പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ പതിറ്റാണ്ടുകളായി രാജ്യത്തെ ബാധിച്ചിരുന്ന വിഐപി സംസ്കാരം അവസാനിപ്പിക്കുന്നതിന് ശ്രീ നരേന്ദ്ര മോദി ഊന്നൽ നൽകിയിരുന്നു. തന്റെ ശക്തമായ വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും, എല്ലാ പൗരന്മാരും തുല്യരാണെന്നും രാജ്യത്ത് വേര്‍തിറിവിന് ഒരു  ഇടമില്ലെന്നും അദ്ദേഹം തെളിയിച്ചു.

വിഐപി സംസ്കാരമല്ല പകരം ഇ.ഐ.പി.(എവരി പേഴ്‌സൺ ഈസ് ഇമ്പോർട്ടന്റ് ) തത്വമാണ് ന്യൂ ഇന്ത്യയെ നയിക്കുന്നത്, പ്രധാനമന്ത്രി മോദി പറഞ്ഞു. 2019 മാർച്ച് 10 ന് കേന്ദ്ര വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യുടെ 50 -ാമത് സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് പ്രധാനമന്ത്രി ഇതിനെ കുറിച്ചു വിശദമായി.സംസാരിച്ചത്.

ബിജെപി സംഘടനയുമായി പ്രവർത്തിച്ചിരുന്ന നാളുകളിൽ തന്റെ ഒരു പാർട്ടി സഹപ്രവർത്തകനെ   എയർപോർട്ടിൽ ഉണ്ടായിരുന്ന ഒരു സിഐ‌എസ്‌എഫ് ഉദ്യോഗസ്ഥൻ പരിശോധിച്ചതിനെ തുടർന്ന് ഉണ്ടായ കോപത്തെ അദ്ദേഹം അങ്ങനെയാണ് ശാന്തമാക്കിയതെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച അദ്ദേഹം, എന്തുതരത്തിലുള്ള സമ്മര്‍ദ്ദമുണ്ടായാലും അവർ തങ്ങളുടെ കടമ നിർവഹിക്കുകയും രാഷ്ട്രത്തെ സംരക്ഷിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ മുന്നിലുള്ള ഏറ്റവും വലിയ തടസ്സം രാഷ്ട്രീയ നേതാക്കൾ ആണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രസംഗത്തിന്റെ ഈ ഭാഗം സദസ്സിൽ നിന്ന് കരഘോഷം ഏറ്റുവാങ്ങി.

പ്രധാനമന്ത്രി മോദി ശരിക്കും എന്താണ് പറഞ്ഞതെന്ന് കാണാം:

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിയുടെ ഹൃദയസ്പർശിയായ കത്ത്
December 03, 2024

ദിവ്യാംഗ് ആർട്ടിസ്റ്റ് ദിയ ഗോസായിക്ക്, സർഗ്ഗാത്മകതയുടെ ഒരു നിമിഷം ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവമായി മാറി. ഒക്ടോബർ 29 ന് പ്രധാനമന്ത്രി മോദിയുടെ വഡോദര റോഡ്ഷോയ്ക്കിടെ അവർ അദ്ദേഹത്തിന്റെയും സ്പെയിൻ ഗവൺമെൻറ്റ് പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസിൻ്റെയും രേഖാചിത്രങ്ങൾ സമ്മാനിച്ചിരുന്നു. ഹൃദയംഗമമായ സമ്മാനം വ്യക്തിപരമായി സ്വീകരിക്കാൻ ഇരു നേതാക്കളും വണ്ടിയിൽ നിന്ന് ഇറങ്ങിയത് ദിയ്ക്ക് ഏറെ സന്തോഷം നൽകി.

ആഴ്‌ചകൾക്ക് ശേഷം, നവംബർ 6-ന്, ദിയയ്ക്ക് തൻ്റെ കലാസൃഷ്ടിയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രിയിൽ നിന്ന് ഒരു കത്ത് ലഭിച്ചു. മിസ്റ്റർ സാഞ്ചസും കലയെ അഭിനന്ദിച്ചുവെന്ന് കത്തിൽ എഴുതിയിരുന്നു. "വികസിത ഭാരത്" കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്കിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഫൈൻ ആർട്സ് പിന്തുടരാൻ പ്രധാനമന്ത്രി മോദി അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം അവളുടെ കുടുംബത്തിന് ഊഷ്മളമായ ദീപാവലി, പുതുവത്സരാശംസകളും അറിയിച്ചു.

ആഹ്ലാദത്താൽ മതിമറന്ന ദിയ തൻ്റെ മാതാപിതാക്കൾക്ക് മുന്നിൽ കത്ത് വായിച്ചു, കുടുംബത്തിൽ ഇത്രയും വലിയ ബഹുമാനം കൊണ്ടുവന്നതിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. "നമ്മുടെ രാജ്യത്തിൻ്റെ ഒരു ചെറിയ പ്രദേശത്തിന്റെ ഭാഗമെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. മോദി ജി, എനിക്ക് നിങ്ങളുടെ സ്നേഹവും, അനുഗ്രഹവും നൽകിയതിന് നന്ദി," പ്രധാനമന്ത്രിയുടെ കത്ത് ജീവിതത്തിൽ ധീരമായ നടപടികളെടുക്കാനും, ശാക്തീകരിക്കാനും തന്നെ പ്രചോദിപ്പിച്ചുവെന്ന് ദിയ പറഞ്ഞു.

ദിവ്യാംഗങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയാണ് പ്രധാനമന്ത്രി മോദിയുടെ ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്. സുഗമ്യ ഭാരത് അഭിയാൻ പോലുള്ള നിരവധി സംരംഭങ്ങൾ മുതൽ ദിയയെപ്പോലുള്ള വ്യക്തിബന്ധങ്ങൾ വരെ, ശോഭനമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ എല്ലാ ശ്രമങ്ങളും പ്രധാനമാണെന്ന് തെളിയിക്കുന്ന പ്രചോദനവും, ഉന്നമനവും അദ്ദേഹം തുടരുന്നു.