗൗരവ് ദിവസ് മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശ് സന്ദർശിക്കും, അവിടെ ഉച്ചയ്ക്ക് ഒരു മണിക്ക് ജൻജാതിയ സമുദായത്തിന്റെ ക്ഷേമത്തിനായി ഒന്നിലധികം സംരംഭങ്ങൾ അദ്ദേഹം ആരംഭിക്കും.
ജൻജാതിയ ഗൗരവ് ദിവസ് മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ ‘റേഷൻ ആപ്‌കെ ഗ്രാം’ പദ്ധതി ഉദ്ഘാടനം ചെയ്യും. ഗ്രാമങ്ങളിലെ ജൻജാതിയ സമുദായത്തിൽ നിന്നുള്ള ഗുണഭോക്താക്കൾക്ക് എല്ലാ മാസവും പിഡിഎസ് റേഷന്റെ പ്രതിമാസ ക്വാട്ട സ്വന്തം ഗ്രാമങ്ങളിൽ എത്തിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്, അങ്ങനെ അവർ റേഷൻ വാങ്ങാൻ ന്യായവില കടയിലേക്ക് പോകേണ്ടതില്ല.
മഹാസമ്മേളന വേളയിൽ, മധ്യപ്രദേശ് സിക്കിൾ സെൽ (ഹീമോഗ്ലോബിനോപ്പതി) മിഷന്റെ ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് ഗുണഭോക്താക്കൾക്ക് ജനിതക കൗൺസിലിംഗ് കാർഡുകളും പ്രധാനമന്ത്രി കൈമാറും. സിക്കിൾ സെൽ അനീമിയ, തലസീമിയ, മറ്റ് ഹീമോഗ്ലോബിനോപ്പതി രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികളെ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഈ രോഗങ്ങളെക്കുറിച്ചുള്ള പൊതു അവബോധം വർദ്ധിപ്പിക്കുന്നതിനും ഈ മിഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇതിന്റെ സ്വാധീനം മധ്യപ്രദേശിലെ ജൻജാതിയ സമൂഹത്തിൽ കൂടുതൽ ആഴത്തിലുള്ളതായി കാണുന്നു.
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു എന്നിവയുൾപ്പെടെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്തുടനീളമുള്ള 50 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.
ജൻജാതിയ സ്വാശ്രയ സംഘങ്ങൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും മധ്യപ്രദേശിലെ ജൻജാതിയ സമുദായത്തിൽ നിന്നുള്ള രക്തസാക്ഷികളുടെയും സ്വാതന്ത്ര്യ സമര വീരന്മാരുടെയും ഫോട്ടോ പ്രദർശനവും പ്രധാനമന്ത്രി സന്ദർശിക്കും. പുതുതായി നിയമിതരായ പ്രത്യേകിച്ച് ദുർബലരായ ആദിവാസി വിഭാഗങ്ങളിലെ അധ്യാപകർക്കുള്ള നിയമന കത്തുകളും അദ്ദേഹം കൈമാറും.
ചടങ്ങിൽ, മധ്യപ്രദേശ് ഗവർണറും മുഖ്യമന്ത്രിയുമായ ഡോ. വീരേന്ദ്ര കുമാർ, ശ്രീ നരേന്ദ്ര സിംഗ് തോമർ, ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ പ്രഹ്ളാദ് എസ് പട്ടേൽ, ശ്രീ ഫഗ്ഗൻ സിംഗ് കുലസ്‌തെ, ഡോ. എൽ മുരുകൻ എന്നിവരും പങ്കെടുക്കും.
സന്ദർശന വേളയിൽ, പുനർവികസിപ്പിച്ച റാണി കമലപതി റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനവും മധ്യപ്രദേശിൽ റെയിൽവേയുടെ ഒന്നിലധികം സംരംഭങ്ങൾക്ക് തുടക്കമിടുകയും ചെയ്യും.