പ്രധാനമന്ത്രി യുവജനങ്ങളുമായി ആത്മാർത്ഥവും ,നിയന്ത്രണങ്ങൾ ഇല്ലാതെ തുറന്ന മനസ്സോടെയുമുള്ള ആശയവിനിമയത്തിൽ ഏർപ്പെട്ടു
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും അദ്ദേഹത്തിൽ നിന്ന് നമുക്ക് പഠിക്കാനാകുന്ന കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു
തങ്ങളുടെ ജീവിതത്തിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്നും ഈ വെല്ലുവിളികളെ അവർ എങ്ങനെ തരണം ചെയ്തുവെന്നും അറിയാൻ മഹദ് വ്യക്തികളുടെ ജീവചരിത്രങ്ങൾ വായിക്കാൻ പ്രധാനമന്ത്രി യുവജനങ്ങളെ ഉപദേശിച്ചു
പ്രധാനമന്ത്രിയെ കാണാനും പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇരിക്കാനുമുള്ള അതുല്യമായ അവസരം ലഭിച്ചതിലുള്ള ആവേശം യുവാക്കൾ പങ്കുവെച്ചു

പാർലമെന്റിന്റെ സെൻട്രൽ  ഹാളിൽ 'നിങ്ങളുടെ നേതാവിനെ അറിയുക' പരിപാടിക്ക് കീഴിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ ആദരിക്കുന്നതിനുള്ള ചടങ്ങിൽ പങ്കെടുക്കാൻ  തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ  സംവദിച്ചു.  7  ലോക് കല്യാൺ മാർഗിലെ  അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രി യുവജനങ്ങളുമായി ആത്മാർത്ഥവും ,നിയന്ത്രണങ്ങൾ ഇല്ലാതെ  തുറന്ന  മനസ്സോടെയുമുള്ള  ആശയവിനിമയത്തിൽ ഏർപ്പെട്ടു . നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും അദ്ദേഹത്തിൽ നിന്ന് നമുക്ക് പഠിക്കാനാകുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. മഹദ്  വ്യക്തിത്വങ്ങളുടെ ജീവചരിത്രങ്ങൾ വായിച്ച് അവരുടെ ജീവിതത്തിൽ അവർ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണെന്നും ഈ വെല്ലുവിളികളെ അവർ എങ്ങനെ തരണം ചെയ്തുവെന്നും മനസിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാനും പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇരിക്കാനുമുള്ള അതുല്യമായ അവസരം ലഭിച്ചതിലുള്ള ആവേശം യുവജനങ്ങൾ പങ്കുവെച്ചു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി വ്യക്തികളെ കണ്ടുമുട്ടിയതിലൂടെ, നാനാത്വത്തിൽ ഏകത്വം എന്താണെന്ന് മനസ്സിലാക്കാനും പരിപാടി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പാർലമെന്റിലെ ദേശീയ നേതാക്കളുടെ ചിത്രങ്ങളിൽ  പുഷ്പാഞ്ജലി അർപ്പിക്കാൻ പ്രമുഖരെ മാത്രം ക്ഷണിച്ചിരുന്ന മുൻകാല സമ്പ്രദായത്തിൽ നിന്നുള്ള സ്വാഗതാർഹമായ മാറ്റത്തിൽ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബഹുമാനാർത്ഥം പാർലമെന്റിൽ പുഷ്പാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഈ 80 യുവാക്കളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്തു. യുവജനങ്ങൾക്കിടയിൽ ഉയർന്നുവരുന്ന ദേശീയ നേതാക്കളുടെ  ജീവിതത്തെയും സംഭാവനകളെയും കുറിച്ച് കൂടുതൽ അറിവും അവബോധവും പ്രചരിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാധ്യമമായി പാർലമെന്റിൽ നടക്കുന്ന പുഷ്പാഞ്ജലി ചടങ്ങുകൾ ഉപയോഗിക്കാൻ ആരംഭിച്ച 'നിങ്ങളുടെ നേതാവിനെ അറിയുക' എന്ന പരിപാടിക്ക് കീഴിലാണ് ഇവരെ തിരഞ്ഞെടുത്തത്. 

നേതാജിയുടെ ജീവിതത്തെയും സംഭാവനയെയും കുറിച്ച് സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രഭാഷണം/പ്രസംഗം,  തുടങ്ങിയ മത്സരങ്ങളിലൂടെയും, . DIKSHA പോർട്ടലിലെയും,  MyGov-ലെയും ക്വിസുകൾ ഉൾപ്പെടുന്ന വിശാലവും വസ്തുനിഷ്ഠവും യോഗ്യത അടിസ്ഥാനമാക്കിയുള്ളതുമായ പ്രക്രിയയിലൂടെയാണ് സർവകലാശാലകളിൽ നിന്ന് ഇവരെ തിരഞ്ഞെടുത്തത്.   പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സംഘടിപ്പിച്ച പുഷ്പാഞ്ജലി ചടങ്ങിൽ നേതാജിയുടെ സംഭാവനകളെ കുറിച്ച് സംസാരിക്കാൻ 31 പേർക്ക് അവസരം ലഭിച്ചു. ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, മറാത്തി, ബംഗ്ലാ എന്നീ അഞ്ച് ഭാഷകളിൽ അവർ സംസാരിച്ചു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage