Quoteതാ​ഴേത്തട്ടിൽനിന്നു നേട്ടങ്ങൾ കൊയ്തവരുടെ കഥകൾ കുട്ടികൾക്കു മനസിലാക്കിക്കൊടുക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി
Quoteരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരവും വൈവിധ്യവും വിദ്യാലയങ്ങളിൽ ആഘോഷിക്കണമെന്നു പ്രധാനമന്ത്രി
Quoteഅറിവു നേടാനുള്ള ആഗ്രഹം വിദ്യാർഥികളിൽ വളർത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

അധ്യാപക ദിനത്തിന്റെ പൂർവസന്ധ്യയിൽ 2023 ലെ ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവ‌ിനിമയം നടത്തി. ഇന്ന് 7 ലോക് കല്യാൺ മാർഗിൽ നടന്ന കൂടിക്കാഴ്ചയിൽ 75 പുരസ്കാര ജേതാക്കൾ പങ്കെടുത്തു.

 

|

രാജ്യത്തെ യുവമനസുകളെ പരിപോഷിപ്പിക്കുന്നതിൽ അധ്യാപകർ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മികച്ച അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ അവർക്കു വഹിക്കാൻ കഴിയുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. താ​ഴേത്തട്ടിൽ നിന്നു നേട്ടങ്ങൾ കൊയ്തവരുടെ കഥകൾ കുട്ടികൾക്കു മനസിലാക്കിക്കൊടുത്ത് അവരെ പ്രചോദിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അ​ദ്ദേഹം ഊന്നൽ നൽകി.

 

|

നമ്മുടെ പ്രാദേശിക പൈതൃകത്തിലും ചരിത്രത്തിലും അഭിമാനം കൊള്ളുന്നതിനെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, തങ്ങളുടെ പ്രദേശത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയുംകുറിച്ചു പഠിക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കണമെന്ന് അധ്യാപകരോട് അഭ്യർഥിച്ചു. രാജ്യത്തെ വൈവിധ്യത്തിന്റെ കരുത്ത് ഉയർത്തിക്കാട്ടിയ അദ്ദേഹം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ സംസ്‌കാരവും വൈവിധ്യവും വിദ്യാലയങ്ങളിൽ ആഘോഷിക്കാൻ അധ്യാപകരോട് അഭ്യർഥിച്ചു.

 

|

അടുത്തിടെ ചന്ദ്രയാൻ-3ന്റെ കാര്യത്തിൽ നേടിയ വിജയം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 21-ാം നൂറ്റാണ്ടു സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നൂറ്റാണ്ടായതിനാൽ ശാസ്ത്ര-സാങ്കേതികവിദ്യകളെക്കുറിച്ചു വിദ്യാർഥികളിൽ ജിജ്ഞാസ വളർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടി. യുവാക്കളെ നൈപുണ്യമുള്ളവരാക്കി അവരെ ഭാവിയിലേക്കു സജ്ജരാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

 

|

‘മിഷൻ ലൈഫി’നെക്കുറിച്ചു  പരാമർശിക്കവേ, ഉപയോഗശേഷം വലിച്ചെറിയുന്ന സംസ്കാരത്തിനു പകരം പുനരുപയോഗത്തിന്റെ സാധ്യതകൾ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി ചർച്ച ചെയ്തു. നിരവധി അധ്യാപകർ വിദ്യാലയങ്ങളിലെ ശുചിത്വ പരിപാടികളെക്കുറിച്ചു പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ഔദ്യോഗിക ജീവിതത്തിലുടനീളം പഠിക്കാനും കഴിവുകൾ മെച്ചപ്പെടുത്താനും ശ്രമിക്കണമെന്നു പ്രധാനമന്ത്രി അധ്യാപകരോടു നിർദേശിച്ചു.

 

|

രാജ്യത്തെ ഏറ്റവും മികച്ച ചില അധ്യാപകരുടെ അതുല്യസംഭാവനകളെ ആഘോഷിക്കുക എന്നതാണു ദേശീയ അധ്യാപക പുരസ്കാരത്തിന്റെ ഉദ്ദേശ്യം. പ്രതിബദ്ധതയിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഒപ്പം, വിദ്യാർഥികളുടെ ജീവിതം സമ്പന്നമാക്കുകയും ചെയ്ത അധ്യാപകരെ ആദരിക്കുക എന്നതും ദേശീയ അധ്യാപക പുരസ്കാരത്തിന്റെ ലക്ഷ്യമാണ്. സ്‌കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പു തിരഞ്ഞെടുത്ത അധ്യാപകർക്കു പുറമെ, ഈ വർഷം ഉന്നത വിദ്യാഭ്യാസ വകുപ്പും നൈപുണ്യ വികസന മന്ത്രാലയവും തിരഞ്ഞെടുത്ത അധ്യാപകരെക്കൂടി ഉൾപ്പെടുത്തി പുരസ്കാരത്തിന്റെ വ്യാപ്തി വിപുലീകരിച്ചു.

 

 

  • Vanrajbhai September 11, 2023

    મોદી છ to mumkin chhe
  • Vanrajbhai September 11, 2023

    jay shree krishna jay shree krishna jay shree krishna jay shree krishna jay shree krishna jay shree krishna jay shree krishna jay shree krishna jay shree krishna jay shree krishna jay
  • Vanrajbhai September 11, 2023

    jay shree krishna jay shree krishna jay shree krishna jay shree krishna jay🇮🇳 shree krishna jay shree krishna jay shree krishna jay
  • Vanrajbhai September 11, 2023

    modi ji he to mumkin he
  • VenkataRamakrishna September 09, 2023

    జై శ్రీ రామ్
  • PRATAP SINGH September 09, 2023

    👇👇👇👇👇👇 मोदी है तो मुमकिन है।
  • Ashok Shah (Dr...Biotech). September 09, 2023

    The strongroot of INDIA...
  • KULDEEP September 08, 2023

    नमस्कार सर, मैं कुलदीप पिता का नाम स्वर्गीय श्री शेरसिंह हरियाणा जिला महेंद्रगढ़ का रहने वाला हूं। मैं जून 2023 में मुम्बई बांद्रा टर्मिनस रेलवे स्टेशन पर लिनेन (LILEN) में काम करने के लिए गया था। मेरी ज्वाइनिंग 19 जून को बांद्रा टर्मिनस रेलवे स्टेशन पर हुई थी, मेरा काम ट्रेन में चदर और कंबल देने का था। वहां पर हमारे ग्रुप के 10 लोग थे। वहां पर हमारे लिए रहने की भी कोई व्यवस्था नहीं थी, हम बांद्रा टर्मिनस रेलवे स्टेशन के प्लेटफार्म पर ही सोते थे। वहां पर मैं 8 हजार रूपए लेकर गया था। परंतु दोनों समय का खुद के पैसों से खाना पड़ता था इसलिए सभी पैसै खत्म हो गए और फिर मैं 19 जुलाई को बांद्रा टर्मिनस से घर पर आ गया। लेकिन मेरी सैलरी उन्होंने अभी तक नहीं दी है। जब मैं मेरी सैलरी के लिए उनको फोन करता हूं तो बोलते हैं 2 दिन बाद आयेगी 5 दिन बाद आयेगी। ऐसा बोलते हुए उनको दो महीने हो गए हैं। लेकिन मेरी सैलरी अभी तक नहीं दी गई है। मैंने वहां पर 19 जून से जुलाई तक 2 महीने काम किया है। मेरे साथ में जो लोग थे मेरे ग्रुप के उन सभी की सैलरी आ गई है। जो मेरे से पहले छोड़ कर चले गए थे उनकी भी सैलरी आ गई है लेकिन मेरी सैलरी अभी तक नहीं आई है। सर घर में कमाने वाला सिर्फ मैं ही हूं मेरे मम्मी बीमार रहती है जैसे तैसे घर का खर्च चला रहा हूं। सर मैंने मेरे UAN नम्बर से EPFO की साइट पर अपनी डिटेल्स भी चैक की थी। वहां पर मेरी ज्वाइनिंग 1 जून से दिखा रखी है। सर आपसे निवेदन है कि मुझे मेरी सैलरी दिलवा दीजिए। सर मैं बहुत गरीब हूं। मेरे पास घर का खर्च चलाने के लिए भी पैसे नहीं हैं। वहां के accountant का नम्बर (8291027127, 8286737703, 8097803416) भी है मेरे पास लेकिन वह मेरी सैलरी नहीं भेज रहे हैं। वहां पर LILEN में कंपनी का नाम THARU AND SONS है। मैंने अपने सारे कागज - आधार कार्ड, पैन कार्ड, बैंक की कॉपी भी दी हुई है। सर 2 महीने हो गए हैं मेरी सैलरी अभी तक नहीं आई है। सर आपसे हाथ जोड़कर विनती है कि मुझे मेरी सैलरी दिलवा दीजिए आपकी बहुत मेहरबानी होगी नाम - कुलदीप पिता - स्वर्गीय श्री शेरसिंह तहसील - कनीना जिला - महेंद्रगढ़ राज्य - हरियाणा पिनकोड - 123027
  • Veer Sen Singh September 08, 2023

    जय हिंद 🇮🇳
  • Santana Roy September 07, 2023

    Happy teachers day to all भारत माता की जय
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Over 28 lakh companies registered in India: Govt data

Media Coverage

Over 28 lakh companies registered in India: Govt data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 19
February 19, 2025

Appreciation for PM Modi's Efforts in Strengthening Economic Ties with Qatar and Beyond