പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ പതിറ്റാണ്ടുകളായി രാജ്യത്തെ ബാധിച്ചിരുന്ന വിഐപി സംസ്കാരം അവസാനിപ്പിക്കുന്നതിന് ശ്രീ നരേന്ദ്ര മോദി ഊന്നൽ നൽകിയിരുന്നു. തന്റെ ശക്തമായ വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും, എല്ലാ പൗരന്മാരും തുല്യരാണെന്നും രാജ്യത്ത് വേര്‍തിറിവിന് ഒരു ഇടമില്ലെന്നും അദ്ദേഹം തെളിയിച്ചു.
വിഐപി സംസ്കാരമല്ല പകരം ഇ.ഐ.പി.(എവരി പേഴ്‌സൺ ഈസ് ഇമ്പോർട്ടന്റ് ) തത്വമാണ് ന്യൂ ഇന്ത്യയെ നയിക്കുന്നത്, പ്രധാനമന്ത്രി മോദി പറഞ്ഞു. 2019 മാർച്ച് 10 ന് കേന്ദ്ര വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യുടെ 50 -ാമത് സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് പ്രധാനമന്ത്രി ഇതിനെ കുറിച്ചു വിശദമായി.സംസാരിച്ചത്.
ബിജെപി സംഘടനയുമായി പ്രവർത്തിച്ചിരുന്ന നാളുകളിൽ തന്റെ ഒരു പാർട്ടി സഹപ്രവർത്തകനെ എയർപോർട്ടിൽ ഉണ്ടായിരുന്ന ഒരു സിഐഎസ്‌എഫ് ഉദ്യോഗസ്ഥൻ പരിശോധിച്ചതിനെ തുടർന്ന് ഉണ്ടായ കോപത്തെ അദ്ദേഹം അങ്ങനെയാണ് ശാന്തമാക്കിയതെന്ന് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച അദ്ദേഹം, എന്തുതരത്തിലുള്ള സമ്മര്‍ദ്ദമുണ്ടായാലും അവർ തങ്ങളുടെ കടമ നിർവഹിക്കുകയും രാഷ്ട്രത്തെ സംരക്ഷിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ മുന്നിലുള്ള ഏറ്റവും വലിയ തടസ്സം രാഷ്ട്രീയ നേതാക്കൾ ആണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രസംഗത്തിന്റെ ഈ ഭാഗം സദസ്സിൽ നിന്ന് കരഘോഷം ഏറ്റുവാങ്ങി.
പ്രധാനമന്ത്രി മോദി ശരിക്കും എന്താണ് പറഞ്ഞതെന്ന് കാണാം: