Quoteഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികാഘോഷത്തിനു തുടക്കം കുറിക്കും
Quoteഗോത്ര​സമൂഹങ്ങളുടെ സമ്പന്നമായ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനായി രണ്ടു ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനികളുടെ മ്യൂസിയങ്ങളും രണ്ടു ഗോത്രവർഗ ഗവേഷണ സ്ഥാപനങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Quoteഗോത്രസമൂഹങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്ന വിവിധ പദ്ധതികൾക്കു തുടക്കംകുറിക്കും
Quoteപിഎം-ജൻമനു കീഴിൽ നിർമ്മിച്ച 11,000 വീടുകളുടെ ഗൃഹപ്രവേശനച്ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും
Quote6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

ജൻജാതീയ ഗൗരവ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 15നു ബിഹാറിലെ ജമുയി സന്ദർശിക്കും. ധർത്തി ആബ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികാഘോഷത്തിനു തുടക്കം കുറിക്കും. പകൽ 11ന്, ഭഗവാൻ ബിർസ മുണ്ടയുടെ സ്മരണാർഥം നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ഗോത്രസമൂഹങ്ങളുടെ ഉന്നമനത്തിനും മേഖലയിലെ ഗ്രാമീണ-വിദൂര പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള 6640 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

​​പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാനു (PM-JANMAN) കീഴിൽ​ ​നിർമിച്ച​11,000 വീടുകളുടെ ഗൃഹപ്രവേശനച്ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. പിഎം-ജൻമനു കീഴിൽ ആരംഭിച്ച 23 മൊബൈൽ മെഡിക്കൽ യൂണിറ്റുകളും (MMU) ഗോത്രമേഖലകളിലെ ആരോഗ്യ പരിപാലന ലഭ്യത വർധിപ്പിക്കുന്നതിനായി ധർത്തീ ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാനു (DAJGUA) കീഴിൽ അധികമായി 30 MMU-കളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഗോത്രവർഗ സംരംഭകത്വവും ഉപജീവനമാർഗവും പ്രോത്സാഹിപ്പിക്കുന്നതിനായി 300 വൻ ധൻ വികാസ് കേന്ദ്രങ്ങളും (VDVK) ഗോത്രവർഗ വിദ്യാർഥികൾക്കായി സമർപ്പിച്ച 450 കോടി രൂപ വിലമതിക്കുന്ന 10 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗോത്രസമൂഹങ്ങളുടെ സമ്പന്നമായ ചരിത്രവും പൈതൃകവും രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി മധ്യപ്രദേശിലെ ഛിന്ദ്വാഡയിലും ജബൽപുരിലും ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനികളുടെ രണ്ടു മ്യൂസിയങ്ങളും ജമ്മു കശ്മീരിലെ ശ്രീനഗർ, സിക്കിമിലെ ഗാങ്ടോക്ക് എന്നിവിടങ്ങളിൽ രണ്ട് ഗോത്രവർഗ ഗവേഷണ സ്ഥാപനങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഗോത്രമേഖലകളിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി 500 കിലോമീറ്റർ പുതിയ റോഡുകളുടെയും, പിഎം ജൻമനു കീഴിൽ കമ്മ്യൂണിറ്റി ഹബ്ബുകളായി പ്രവർത്തിക്കുന്നതിന് 100 വിവിധോദ്ദേശ്യ കേന്ദ്രങ്ങളുടെയും (എംപിസി) ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും. ഗോത്രവർഗ വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനുള്ള പ്രതിജ്ഞാബദ്ധത വർധിപ്പിച്ച്, 1110 കോടിയിലധികം രൂപ വിലമതിക്കുന്ന 25 അധിക ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

പിഎം ജൻമനു കീഴിൽ 500 കോടി രൂപ വിലമതിക്കുന്ന 25,000 പുതിയ വീടുകളും 1960 കോടിയിലധികം രൂപയുടെ ധർത്തീ ആബ ജൻജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ (DAJGUA) പ്രകാരം 1.16 ലക്ഷം വീടുകളും ഉൾപ്പെടുന്ന വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി അനുമതി നൽകും. പിഎം ജൻമനു കീഴിലുള്ള 66 ഹോസ്റ്റലുകളും DAJGUAയ്ക്കു കീഴിലുള്ള 1100 കോടിയിലധികം രൂപയുടെ 304 ഹോസ്റ്റലുകളും; പിഎം ജൻമനു കീഴിലുള്ള 50 പുതിയ വിവിധോദ്ദേശ്യ കേന്ദ്രങ്ങളും 55 മൊബൈൽ മെഡിക്കൽ യൂണിറ്റുകളും 65 അങ്കണവാടി കേന്ദ്രങ്ങളും; അരിവാൾ കോശ രോഗം ഉന്മൂലനം ചെയ്യുന്നതിനുള്ള ആറു കേന്ദ്രങ്ങൾ; DAJGUA-യ്ക്കു കീഴിൽ, ആശ്രമം സ്കൂളുകളും ഹോസ്റ്റലുകളും ഗവൺമെന്റ് റസിഡൻഷ്യൽ സ്കൂളുകളും നവീകരിക്കുന്നതിനുള്ള ഏകദേശം 500 കോടി രൂപ വിലമതിക്കുന്ന 330 പദ്ധതികൾ എന്നിവയ്ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.​

 

  • Vivek Kumar Gupta January 02, 2025

    नमो ..🙏🙏🙏🙏🙏
  • Vivek Kumar Gupta January 02, 2025

    नमो ..............................🙏🙏🙏🙏🙏
  • Vishal Seth December 17, 2024

    जय श्री राम
  • parveen saini December 06, 2024

    Jai ho
  • Chandrabhushan Mishra Sonbhadra December 05, 2024

    🕉️
  • கார்த்திக் December 04, 2024

    🌺ஜெய் ஸ்ரீ ராம்🌺जय श्री राम🌺જય શ્રી રામ🌺 🌺ಜೈ ಶ್ರೀ ರಾಮ್🌺ଜୟ ଶ୍ରୀ ରାମ🌺Jai Shri Ram 🌺🌺 🌺জয় শ্ৰী ৰাম🌺ജയ് ശ്രീറാം 🌺 జై శ్రీ రామ్ 🌺🌹
  • DEBASHIS ROY December 04, 2024

    bharat mata ki joy
  • ram Sagar pandey December 02, 2024

    🌹🙏🏻🌹जय श्रीराम🙏💐🌹जय श्रीकृष्णा राधे राधे 🌹🙏🏻🌹जय माता दी 🚩🙏🙏जय माता दी 🚩🙏🙏🌹🌹🙏🙏🌹🌹🌹🙏🏻🌹जय श्रीराम🙏💐🌹जय श्रीराम 🙏💐🌹
  • Avdhesh Saraswat November 30, 2024

    HAR BAAR MODI SARKAR
  • HANUMAN RAM November 29, 2024

    Bjp Jai Hind
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Over 28 lakh companies registered in India: Govt data

Media Coverage

Over 28 lakh companies registered in India: Govt data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 19
February 19, 2025

Appreciation for PM Modi's Efforts in Strengthening Economic Ties with Qatar and Beyond