QuoteGreetings on the occasion of Chhath Puja: PM Modi
QuoteChhath Puja is an example of Ek Bharat Shreshtha Bharat: PM Modi
QuoteToday we are one of the largest solar power generating countries: PM Modi
QuoteOur country is doing wonders in the solar as well as the space sector. The whole world, today, is astonished to see the achievements of India: PM Modi
QuoteUrge more and more Start-ups and innovators to take full advantage of the huge opportunities being created in India in the space sector: PM Modi
QuoteStudent power is the basis of making India strong. It is the youth of today who would lead India in the journey till 2047: PM Modi
QuoteIn India, Mission LiFE has been launched. The simple principle of Mission LiFE is - Promote a lifestyle which does not harm the environment: PM Modi

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്‌ക്കാരം.
 
    രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് സൂര്യോപാസനയുടെ മഹോത്സവമായ 'ഛഠ്' ആഘോഷിക്കുകയാണ്. 'ഛഠ്' മഹോത്സവത്തില്‍ പങ്കുചേരാനായി ലക്ഷക്കണക്കിന് വിശ്വാസികള്‍ സ്വന്തം ഗ്രാമങ്ങളില്‍, സ്വന്തം വീടുകളില്‍ തങ്ങളുടെ കുടുംബങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. 'ഛഠ്' മഹോത്സവത്തിന്റെ ദേവി എല്ലാവരുടെയും സമൃദ്ധിക്കും മംഗളത്തിനുമായുള്ള ആശീര്‍വാദം നല്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന.
    
    സുഹൃത്തുക്കളെ, നമ്മുടെ സംസ്‌കാരവും, വിശ്വാസങ്ങളും പ്രകൃതിയുമായി എത്രമാത്രം ഗാഢമായ ബന്ധം പുലര്‍ത്തുന്നുവെന്നുള്ളതിന്റെ തെളിവാണ് സൂര്യോപാസനയുടെ പാരമ്പര്യം. ഈ പൂജയിലൂടെ നമ്മുടെ ജീവിതത്തില്‍ സൂര്യപ്രകാശത്തിന്റെ മഹത്വം സ്പഷ്ടമാകുന്നു. ഒപ്പം, ഉയര്‍ച്ചതാഴ്ചകള്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്ന സന്ദേശവും ഇതു നല്കുന്നു. അതുകൊണ്ടുതന്നെ ഓരോപരിതസ്ഥിതിയിലും ഒരു സമാനമായ ഭാവം നാം പുലര്‍ത്തേണ്ടതാണ്. 'ഛഠ്'മാതവിന്റെ പൂജയ്ക്ക് പലതരത്തിലുള്ള ഫലങ്ങളും പലഹാരങ്ങളും പ്രസാദമായി അര്‍പ്പിക്കപ്പെടുന്നു. ഇതിന്റെ വ്രതവും കഠിനമായ സാധനയില്‍ കുറവായതല്ല. ഇതില്‍ പൂജയ്ക്കുപയോഗിക്കുന്ന വസ്തുക്കളെല്ലാംതന്നെ സമൂഹത്തിലെ പല ആള്‍ക്കാര്‍ ഒരുമിച്ചു ചേര്‍ന്നു തയ്യാറാക്കുന്നവയാണ് എന്നുള്ളതാണ് 'ഛഠ്' പൂജയുടെ ഒരു പ്രത്യേകത. ഇതില്‍ ഈറ കൊണ്ടുള്ള കുട്ടയോ വട്ടിയോ ഉപയോഗിക്കുന്നു. മണ്‍ചിരാതുകള്‍ക്ക് അവയുടേതായ മഹത്വം ഉണ്ട്. കടല ഉല്പാദിപ്പിക്കുന്ന കൃഷിക്കാര്‍ക്കും, ബതാഷ എന്ന മധുരപലഹാരം ഉണ്ടാക്കുന്ന ചെറിയ സംരംഭകര്‍ക്കും സമൂഹത്തില്‍ മഹത്തായ സ്ഥാനം ലഭിക്കുന്നു. ഇവരുടെ സഹകരണം ഇല്ലാതെ 'ഛഠ്' പൂജ നടത്താനേ കഴിയുകയില്ല. 'ഛഠ്' ഉത്സവം നമ്മുടെ ജീവിതത്തില്‍ ശുചിത്വത്തിന്റെ മഹത്വത്തിനും ഊന്നല്‍ കൊടുക്കുന്നു. ഈത്സം ആഗതമാകുന്നതോടെ സാമൂഹികതലത്തില്‍ നിരത്തുകള്‍, നദികള്‍, കടവുകള്‍, ജലത്തിന്റെ വിവിധ സ്രോതസ്സുകള്‍ എന്നിവയെല്ലാം ശുചിയാക്കപ്പെടുന്നു. 'ഛഠ്' ഉത്സവം 'ഏക ഭാരതം ശ്രേഷ്ഠഭാരതം' എന്നതിനും ഉദാഹരണമാണ്. ഇന്ന് ബീഹാറിലെയും പൂര്‍വ്വാഞ്ചലിലെയും ആള്‍ക്കാര്‍ നാടിന്റെ ഏതു കോണിലായിരുന്നാലും അവിടെ 'ഛഠ്' ഉത്സവം ആഘോഷിക്കുന്നു. ദില്ലി, മുംബൈ അടക്കം മഹാരാഷ്ട്രയിലെ ഓരോ ജില്ലയിലും ഗുജറാത്തിന്റെ പല ഭാഗങ്ങളിലും 'ഛഠ്' ഉത്സവം വലിയതോതില്‍ സംഘടിപ്പിക്കപ്പെടുന്നു. എന്റെ ഓര്‍മ്മയില്‍, പണ്ട് ഗുജറാത്തില്‍ ഇത്രയും വലിയതോതില്‍ 'ഛഠ്' പൂജ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ഗുജറാത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 'ഛഠ്' പൂജയുടെ ആഘോഷം നടക്കുന്നതായി കാണാം. ഇതു കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. വിദേശങ്ങളില്‍ നിന്നുപോലും 'ഛഠ്' പൂജകളുടെ ഭാവ്യമായ ചിത്രങ്ങള്‍ വരുന്നതായി കാണാം. അതായത് ഭാരതത്തിന്റെ സമൃദ്ധമായ പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും അടയാളപ്പെടുത്തലുകള്‍ മുക്കിലും മൂലയിലും വര്‍ദ്ധിച്ചവരുന്നതായി കാണാം. ഈ മഹോത്സവത്തില്‍ പങ്കെടുക്കുന്ന ഓരോ വിശ്വാസിക്കും എന്റെ അനേകമനേകം മംഗളാശംസകള്‍.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാം പവിത്രമായ 'ഛഠ്' പൂജയെക്കുറിച്ച് സംസാരിച്ചു, സൂര്യദേവന്റെ ഉപാസനയെക്കുറിച്ചു സംസാരിച്ചു. സൂര്യോപാസനയെക്കുറിച്ചു സംസാരിക്കുന്നതോടൊപ്പം സൂര്യന്റെ വരദാനത്തെക്കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യാം. സൂര്യദേവന്റെ വരദാനമാണ് 'സൗരോര്‍ജ്ജം.' Solar Energy പ്രധാനപ്പെട്ടൊരു വിഷയമാണ്. ലോകം മുഴുവന്‍  തങ്ങളുടെ ഭാവിക്കായി അതിനെ ഉറ്റുനോക്കുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം സൂര്യദേവന്‍ നൂറ്റാണ്ടുകളായി ഉപാസനയുടെ മാത്രമല്ല, ജീവിതരീതിയുടെതന്നെ കേന്ദ്രമായി വര്‍ത്തിക്കുന്നു. ഇന്ന് ഭാരതം പരമ്പരാഗത അനുഭവങ്ങളെ ആധുനികശാസ്ത്രവുമായി ബന്ധിപ്പിക്കുകയാണ്, അതുകൊണ്ടുതന്നെയാണ് നാം സൗരോര്‍ജ്ജത്തില്‍നിന്നു വിദ്യൂച്ഛക്തി ഉല്പാദിപ്പിക്കുന്ന വന്‍കിട രാജ്യങ്ങളിലൊന്നായി തീര്‍ന്നിരിക്കുന്നത്. സൗരോര്‍ജ്ജംകൊണ്ട് നമ്മുടെ രാജ്യത്തെ നിര്‍ധനരുടെയും മധ്യവര്‍ഗ്ഗക്കാരുടെയും ജീവിതത്തില്‍ എങ്ങനെ മാറ്റം ഉണ്ടാക്കിയെടുക്കാമെന്നുള്ളതും ഇന്നു പഠനവിഷയമാണ്.
    
    തമിഴ്നാട്ടില്‍ കാഞ്ചീപുരത്ത് ഒരു കര്‍ഷകനുണ്ട്. പേര് ശ്രീ. കെ. ഏഴിലന്‍ . അദ്ദേഹം 'പി. എം. കുസുമ് യോജന'യെ പ്രയോജനപ്പെടുത്തി തന്റെ പാടത്ത് പത്തു കുതിരശക്തിയുടെ സൗരോര്‍ജ്ജ പമ്പ് സെറ്റ് സ്ഥാപിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് കൃഷികാര്യങ്ങള്‍ക്ക് വൈദ്യുതിച്ചെലവ് വഹിക്കേണ്ടിവരുന്നില്ല. കൃഷിഭൂമി നനക്കുന്നതിന് അദ്ദേഹം സര്‍ക്കാര്‍ വൈദ്യുതിവിതരണത്തെ ആശ്രയിക്കുന്നില്ല. ഇതുപോലെതന്നെ രാജസ്ഥാനിലെ ഭരത്പൂറില്‍ 'പി. എം. കുസുമ് യോജന'യുടെ മറ്റൊരു ഗുണഭോക്താവായ കര്‍ഷകനാണ് കമല്‍ജിമീണ. കമല്‍ജി വയലില്‍ സോളാര്‍പമ്പ് വച്ചതുമൂലം അദ്ദേഹത്തിന്റെ മുതല്‍മുടക്ക് കുറഞ്ഞിട്ടുണ്ട്. ചെലവ് കുറഞ്ഞപ്പോള്‍ ആദായവും വര്‍ദ്ധിച്ചു. കമല്‍ജി സോളാര്‍ വൈദ്യുതി ഉപയോഗിച്ച് അനേകം ചെറുകിട വ്യസായങ്ങളും നടത്തിവരുന്നു. അദ്ദേഹത്തിന് നാട്ടില്‍ മരപ്പണിയുണ്ട്. പശുവിന്റെ ചാണകത്തില്‍നിന്ന് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുമുണ്ട്. ഇതിനെല്ലാം സോളാര്‍ വൈദ്യുതി ഉപയോഗിച്ചു വരുന്നു. അദ്ദേഹം 10 - 12 ആളുകള്‍ക്ക് തൊഴിലും നല്‍കുന്നുണ്ട്. അതായത് 'കുസുമ് യോജന'യിലൂടെ കമല്‍ജിയുടെ സംരംഭത്തിന്റെ സുഗന്ധം അനേകം ആളുകളിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു.
    
    സുഹൃത്തുക്കളേ, നിങ്ങള്‍ മാസം മുഴുവനും വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതിബില്ലിന്റെ സ്ഥാനത്ത് വൈദ്യുതിയുടെ പൈസ ലഭിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? സൗരോര്‍ജ്ജം ഇതും പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് രാജ്യത്തെ ആദ്യ സൂര്യഗ്രാമമായ ഗുജറാത്തിലെ മോഢേരയെപ്പറ്റി നിങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടാകും. മോഢേര സൂര്യഗ്രാമത്തിലെ അധികം വീടുകളും സൗരോര്‍ജ്ജംകൊണ്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ അവിടത്തെ ഈ വീടുകളില്‍ മാസാവസാനം വൈദ്യുതിബില്‍ വരുന്നില്ല, പകരം വൈദ്യുതിയില്‍ നിന്നുള്ള സമ്പാദ്യത്തിന്റെ ചെക്കാണ് ലഭിക്കുന്നത്. ഇതുകണ്ടിട്ട് ഇപ്പോള്‍ രാജ്യത്തെ അനേകം ഗ്രാമങ്ങളിലെ ആളുകള്‍ കത്തുകളിലൂടെ എന്നോടു പറയുന്നു അവരുടെ ഗ്രാമങ്ങളും സൂര്യഗ്രാമങ്ങളാക്കി മാറ്റണമെന്ന്. അതായത് ഭാരതത്തില്‍ സൂര്യഗ്രാമങ്ങളുടെ നിര്‍മ്മാണം വളരെ വലിയ ജനകീയപ്രസ്ഥാനമാകുന്ന ദിവസം വിദൂരമല്ല. മോഢേര ഗ്രാമവാസികള്‍ ഇതിന്റെ തുടക്കം കുറിച്ചുകഴിഞ്ഞല്ലോ.

    വന്നാലും, 'മന്‍ കി ബാത്തി'ന്റെ ശ്രോതാക്കളെ, മോഢേരയിലെ നാട്ടുകാരെ പരിചയപ്പെടുത്താം. ഇപ്പോള്‍ ഫോണ്‍ ലൈനില്‍ ശ്രീമാന്‍ വിപിന്‍ഭായി പട്ടേല്‍ നമ്മളോട് ചേരുന്നു.

പ്രധാനമന്ത്രി    :    വിപിന്‍ഭായ് നമസ്തെ. ഇപ്പോള്‍ മോഢേര നമ്മുടെ നാട്ടിനു മുഴുവന്‍ ഒരു മാതൃകയായി ചര്‍ച്ചചെയ്യപ്പെടുകയാണ്. താങ്കളോട് ബന്ധുക്കളോ, പരിചയക്കാരോ ചോദിച്ചാല്‍ എന്തു പ്രയോജനമുണ്ടായി എന്നു പറയും?
വിപിന്‍ജി    :    സാര്‍, ഞങ്ങളോട് ചോദിച്ചാല്‍ ഞങ്ങള്‍ പറയും ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന ലൈറ്റിന്റെ ബില്ല് ഇപ്പോള്‍ സീറോ ആയെന്ന്. വല്ലപ്പോഴും 70 രൂപ യുടെ ബില്ല് ലഭിക്കാറുണ്ട്. ഗ്രാമത്തിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.
പ്രധാനമന്ത്രി    :    അതായത് മുമ്പ് ഉണ്ടായിരുന്ന വൈദ്യുതബില്ലിന്റെ ചിന്ത ഇപ്പോഴില്ല. 
വിപിന്‍ജി    :    അതെ സാര്‍, അക്കാര്യം ശരിയാണ്. ഇപ്പോള്‍ ഗ്രാമവാസികള്‍ക്ക് ആ ടെന്‍ഷനില്ല. സാര്‍ ചെയ്തത് വളരെ നല്ല കാര്യമാണെന്നാണ് നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും തോന്നുന്നത്. സാര്‍ അവലെല്ലാവരും സന്തോഷവാന്മാരാണ്.
പ്രധാനമന്ത്രി    :    ഇപ്പോള്‍ സ്വന്തം വീട്ടില്‍ത്തന്നെ വൈദ്യുതി ഫാക്ടറിയുടെ യജമാനനായി അല്ലേ. സ്വന്തം വീടിന്റെ മച്ചില്‍ത്തന്നെ വൈദ്യുതി ഉണ്ടാകുന്നു.
വിപിന്‍ജി    :    അതെ സാര്‍. ശരിയാണ്.
പ്രധാനമന്ത്രി    :    ഇപ്പോഴുണ്ടായ ഈ മാറ്റം ഗ്രാമത്തിലെ ആളുകളിലുണ്ടാക്കിയ സ്വാധീനമെന്താണ്?
വിപിന്‍ജി    :    സാര്‍, ഗ്രാമത്തിലെ ആളുകള്‍ കൃഷി ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന വൈദ്യുതി പ്രശ്നത്തില്‍നിന്ന് മോചനം ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ വൈദ്യുതി ബില്‍ അടക്കണമെന്ന ആകുലതയില്ല.
പ്രധാനമന്ത്രി    :    അതായത് വൈദ്യുതിബില്ലും വരുന്നില്ല, സൗകര്യം വര്‍ദ്ധിക്കുകയും ചെയ്തു.
വിപിന്‍ജി    :    സാര്‍, വ്യാകുലത മാറി. സാര്‍ വന്ന് ഇവിടെ 3D ഷോ ഉദ്ഘാടനം ചെയ്തതോടെ മോഢേരാഗ്രാമം പ്രകാശപൂരിതമായി. പിന്നെ ആ സെക്രട്ടറി വന്നില്ലേ സാര്‍....
പ്രധാനമന്ത്രി    :    അതെ, അതെ.
വിപിന്‍ജി    :    അദ്ദേഹം ഗ്രാമത്തില്‍ പ്രസിദ്ധനായി സാര്‍.
പ്രധാനമന്ത്രി    :    അതെ. യു. എന്‍. സെക്രട്ടറി ജനറല്‍. അദ്ദേഹത്തിന്റെ തന്നെ ഇഷ്ടമായിരുന്നു. അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. സഹോദരന്‍ ഇത്ര വലിയ കാര്യം ചെയ്തിരിക്കുന്നു. ഞാന്‍ അവിടെപോയി കാണാന്‍ ആഗ്രഹിക്കുന്നു. വിപിന്‍ ഭായ് താങ്കള്‍ക്കും താങ്കളുടെ ഗ്രാമത്തിലെ എല്ലാ നിവാസികള്‍ക്കും എന്റെ വളരെവളരെ മംഗളാശംസകള്‍. ലോകം താങ്കളില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളും. സൗരോര്‍ജ്ജത്തിന്റെ മുന്നേറ്റം വീടുവീടാന്തരം ഉണ്ടാകും. 
വിപിന്‍ജി     :    ശരി സാര്‍. ഞങ്ങള്‍ അവരോടെല്ലാം പറയും, സഹോദരന്മാരെ തങ്കള്‍ സോളാര്‍ സ്ഥാപിക്കണമെന്ന്. താങ്കളുടെ പൈസകൊണ്ട് സ്ഥാപിച്ചാലും വളരെ ലാഭമാണ്. 
പ്രധാനമന്ത്രി    :    അതെ. ജനങ്ങളെ പറഞ്ഞു മനസ്സിലാക്കൂ. താങ്കള്‍ക്ക് മംഗളാശംസകള്‍. നന്ദി.
വിപിന്‍ജി    :    Thank you sir, Thank you sir, താങ്കളോട് സംസാരിക്കാന്‍ സാധിച്ചതില്‍ എന്റെ ജീവിതം ധന്യമായി.

വിപിന്‍ ഭായ് വളരെ വളരെ നന്ദി.
വന്നാലും ഇനി മോഢേര ഗ്രാമത്തിലെ സഹോദരി വര്‍ഷയോടും സംസാരിക്കാം.
വര്‍ഷാബെന്‍    :    ഹലോ, നമസ്തെ സാര്‍,
പ്രധാനമന്ത്രി    :    വര്‍ഷാബെന്‍ നമസ്തെ, നമസ്തെ. താങ്കള്‍ക്ക് സുഖമാണോ?
വര്‍ഷാബെന്‍    :    ഞങ്ങള്‍ക്ക് വളരെ സുഖമാണ് സാര്‍. താങ്കള്‍ എങ്ങനെ?
പ്രധാനമന്ത്രി    :    എനിക്കും വളരെ സുഖമാണ്.
വര്‍ഷാബെന്‍    :    താങ്കളോട് സംസാരിച്ചതില്‍ ഞാന്‍ ധന്യയായി സാര്‍.
പ്രധാനമന്ത്രി    :    ശരി വര്‍ഷാബെന്‍.
വര്‍ഷാബെന്‍    :    ശരി.
പ്രധാനമന്ത്രി    :    താങ്കള്‍ മോഢേരയിലെ ~ഒരു സൈനിക കുടുംബത്തിലെയാണല്ലേ?
വര്‍ഷാബെന്‍    :    ഞാന്‍ സൈനിക കുടുംബത്തിലെയാണ്. വിമുക്ത ഭടന്റെ ഭാര്യയാണ് സംസാരിക്കുന്നത് സാര്‍.
പ്രധാനമന്ത്രി    :    എങ്കില്‍ ഭാരതത്തില്‍ എവിടെയൊക്കെ പോകാനുള്ള അവസരം താങ്കള്‍ക്കു ലഭിച്ചു?
വര്‍ഷാബെന്‍    :    രാജസ്ഥാനില്‍, ഗാന്ധിനഗറില്‍, കഛരാകാംഝോര്‍ ജമ്മുവില്‍ ഒക്കെ കൂടെ താമസിക്കാന്‍ അവസരം ലഭിച്ചു. നല്ല സൗകര്യം ഇവിടങ്ങളില്‍ കിട്ടി സാര്‍.
പ്രധാനമന്ത്രി    :    അതെ. അദ്ദേഹം സൈന്യത്തിലായതുകൊണ്ട് താങ്കള്‍ നല്ല ഹിന്ദി സംസാരിക്കുന്നുണ്ട്.
വര്‍ഷാബെന്‍    :    അതെ അതെ. പഠിച്ചു സാര്‍.
പ്രധാനമന്ത്രി    :    പറഞ്ഞാലും, മോഢേരയില്‍ വലിയ മാറ്റം വന്നിരിക്കുകയാണല്ലോ.     Solar Roof Top Plant താങ്കളും സ്ഥാപിച്ചോ?  തുടക്കത്തില്‍ ആളുകള്‍ ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ താങ്കള്‍ക്ക് തോന്നിക്കാണും ഇവര്‍ പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്ന്? ഇവര്‍ എന്താണ് ചെയ്യുന്നതെന്ന്? ഇങ്ങനെ വൈദ്യുതി വരുമോ എന്ന്? ഇങ്ങനെയെല്ലാം മനസ്സില്‍ തോന്നിക്കാണും. ഇപ്പോഴത്തെ അനുഭവമെന്താണ്? ഇതിന്റെ ഗുണമുണ്ടായോ? 
വര്‍ഷാബെന്‍    :    ധാരാളം സാര്‍, ഗുണം മാത്രമെ ഉണ്ടായുള്ളൂ സാര്‍. താങ്കള്‍ കാരണം ഞങ്ങലുടെ ഗ്രാമത്തില്‍ എന്നും ദീപാവലി ആഘോഷിക്കുന്നു. 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നു. ഒട്ടും തന്നെ ബില്ലും വരുന്നില്ല. ഞങ്ങളുടെ വീട്ടില്‍ ഇലക്ട്രിക് സാധനങ്ങളെല്ലാം കൊണ്ടു വച്ചിട്ടുണ്ട്. എല്ലാം ഉപയോഗിക്കുകയും ചെയ്യുന്നു. എല്ലാം താങ്കള്‍ കാരണമാണ് സാര്‍. ബില്ലു വരുന്നില്ല. അതുകൊണ്ടുതന്നെ Free mindഓടെ എല്ലാം use ചെയ്യുന്നു.
പ്രധാനമന്ത്രി    :    അതു ശരിതന്നെ. വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന കാര്യത്തെക്കുറിച്ചും താങ്കള്‍ ചിന്തിക്കുന്നു.
വര്‍ഷാബെന്‍    :    അതെ സര്‍. ചിന്തിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്കൊരു ബുദ്ധിമുട്ടും ഇല്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് Free mindഓടെ വാഷിംഗ് മെഷീന്‍, എ. സി. എല്ലാം ഉപയോഗിക്കാന്‍ സാധിക്കുന്നു. 
പ്രധാനമന്ത്രി    :    ഇക്കാരണത്താല്‍ ഗ്രാമത്തിലെ മറ്റാളുകളും സന്തുഷ്ടരാണോ?
വര്‍ഷാബെന്‍    :    വളരെവളരെ സന്തുഷ്ടരാണ് സാര്‍.
പ്രധാനമന്ത്രി    :    ശരി, നിങ്ങളുടെ ഭര്‍ത്താവ് അവിടത്തെ സൂര്യക്ഷേത്രത്തില്‍ ജോലി ചെയ്യുകയല്ലേ? അവിടെ 'ലൈറ്റ് ഷോ' നടന്നല്ലോ. ഇത്രയും വലിയ ഇവന്റ് നടന്നു. ഇപ്പോള്‍ ലോകം മുഴുവനുമുള്ള അതിഥികള്‍ അവിടെവന്നുകൊണ്ടിരിക്കുന്നു.
വര്‍ഷാബെന്‍    :    ലോകം മുഴുവനുമുള്ള വിദേശികള്‍ വരുന്നുണ്ട്. ഞങ്ങളുടെ ഗ്രാമത്തെ താങ്കള്‍ ലോക പ്രസിദ്ധമാക്കിതീര്‍ത്തിരിക്കുന്നു.
പ്രധാനമന്ത്രി    :    അപ്പോള്‍  ഇപ്പോള്‍ താങ്കളുടെ ഭര്‍ത്താവിന്റെ ജോലിഭാരം വര്‍ദ്ധിച്ചിരിക്കും അല്ലേ? ഇത്രയധികം അതിഥികള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് എത്തിച്ചേരുകയല്ലേ?
വര്‍ഷാബെന്‍    :    എത്ര ജോലിഭാരം കൂടിയാലും ഞങ്ങള്‍ക്കതൊരു പ്രശ്നമല്ല. സര്‍, അതൊരു പ്രശ്നമേ അല്ല. അതില്‍ ഞങ്ങള്‍ക്കൊരു ബുദ്ധിമുട്ടും ഇല്ല. എന്റെ ഭര്‍ത്താവിനും     ഒരു ബുദ്ധിമുട്ടുമില്ല. താങ്കള്‍ ഞങ്ങളുടെ ഗ്രാമത്തെ പുരോഗതിയിലേക്കു നയിച്ചാലും.
പ്രധാനമന്ത്രി    :     നമുക്കെല്ലാം ഒരുമിച്ചു ചേര്‍ന്നു ഗ്രാമത്തെ പുരോഗതിയിലേക്കു നയിക്കാം.
വര്‍ഷാബെന്‍    :    ശരി ശരി, സര്‍ ഞങ്ങള്‍ താങ്കളോടൊപ്പമുണ്ട്.
പ്രധാനമന്ത്രി    :    ഞാന്‍ മോഢേരായിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. കാരണം, ആ ഗ്രാമം ഈ പദ്ധതിയെ സ്വീകരിച്ചും തങ്ങളുടെ സ്വന്തം വീടുകളില്‍ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് അവര്‍ക്ക് വിശ്വാസമായി. 
വര്‍ഷാബെന്‍      :    24 മണിക്കൂറും. സര്‍ ഞങ്ങളുടെ വീട്ടില്‍ വൈദ്യുതി ലഭിക്കുന്നു. ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. 
പ്രധാനമന്ത്രി    :    ശരി, താങ്കള്‍ക്ക് എന്റെ മംഗളാശംസകള്‍. മിച്ചംവന്ന പണം കുട്ടികളുടെ നന്മയ്ക്കായി ചിലവഴിക്കൂ. ആ പണത്തിന്റെ സദുപയോഗം നടക്കട്ടെ, താങ്കളുടെ ജീവിതത്തിനും പ്രയോജനമുണ്ടാകട്ടെ. താങ്കള്‍ക്കെന്റെ മംഗളാശംസകള്‍. മോഢേരയിലെ എല്ലാവര്‍ക്കും എന്റെ നമസ്‌ക്കാരം.
    
    സുഹൃത്തുക്കളെ, വര്‍ഷാബെന്നും, വിപിന്‍ഭായിയും പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും പ്രചോദനമാണ്. മോഢേരയിലെ ഈ അനുഭവം രാജ്യം മുഴുവനും ആവര്‍ത്തിക്കേണ്ടതാണ്. സൂര്യന്റെ ശക്തി, ഇപ്പോള്‍ പണവും ലാഭപ്പെടുത്തുന്നു. വരുമാനവും വര്‍ദ്ധിപ്പിക്കുന്നു. ജമ്മുകാശ്മീരിലെ, ശ്രീനഗറിലെ ഒരു സുഹൃത്തുണ്ട്. പേര് മന്‍സൂര്‍ അഹമ്മദ് ലര്‍ഹ്വാള്‍. കാശ്മീരില്‍ തണുപ്പു കാരണം വൈദ്യുതിച്ചെലവ് വളരെ കൂടുതലാണ്. അതുക കാരണം മന്‍സൂറിന്റെ വൈദ്യുതി ബില്ല് നാലായിരംരൂപയിലധികമാകുമായിരുന്നു. മന്‍സൂര്‍ തന്റെ വീട്ടില്‍ സോളാര്‍ Roof Top Plant  സ്ഥാപിച്ചതിനുശേഷം അയാളുടെ ചെലവ് പകുതിയിലും കുറഞ്ഞിരിക്കുകയാണ്. അപ്രകാരം തന്നെ, ഒഡീഷയിലെ (ഒരു മകള്‍) കുന്നീദേവുരി, സൗര്‍ജ്ജത്തെ തനിക്കൊപ്പം മറ്റു സ്ത്രീകളുടേയും തൊഴിലാക്കിക്കൊണ്ടിരിക്കുകയാണ്. കുന്നി ഒഡീഷയിലെ കേന്ദുഛര്‍ ജില്ലയിലെ കര്‍ദാപാല്‍ ഗ്രാമത്തില്‍ താമസിക്കുന്നു. അവര്‍ ആദിവാസി സ്ത്രീകള്‍ക്ക് സോളാര്‍കൊണ്ടു പ്രവര്‍ത്തിക്കുന്ന റീലിംഗ് മെഷീനില്‍ പട്ടുനൂല്‍ നെയ്ത്തിന്റെ ട്രെയിനിംഗ് കൊടുക്കുകയാണ്. സോളാര്‍ മെഷീനായതു കാരണം ഈ സത്രീകള്‍ക്ക് വൈദ്യുതി ബില്ലിന്റെ ഭാരം ഉണ്ടാകുന്നില്ല. അവര്‍ക്കു വരുമാനം ലഭിക്കുകയും ചെയ്യുന്നു. ഇതുതന്നെയാണ് സൂര്യദേവന്റെ സൗരോര്‍ജ്ജത്തിന്റെ വരദാനം. വരദാനംവും പ്രസാദവും എത്ര വലുതാകുന്നുവോ അത്രകണ്ടു നല്ലതായി ഭവിക്കുന്നു. അതുകൊണ്ട്, ഞാന്‍ താങ്കളോട് അപേക്ഷിക്കുകയാണ്, താങ്കളും അതില്‍ പങ്കുചേരുക, മറ്റുള്ളവരെ പങ്കാളികളാക്കുകരയും ചെയ്യുക.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ നിങ്ങളോട് സൂര്യനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഇപ്പോള്‍ എന്റെ ശ്രദ്ധ ടുമരലലേക്ക് പോകുന്നു. കാരണം, നമ്മുടെ രാജ്യം  Solar Sectortനാടൊപ്പം Space Sectorലും അത്ഭുതം സൃഷ്ടിക്കുകയാണ്. ലോകം മുഴുവനും ഇന്ന് ഭാരതത്തിന്റെ നേട്ടത്തില്‍ ആശ്ചര്യഭരിതരാണ്. 'മന്‍ കീ ബാത്ത്'ലെ ശ്രോതാക്കളോട് ഇക്കാര്യത്തെപ്പറ്റി പറഞ്ഞ് അവരുടെ സന്തോഷം വര്‍ദ്ധിപ്പിക്കാമെന്ന് ഞാന്‍ കരുതുകയാണ്. 

    സുഹൃത്തുക്കളെ, കുറച്ചു നാളുകള്‍ക്കു മുമ്പ് നിങ്ങള്‍ കണ്ടിരിക്കും, ഭാരതം ഒറ്റയടിക്ക് 36 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തില്‍ സ്ഥാപിച്ചത്. ദീപാവലിക്ക് ഒരു ദിവസംമുമ്പ് കൈവന്ന ഈ വിജയം ഒരുതരത്തില്‍ നമ്മുടെ യുവാക്കള്‍ രാജ്യത്തിനു നല്‍കിയ Special Diwal gift ആണ്. ഈ ലോഞ്ചിംഗ് കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ, കഛ് മുതല്‍ കൊഹിമവരെ, രാജ്യമാകമാനം Digital Digital connectivity ശക്തിപ്പെടുത്തും. ഇതിന്റെ സഹായത്താല്‍ വളരെ ദൂരെയുള്ള പ്രദേശങ്ങള്‍ക്കും രാജ്യത്തെ മറ്റു ഭാഗങ്ങളുമായി അനായാസം ബന്ധം സ്ഥാപിക്കാന്‍ കഴിയും. രാജ്യം സ്വയം പര്യാപ്തമാകുമ്പോള്‍, എപ്രകാരം വിജയത്തിന്റെ ഔന്നത്യങ്ങളിലേയ്ക്കെത്തിച്ചേരുന്നു എന്നുള്ളതിനും ഉദാഹരണമാണിത്. നിങ്ങളോട് ഇക്കാര്യത്തെക്കുറിച്ചു പറയുമ്പോള്‍ എനിക്ക് പഴയകാലം ഓര്‍മ്മ വരുകയാണ്. Cryogenic Rocket Technology ഭാരതത്തിനു നല്കുന്നതു നിഷേധിച്ച കാര്യം. പക്ഷെ ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ സ്വദേശി ടെക്നോളജി വികസിപ്പിക്കുക മാത്രല്ല, ഇന്ന് അതിന്റെ സഹായത്തോടെ ഒറ്റയടിക്ക് ഡസന്‍കണക്കിന് സാറ്റലൈറ്റ്സ് ബഹിരാകാശത്തേയ്ക്കയയ്ക്കുകയും ചെയ്യുന്നു. ഈ ലോഞ്ചിംഗോടെ ഭാരതം Global Commercial Market ലെ ശക്തിയുള്ള Player ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ബഹിരാകാശമേഖലയില്‍ ഭാരതത്തിന് മുമ്പില്‍ സാദ്ധ്യതകളുടെ പുതിയ വാതായനങ്ങള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.

    സുഹൃത്തുക്കളെ, വികസിത ഭാരതത്തിന്റെ ഉറച്ച വിശ്വാസവുമായി മുന്നോട്ടു പോകുന്ന നമ്മുടെ രാജ്യത്തിന് ഒത്തൊരുമിച്ചുള്ള പരിശ്രമത്തിലൂടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയും. ഭാരതത്തില്‍, മുമ്പ് Space Sector സര്‍ക്കാര്‍ നയങ്ങളുടെ പരിധിക്കുള്ളില്‍ ഒതുങ്ങിയിരിക്കുകയായിരുന്നു. Space Sector ഭാരതത്തിലെ യുവജനങ്ങള്‍ക്കായി ഭാരതത്തിലെ Private Sector നായി തുറന്നുകൊടുക്കപ്പെട്ടപ്പോള്‍, ആ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നുതുടങ്ങി.  ഭാരതത്തിലെ Indtsury ഉം Startups ഉം ഈ മേഖലയില്‍ പുതിയ പുതിയ Innovations ഉം പുതുപുത്തന്‍ Technologyകളും കൈവരിക്കുന്നതിന് ശ്രമിക്കുന്നു. പ്രത്യേകിച്ച് കി ടുമരല ന്റെ സഹകരണത്തോടെ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണ്. കി ടുമരല മുഖേന സര്‍ക്കാരിതര കമ്പനികള്‍ക്കും തങ്ങളുടെ Payloads നും Satellite launch ചെയ്യുന്നതിനുമുള്ള സൗകര്യം ലഭിക്കുന്നു. Startupകളോടും Innovaterമാരോടും Space Sectorല്‍ ഭാരതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ വലിയ അവസരങ്ങളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കുവാനുള്ളത്.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വിദ്യാര്‍ത്ഥികളെപ്പറ്റി പറയുമ്പോള്‍, യുവശക്തിയെക്കുറിച്ച് പറയുമ്പോള്‍, നേതൃത്വ ശക്തിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, എന്റെ മനസ്സില്‍ തേയ്മാനം സംഭവിച്ചതും പഴകിയതുമായ ധാരണകളാണ് കുടികൊള്ളുന്നത്. Student powerനെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍, അതിനെ വിദ്യാര്‍ത്ഥിസംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി അതിന്റെ പരിധിസീമിതമാക്കുന്നതായാണ് പലപ്പോഴും നാം കാണുന്നത്. എന്നാല്‍ Student powerന്റെ പരിധി വളരെ വലുതാണ്, വളരെ വിശാലമാണ്. Student power ഭാരതത്തിനെ powerful ആക്കാനുള്ള ആധാരമാണ്. ഒടുവില്‍ ഇന്നത്തെ യുവാക്കള്‍തന്നെ ഭാരതത്തിനെ 2047 വരെ കൊണ്ടുപോകും. ഭാരതം ശതാബ്ധി ആഘോഷിക്കുമ്പോള്‍ യുവാക്കളുടെ ഈ ശക്തി, അവരുടെ പ്രയത്നം, അവരുടെ വിയര്‍പ്പ്, അവരുടെ പ്രതിഭ ഭാരതത്തെ ഇന്നു സങ്കല്‍പ്പിക്കുന്ന ഉയര്‍ച്ചയില്‍ എത്തിക്കും. നമ്മുടെ ഇന്നത്തെ യുവാക്കള്‍ എപ്രകാരമാണോ രാജ്യത്തിനുവേണ്ടി യത്നിക്കുന്നത്, Nation buildingല്‍ പങ്കാളിയാകുന്നത്. ഇതു കണ്ടിട്ട് എന്റെ വിശ്വാസം ഒരുപാട് വര്‍ദ്ധിക്കുന്നു. എപ്രകാരമാണോ നമ്മുടെ യുവാക്കള്‍ ഹക്കത്തോണുകളില്‍ പ്രശ്നപരിഹാരം നടത്തുന്നത്, രാത്രിയില്‍ ഉണര്‍ന്നിരുന്ന് മണിക്കൂറുകളോളം ജോലി ചെയ്യുന്നത് അത് വളരെ പ്രോല്‍സാഹനജനകമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ഹക്കത്തോണുകള്‍ രാജ്യത്തിലെ ലക്ഷക്കണക്കിന് യുവാക്കള്‍ ചേര്‍ന്ന് അനേകം വെല്ലുവിളികളെ പരിഹരിച്ച്, രാജ്യത്തിന് പുതിയ പരിഹാരം നല്‍കി.

    സുഹൃത്തുക്കളെ, ഞാന്‍ ചുവപ്പുകോട്ടയില്‍നിന്ന് 'ജയ് അനുസന്ധാന്‍' ആഹ്വാനം ചെയ്തത് നിങ്ങള്‍ക്ക് ഓര്‍മ്മ കാണും. ഞാന്‍ ഈ ദശകത്തെ ഭാരതത്തിന്റെ Techade ആക്കുന്ന കാര്യവും പറഞ്ഞിരുന്നു. IIT വിദ്യാര്‍ത്ഥികള്‍ ഈ ദൗത്യം ഏറ്റെടുത്തത് എനിക്ക് വളരെ അഭികാമ്യമായിത്തോന്നി. ഈ മാസം, ഒക്ടോബര്‍ 14 - 15 തീയതികളില്‍ 23 IIT കളും തങ്ങളുടെ Innovations ഉം Research Research Projects ഉം പ്രദര്‍ശിപ്പിക്കാനായിട്ട് ആദ്യമായിട്ട് ഒറ്റ വേദിയിലെത്തി. ഈ പരിപാടിയില്‍ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും ഗവേഷകരും പങ്കെടുത്തു. അവര്‍ 75 ലധികം ഗുണമേന്മയുള്ള പ്രൊജെക്ടുകള്‍ പ്രദര്‍ശിപ്പിച്ചു. Healthcare, Agriculture, Robotics, Semi conductors, 5 G Communications ഇങ്ങനെയുള്ള വലിയ themes ഉള്ള പ്രൊജെക്ടുകള്‍ ആണ് ഉണ്ടാക്കിയിരുന്നത്. ഈ എല്ലാ പ്രൊജെക്ടുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ഞാന്‍ കുറച്ചു പ്രൊജെക്ടുകളിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. IIT ഭുവനേശ്വറിലെ ഒരു ടീം നവജാതശിശുക്കള്‍ക്കുവേണ്ടി Portable ventilator വികസിപ്പിച്ചെടുത്തു. ഇത് ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. ഇതിന്റെ ഉപയോഗം വിദൂരസ്ഥലങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാം. ഇത് മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് വളരെ സഹായകമാണെന്ന് തെളിഞ്ഞിരിക്കുന്നു. Eletcric mobiltiy യാകട്ടെ, Drone Technology യാകട്ടെ, 5 G യാകട്ടെ നമ്മുടെ അനേകം വിദ്യാര്‍ത്ഥികള്‍ ഇവയോട് ബന്ധപ്പെട്ട പുതിയ ടെക്നോളജി വികസിപ്പിക്കുന്നതില്‍ പങ്കാളികളാകുന്നു. അനേകം IIT കള്‍ ചേര്‍ന്ന് പ്രാദേശിക ഭാഷകളുടെ പഠനം സുഗമമാക്കുന്ന ഒരു ബഹുഭാഷി പ്രൊജക്ടിലും പ്രവര്‍ത്തിക്കുന്നു. ഈ Project പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിനും വളരെ സഹായിക്കും. IIT മദ്രാസും IIT കാന്‍പുറും ഭാരതത്തിലെ 5 G Testലെ bed തയ്യാറാക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഇത് ഒരു ഗംഭീരതുടക്കമാണ്. ഭാവിയില്‍ ഇത്തരം ധാരാളം പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. IIT കളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റ് സ്ഥാപനങ്ങളും ഗവേഷണകാര്യങ്ങളിലും വികസനകാര്യങ്ങളിലും വേഗത കൂട്ടുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, പരിസ്ഥിതിയെക്കുറിച്ചുള്ള സൂക്ഷ്മബോധം നമ്മുടെ സമൂഹത്തിലെ ഓരോ അംശത്തിലും ഉണ്ട്. ഇത് നമുക്ക് നമ്മുടെ ചുറ്റിനും കാണാന്‍ സാധിക്കും. പരിസ്ഥിതി സംരക്ഷണത്തിന് ജീവന്‍പോലും അര്‍പ്പിക്കാന്‍ തയ്യാറാകുന്ന ആളുകള്‍ നമ്മുടെ നാട്ടില്‍ കുറവല്ല.

    കര്‍ണ്ണാടകത്തിലെ ബാംഗ്ളൂരില്‍ താമസിക്കുന്ന സുരേഷ്‌കുമാറില്‍നിന്നും നമുക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. അദ്ദേഹത്തിന് പ്രകൃതി - പരിസ്ഥിതി സംരക്ഷണത്തിന് ഉത്ക്കടമായ താല്‍പര്യമാണുള്ളത്. 20 വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം പട്ടണത്തിലെ സഹകാര്‍നഗറിലെ ഒരു വനം വീണ്ടും ഹരിതാഭമാക്കുമെന്ന പ്രതിജ്ഞയെടുത്തു. ഇത് പ്രയാസമുള്ള കാര്യമായിരുന്നു. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം നട്ടുപിടിപ്പിച്ച ചെടികള്‍ ഇന്ന് 40 അടിയോളം ഉയരമുള്ള വന്‍മരങ്ങളായിരിക്കുന്നു. ഇന്ന് ഇവയുടെ സൗന്ദര്യം ആരുടെയും മനംകവരുന്നു. ഇതില്‍ അവിടത്തെ താമസക്കാരും വളരെ അഭിമാനിക്കുന്നു. സുരേഷ്‌കുമാര്‍ മറ്റൊരു അത്ഭുതവും ചെയ്തിട്ടുണ്ട്. അദ്ദേഹം കന്നട ഭാഷയെയും സംസ്‌കാരത്തെയും വളര്‍ത്തുന്നതിന് സഹകരാര്‍ നഗറില്‍ ഒരു Bus Shelter ഉം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം നൂറുകണക്കിന് ആളുകള്‍ക്ക് കന്നടയില്‍ എഴുതിയ Brass plate കളും നല്‍കി കഴിഞ്ഞു. Ecology ഉം Culture ഉം ഒരുമിച്ച് വികസിക്കുക, പൂക്കുക, കായ്ക്കുക, ചിന്തിച്ചുനോക്കൂ എത്ര വലിയ കാര്യമാണ്.

    സുഹൃത്തുക്കളേ, ഇന്ന് Eco-friendly Living, Eco-friendly products എന്നീ കാര്യങ്ങളില്‍ ജനങ്ങളില്‍ മുമ്പുള്ളതിലുമധികം അവബോധം കാണപ്പെടുന്നുണ്ട്. എനിക്ക്  തമിഴ്നാട്ടിലെ ഇങ്ങനെയുള്ള ഒരു രസകരമായ കാര്യം അറിയാനുള്ള അവസരമുണ്ടായി. ഈ ശ്രദ്ധേയമായ കാര്യം കോയമ്പത്തൂരിലെ അണൈക്കട്ടിയിലെ ആദിവാസി സ്ത്രീകളുടെ ഒരു ടീമിന്റേതാണ്. ഈ സ്ത്രീകള്‍ കയറ്റുമതി ചെയ്യുന്നതിനായി 10,000 Eco friendly ടെറാകോട്ടാ Tea cup കള്‍ നിര്‍മ്മിച്ചു. ഈ ടെറാക്കോട്ട റ്റീ കപ്പുകള്‍ ഉണ്ടാക്കുന്ന മുഴുവന്‍ ചുമതലയും ഈ സ്ത്രീകള്‍തന്നെ നിര്‍വഹിച്ചു എന്നതാണ് അത്ഭുതം. Clay mixing മുതല്‍ Final packaging വരെ എല്ലാ കാര്യങ്ങളും അവര്‍ സ്വയം ചെയ്തു. ഇതിനുവേണ്ടി അവര്‍ പരിശീലനം നടത്തിയിരുന്നു. ഈ അത്ഭുതകരമായ കാര്യത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

    സുഹൃത്തുക്കളെ, തൃപുരയിലെ കുറച്ചു ഗ്രാമങ്ങളും വളരെ മികച്ച പാഠങ്ങളാണ് നല്‍കിയത്. നിങ്ങള്‍ Biovillageനെപ്പറ്റി തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും. എന്നാല്‍ ത്രിപുരയിലെ കുറച്ചു ഗ്രാമങ്ങള്‍ Bio village 2 ന്റെ പടി കയറിക്കഴിഞ്ഞു. പ്രകൃതിക്ഷോഭംമൂലമുണ്ടാകുന്ന നഷ്ടം എങ്ങനെ കുറക്കാമെന്നതിനാണ് Bio village 2 ഊന്നല്‍ കൊടുക്കുന്നത്. ഇതില്‍ പല മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളുടെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ പൂര്‍ണ്ണശ്രദ്ധ നല്‍കുന്നു. Solar energy, Biogas, Bee keeping, Bio fertilizers ഈ കാര്യങ്ങളില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൊത്തത്തില്‍ നോക്കിയാല്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള മുന്നേറ്റത്തിന് Bio village 2 വളരെ പ്രാധാന്യമേകുന്നു. ഞാന്‍ രാജ്യത്തെ വിവിധഭാഗങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ കാണിക്കുന്ന ഉത്സാഹത്തില്‍ വളരെ സന്തോഷവാനാണ്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഭാരതത്തില്‍, പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി Mission Life ഉം Launch ചെയ്യപ്പെട്ടു. Mission life ന്റെ പ്രത്യക്ഷ സിദ്ധാന്തമാണ്. പരിസ്ഥിതിക്ക് കോട്ടം വരാത്തരീതിയിലുള്ള ജീവിതശൈലിക്ക്, lifestyle ന് പ്രോത്സാഹനം നല്‍കുക എന്നത്. നിങ്ങളും Mission life മനസ്സിലാക്കണം, അതിനെ സ്വീകരിക്കാന്‍ പ്രയത്നിക്കണമെന്നതും എന്റെ ആഗ്രഹമാണ്.

    സുഹൃത്തുക്കളെ, നാളെ 31 ഒക്ടോബര്‍ ദേശീയ ഏകതാദിവസമാണ്. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജന്മജയന്തിയുടെ പുണ്യദിനമാണ്. ഈ ദിവസം രാഷ്ട്രത്തിന്റെ എല്ലാ ഭാഗങ്ങളിലും Run for unity സംഘടിപ്പിച്ചിട്ടുണ്ട്. ഈ ഓട്ടം ദേശീയ ഐക്യം ദൃഢപ്പെടുത്തുന്നു. നമ്മുടെ യുവജനങ്ങള്‍ക്ക് പ്രചോദനമാകുന്നു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഇത് നമ്മുടെ ദേശീയകായിക മേളകള്‍ക്കിടയിലും കാണപ്പെട്ടു. 'ജൂഡേഗാ ഇന്ത്യ തൊ ജീതേഗാ ഇന്ത്യ' (ഇന്ത്യ ഒരുമിച്ചാല്‍ ഇന്ത്യ ജയിക്കും.) ഈ വേലാല ഓടെ നടന്ന ദേശീയ കായികമേള ഐക്യത്തിന്റെ ദൃഢസന്ദേശം നല്‍കിയതിനൊപ്പം ഭാരത്തിന്റെ കായികവിനോദസംസ്‌കാരത്തെയും വികസിപ്പിച്ചു. ഭാരതത്തില്‍ ഇന്നുവരെ നടന്നിട്ടുള്ള ദേശീയ കായികമേളകളില്‍ ഏറ്റവും വലുതായിരുന്നു ഇതെന്നത് താങ്കള്‍ സന്തോഷമേകും. ഇതില്‍ 36തരം കളികളുണ്ടായിരുന്നു. ഏഴ് പുതിയതും, രണ്ട് സ്വദേശി മത്സരയിനങ്ങളായ യോഗാസനവും, മല്ലഖമ്പും ഉണ്ടായിരുന്നു. സ്വര്‍ണ്ണമെഡല്‍ നേട്ടത്തില്‍ മുന്നിലുണ്ടായിരുന്ന മൂന്നു ടീമുകളാണ് സര്‍വീസസ്സ ടീം, മഹാരാഷ്ട്ര, ഹരിയാന. ഈ മേളയില്‍ ആറ് ദേശീയ റെക്കോര്‍ഡുകളും, അറുപതോളം National games റെക്കോര്‍ഡുകളും കുറിക്കപ്പെട്ടു. മെഡല്‍ ജേതാക്കളെയും പുതിയ റിക്കാര്‍ഡു  സൃഷ്ടാക്കളെയും ഈ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാരേയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ കളിക്കാര്‍ക്ക് നല്ല ഭാവി ആശംസിക്കുകയും ചെയ്യുന്നു.

    സുഹൃത്തുക്കളെ, ഗുജറാത്തില്‍ നടന്ന ദേശീയ കായികമേളയുടെ വിജയകരമായ സംഘാടനത്തില്‍ പങ്കുചേര്‍ന്ന എല്ലാവരേയും ആത്മാര്‍ത്ഥമായി പ്രശംസിക്കാന്‍ ഞാന്‍  ആഗ്രഹിക്കുന്നു. ഗുജറാത്തില്‍ ദേശീയകായികമേള 'നവരാത്രി'യ്ക്കിടയ്ക്കാണ് നടന്നത് എന്ന നിങ്ങള്‍ക്കറിവുള്ളതാണല്ലോ. ഈ മേളയുടെ സംഘാടനത്തിനുമുമ്പായി ഒരിക്കല്‍ എന്റെ മനസ്സിലും തോന്നി, ഗുജറാത്താകെ നവരാത്രി ഉത്സവത്തിലമര്‍ന്നിരിക്കുന്ന ഈ അവസരത്തില്‍ ആളുകള്‍ ഈ കായികമേള എങ്ങനെ ആസ്വദിക്കും എന്ന്. ഇത്രയും വലിയ സജ്ജീകരണങ്ങള്‍ ഒരുവശത്ത്. മറുവശത്ത് നവരാത്രിയിലെ ഗര്‍ബാ തുടങ്ങിയവയുടെ ഏര്‍പ്പാടുകളും. ഇക്കാര്യങ്ങളെല്ലാം ഒരുമിച്ച് ഗുജറാത്ത് എങ്ങനെ നിര്‍വ്വഹിക്കും? എന്നാല്‍ ഗുജറാത്തിലെ ജനങ്ങള്‍ തങ്ങളുടെ ആതിഥ്യംകൊണ്ട് എല്ലാ അതിഥികളെയും സന്തോഷിപ്പിച്ചു. അഹമ്മദാബാദില്‍ National games നിടയില്‍ അവതരിപ്പിച്ച കല, കായിക, സാംസ്‌കാരിക സംഗമം എല്ലാവരേയും ഉല്ലാസഭരിതരാക്കുന്നതായിരുന്നു. പകല്‍ മുഴുവനും കളിയില്‍ പങ്കെടുത്തിരുന്നകളിക്കാരും വൈകുന്നേരങ്ങളില്‍ ഗര്‍ബയുടെയും ദാണ്ഡിയയുടെയും ആസ്വാദനത്തില്‍ മുഴുകി. അവര്‍ ഗുജറാത്തി ഭക്ഷണത്തിന്റെയും നവരാത്രി ആഘോഷത്തിന്റെയും ചിത്രങ്ങള്‍ Social media യില്‍ ധാരാളം ഷെയര്‍ചെയ്തു. അതു കാണുന്നതുതന്നെ നമുക്ക് വളരെ ആനന്ദദായകമായിരുന്നു. ഇത്തരത്തിലുള്ള കളികളിലൂടെ ഭാരതത്തിലെ വിവിധ സംസ്‌ക്കാരങ്ങലെക്കുറിച്ചുള്ള അറിവും നമുക്ക് ലഭിക്കുന്നു. ഇവ 'ഏക ഭാരതം - ശ്രേഷ്ഠ ഭാരതം' എന്ന വികാരത്തെയും ഏറെ ശക്തിപ്പെടുത്തുന്നു.
    
    എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നവംബര്‍ മാസത്തിലെ 15-ാം തീയതി നമ്മുടെ രാജ്യം 'ജനജാതീയ ഗൗരവദിവസ്' ആയി ആഘോഷിക്കും. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും, നമ്മുടെ രാജ്യം കഴിഞ്ഞ വര്‍ഷം, ഭഗവാന്‍ ബിര്‍സാമുണ്ടായുടെ ജന്മജയന്തിദിനത്തെ ആദിവാസി പൈതൃകത്തിന്റെയും മഹത്വത്തിന്റെയും ദിനമായി ആചരിക്കാന്‍ തുടങ്ങി. ഭഗവാന്‍ ബിര്‍സാമുണ്ട തന്റെ അല്പകാല ജീവിതത്തിനിടയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി ലക്ഷക്കണക്കിനാളുകലെ സംഘടിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും, ആദിവാസി സംസ്‌കാരത്തിന്റെ സംരക്ഷണത്തിനും ആയി അദ്ദേഹം തന്റെ ജീവന്‍തന്നെ ബലിയര്‍പ്പിച്ചു ധര്‍ത്തി ആബാ ബിര്‍സാമുണ്ടയില്‍ നിന്നു ഏറെ കാര്യങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. സുഹൃത്തുക്കളെ, ധര്‍ത്തി ആബാ ബിര്‍സാമുണ്ടായുടെ കാര്യം പറയുമ്പോള്‍, അദ്ദേഹത്തിന്റെ അല്പകാല ജീവിതത്തിലേയ്ക്കു കണ്ണോടിയ്ക്കുമ്പോള്‍, നമുക്ക് വളരെയധികം കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്നു പഠിക്കാനുണ്ട്. ധര്‍ത്തി ആബാ പറഞ്ഞിട്ടുണ്ട് - ''ഈ ഭൂമി നമ്മുടേതാണ്, നാം ഇതിന്റെ സംരക്ഷകരാണ്.'' അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ മാതൃഭൂമിയോടുള്ള കര്‍ത്തവ്യഭാവനയുണ്ട്. പരിസ്ഥിതിക്കായുള്ള നമ്മുടെ കര്‍ത്തവ്യബോധവുമുണ്ട്. നാം ഒരിക്കലും ആദിവാസി സംസ്‌ക്കാരത്തെ വിസ്മരിച്ചുകൂടാ, അതില്‍നിന്ന് അണുകിട വ്യതിചലിക്കുകയുമരുത്. ഇക്കാര്യത്തില്‍ അദ്ദേഹം എല്ലായ്പ്പോഴും ഊന്നല്‍കൊടുത്തിരുന്നു. നമ്മുടെ രാജ്യത്തെ ആദിവാസി സമൂഹങ്ങളില്‍നിന്ന് പ്രകൃതിയേയും പരിസ്ഥിതിയേയുംക്കുറിച്ച് നമുക്ക് ഇന്നും ഏറം പഠിക്കാനുണ്ട്.

    സുഹൃത്തുക്കളെ, കഴിഞ്ഞവര്‍ഷം ഭഗവാന്‍ ബിര്‍സാമുണ്ട ജയന്തിയുടെ അവസരത്തില്‍ എനിക്ക് റാഞ്ചിയിലെ ഭഗവാന്‍ ബിര്‍സാമുണ്ട മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ചു. സമയം കിട്ടിയാല്‍ ഈ മ്യൂസിയം സന്ദര്‍ശിക്കാന്‍ തീര്‍ച്ചയായും എത്തണം എന്നാണ് എനിക്ക് യുവജനങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. നവംബര്‍ ഒന്നിന്, അതായത് മറ്റന്നാള്‍ ഞാന്‍ ഗുജറാത്ത് - രാജസ്ഥാന്‍ ബോര്‍ഡറിലുള്ള മാന്‍ഗഢിലുണ്ടാകും എന്നുള്ള കാര്യവും നിങ്ങളോട് പറയാനാഗ്രഹിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലും , നമ്മുടെ സമൃദ്ധമായ ആദിവാസി പാരമ്പര്യത്തിനും മാന്‍ഗഢിന് വിശിഷ്ടമായ സ്ഥാനമാണുള്ളത്. ഇവിടെ 1913 നവംബറില്‍ ഒരു ഭീഷണമായ കൂട്ടക്കൊല നടന്നു. ബ്രിട്ടീഷുകാര്‍ പ്രദേശവാസികളായ ആദിവാസികളെ ദാരുണമായി കൊലചെയ്തു. ഈ കൂട്ടക്കൊലയില്‍ ആയിരത്തിലധികം ആദിവാസികള്‍ക്ക് പ്രാണന്‍ വെടിയേണ്ടിവന്നു എന്നതാണ് പറയപ്പെടുന്നത്. ഈ ആദിവാസി പ്രക്ഷോഭത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഗോവിന്ദ്ഗുരു ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമേകുന്നതാണ്. ഇന്ന് ഞാന്‍ ആ എല്ലാ ആദിവാസിരക്ഷസാക്ഷികളെയും, ഗോവിന്ദഗുരുവിന്റെ അദമ്യമായ ധൈര്യത്തെയും ശൗര്യത്തെയും നമിക്കുന്നു. നമ്മള്‍ ഈ അമൃതകാലത്തില്‍ ഭഗവാന്‍ ബിര്‍സമുണ്ടയുടെയും ഗോവിന്ദഗുരുവിന്റെയും മറ്റു സ്വാതന്ത്ര്യസമരസേനാനികളുടെയും ആദര്‍ശങ്ങള്‍ എത്ര നിഷ്ഠയോടെ പാലിക്കുമോ അത്രത്തോളം നമ്മുടെ നാട് ഔന്നത്യത്തിലെത്തും.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, വരുന്ന നവംബര്‍ 8-ാം തീയതി 'ഗുരു പുരബ്' ആണ്. ഗുരുനാനാക്കിന്റെ ഈ പ്രകാശോല്‍സവം എത്രത്തോളം നമ്മുടെ വിശ്വാസത്തിന് മഹത്വപൂര്‍ണ്ണമാണോ അത്രത്തോളം തന്നെ നമുക്ക് ഇതില്‍നിന്ന് പഠിക്കാനും പറ്റും. ഗുരു നാനാക്ക് ദേവ് തന്റെ സമ്പൂര്‍ണ്ണ ജീവിതംകൊണ്ട് മനുഷ്യത്വത്തെ പ്രകാശപൂരിതമാക്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ നാട് ഈ ഗുരുവിന്റെ പ്രകാശത്തെ ജനങ്ങളില്‍ എത്തിക്കുന്നതിന് ഒരുപാട് പ്രയത്നിച്ചു. നമുക്ക് ഗുരു നാനാക്ക് ദേവിന്റെ 550-ാം പ്രകാശോല്‍സവം ദേശ-വിദേശങ്ങളില്‍ വ്യാപകമായ തോതില്‍ ആഘോഷിക്കുന്നതിനുള്ള സൗഭാഗ്യം ലഭിച്ചു. ദശാബ്ദങ്ങളുടെ കാത്തിരിപ്പിനുശേഷം കര്‍താര്‍പുര്‍ സാഹബ് ഇടനാഴി നിര്‍മ്മിച്ചു എന്നതും സന്തോഷകരമാണ്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് എനിക്ക് ഹേമകുണ്ട് സാഹിബിനുവേണ്ട റോപ്വേയുടെ ശിലാസ്ഥാപനം നടത്താനുള്ള ഭാഗ്യമുണ്ടായി. നമുക്ക് നമ്മുടെ ഗുരുക്കന്മാരുടെ ദര്‍ശനങ്ങള്‍ നിരന്തരം പഠിക്കണം. നമ്മളെ അവര്‍ക്കുവേണ്ടി സമര്‍പ്പിക്കണം. ഇതേ ദിവസം കാര്‍ത്തിക പൂര്‍ണ്ണിമയുമാണ്. ഈ ദിവസം നമ്മള്‍ തീര്‍ത്ഥങ്ങളില്‍, നദികളില്‍ കുളിക്കും. സേവനം നടത്തും, ദാനം ചെയ്യും. വരുംദിവസങ്ങളില്‍ പല സംസ്ഥാനങ്ങളും അവയുടെ പിറവി ദിവസവും ആഘോഷിക്കും. ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ പിറവി ആഘോഷിക്കും. കര്‍ണ്ണാടക രാജ്യോല്‍സവം ആഘോഷിക്കും. ഇതുപോലെതന്നെ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന ഈ സംസ്ഥാനങ്ങളും പിറവി ദിവസം ആഘോഷിക്കും. ഞാന്‍ ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മംഗളാശംസകള്‍ നേരുന്നു. നമ്മുടെ സംസ്ഥാനങ്ങള്‍ക്ക് ഒന്നിന് മറ്റൊന്നില്‍നിന്ന് പഠിക്കുന്നതിന്, സഹകരിക്കുന്നതിന്, ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഉള്ള സ്പിരിറ്റ് എത്ര ശക്തിമത്താണോ രാജ്യം അത്രത്തോളം മുന്നേറും. എനിക്ക് വിശ്വാസമുണ്ട് നമ്മള്‍ ഈ വികാരത്തോടെ മുന്നേറുമെന്ന്. നിങ്ങള്‍ എല്ലാവരും അവരവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, ആരോഗ്യവാന്മാരാകണം. 'മന്‍ കി ബാത്തി'ന്റെ അടുത്ത കൂടിക്കാഴ്ച്ചവരെ എനിക്ക് വിട നല്‍കിയാലും.

നന്ദി നമസ്‌കാരം.

 

 

 

 

  • DASARI SAISIMHA February 27, 2025

    🚩🪷
  • Priya Satheesh January 01, 2025

    🐯
  • Chhedilal Mishra November 26, 2024

    Jai shrikrishna
  • Malek Sufyan November 16, 2024

    🇮🇳🇮🇳🇮🇳🇮🇳🇮🇳
  • Srikanta kumar panigrahi November 14, 2024

    indiaaaaaaa
  • கார்த்திக் October 28, 2024

    🪷ஜெய் ஸ்ரீ ராம்🪷जय श्री राम🪷જય શ્રી રામ🪷 🪷ಜೈ ಶ್ರೀ ರಾಮ್🪷ଜୟ ଶ୍ରୀ ରାମ🪷Jai Shri Ram🪷🪷 🪷জয় শ্ৰী ৰাম 🪷ജയ് ശ്രീറാം 🪷జై శ్రీ రామ్ 🪷🪷
  • Vivek Kumar Gupta October 20, 2024

    नमो ..🙏🙏🙏🙏🙏
  • Vivek Kumar Gupta October 20, 2024

    नमो ........…....🙏🙏🙏🙏🙏
  • கார்த்திக் October 18, 2024

    🪷ஜெய் ஸ்ரீ ராம்🌸जय श्री राम🌹જય શ્રી રામ🪷 🪷ಜೈ ಶ್ರೀ ರಾಮ್🌺జై శ్రీ రామ్🌺JaiShriRam🌺🙏🌸 🪷জয় শ্ৰী ৰাম🌺ജയ് ശ്രീറാം🌺ଜୟ ଶ୍ରୀ ରାମ🌺🌺
  • Devendra Kunwar September 29, 2024

    BJP
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Narendra Modi on Fasting: A Lifelong Practice That Fuels His Energy and Discipline

Media Coverage

PM Narendra Modi on Fasting: A Lifelong Practice That Fuels His Energy and Discipline
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
The World This Week On India
March 20, 2025

From the skies to the seas, from AI to ancient crafts, India's story this week is one of expansion, breakthroughs, and bold moves. A booming aviation industry, a scientific revelation in the Indian Ocean, a historic satellite launch, and a surge in AI jobs—India is stepping into the future with confidence. Meanwhile, ties with Armenia deepen, a major aerospace firm eyes Indian shores, and artisans breathe new life into heritage toymaking. Let’s dive into the stories that define India’s unstoppable rise.

|

Taking Off: India’s Aviation Boom and the Urgent Need for Pilots

With over 1,700 aircraft orders, India’s aviation industry is gearing up for unprecedented expansion. The current fleet of 800+ planes is set to grow, and with it comes a pressing demand: 30,000 pilots needed in the next two decades. The Ministry of Civil Aviation is working to ramp up pilot training infrastructure, positioning India as a global hub for flight training. The skies are getting busier, and India is ready. 

AI Surge: India’s Tech Workforce Faces a Crucial Moment

The Artificial Intelligence sector is racing ahead, with 2.3 million job openings projected by 2027. Globally, AI job postings have shot up by 21% annually, while salaries in the sector are growing at 11% each year. However, the talent gap is expected to persist, which can be filled by India, which isn’t just adopting AI—it’s shaping the global AI workforce.

Armenia Looks to India for Stronger Ties

In a telling statement, Armenian Foreign Minister Ararat Mirzoyan underscored India’s rising diplomatic clout, calling for deeper relations between the two nations. “We are eager to build ties with India so that both our peoples benefit in the coming decades and centuries,” he said, reinforcing India’s expanding influence beyond traditional partnerships.

The NISAR Satellite: A Game-Changer for Global Agriculture

A joint NASA-ISRO mission, the NISAR satellite is about to revolutionize farming worldwide. This cutting-edge technology will provide unparalleled insights into crop growth, plant health, and soil moisture levels, empowering farmers and policymakers with real-time data. Precision agriculture is no longer the future—it’s the present, and India is leading the way. 

The Mystery of the Indian Ocean’s Gravity Hole—Solved!

For decades, a bizarre gravitational anomaly in the Indian Ocean puzzled scientists: a dip in sea level 106 meters lower than the global average. Now, Indian scientists have cracked the mystery—it’s the result of deep-seated mantle dynamics shaping the Earth from within. This discovery not only unravels a geological enigma but also enhances our understanding of the planet’s internal forces.

Champions Again! India Lifts the ICC Trophy

Cricket fans across the country erupted in joy as Team India clinched the Champions Trophy, adding another milestone to its legacy. PM Narendra Modi congratulated the Indian Cricket team, hailing their perseverance and skill. From the T20 World Cup win to this latest triumph, Indian cricket remains a force to be reckoned with.

India Rescues 300 Nationals from Cybercrime Syndicates

Nearly 300 Indian citizens, lured to Southeast Asia with fake job offers, found themselves trapped in cybercrime rings. The Indian government’s action secured their release, with diplomatic missions in Myanmar and Thailand playing a key role. This operation reinforces India’s commitment to protecting its people abroad. (Reuters)

Mubadala’s Sanad Eyes India’s Aerospace Market

UAE-based Mubadala’s Sanad, a leading name in aerospace engineering, has set its sights on India following a record revenue of Dh4.92 billion in 2024. This move showcases India’s growing prominence in global aviation and aerospace manufacturing.

Bessemer’s $350M Double Downs on India’s Startups

Global venture capital giant Bessemer Venture Partners is doubling down on India with a $350 million fund, aimed at SaaS, fintech, cybersecurity, and digital health startups. This reflects India’s surging startup ecosystem, attracting major global investors eager to tap into its innovation potential. 

India’s Toymakers Keep Heritage Alive
Amid a flood of mass-produced plastic toys, Indian artisans are keeping traditional wooden toymaking alive. This craft, passed down through generations, is seeing renewed interest. The government has stepped in with initiatives to turn India into a global hub for handcrafted toys, blending tradition with new-age markets. 

A Nation on the Move
India’s story this week is one of ambition, resilience, and global leadership. Whether it’s solving scientific mysteries, shaping the future of AI, expanding its aerospace footprint, or rescuing its citizens from international fraud rings, India is making waves across the world. The momentum is undeniable—and this is just the beginning.