* പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികളുടെ ഭീഷണി ഫലപ്രദവും സമഗ്രവുമായി കൈകാര്യം ചെയ്യുന്നതിന് ജി 20 രാജ്യങ്ങളിൽ ഉടനീളം ശക്തവും സജീവവുമായ സഹകരണം.
* കുറ്റകൃത്യത്തിൽ നിന്ന് കിട്ടിയ ലാഭം ഫലപ്രദമായി മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികളിൽ സഹകരണം, കുറ്റവാളികളെ വേഗത്തിൽ തിരിച്ചയയ്ക്കുന്നതിലും അവരുടെ ലാഭം കണ്ടുകെട്ടുന്നതിലുമുള്ള നടപടികളുടെ ശക്തിപ്പെടുത്തലും ക്രമവൽക്കരണവും
* പലായനം ചെയ്ത എല്ലാ സാമ്പത്തിക കുറ്റവാളികൾക്കും പ്രവേശനവും സുരക്ഷിത അഭയ കേന്ദ്രങ്ങളും നിഷേധിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ ജി -20 രാഷ്ട്രങ്ങളുടെ സംയുക്ത ശ്രമം
* അഴിമതിക്കെതിരെയുള്ള ഐക്യരാഷ്ട്ര ഉടമ്പടിയിലെ തത്വങ്ങൾ , രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ഐക്യരാഷ്ട്ര ഉടമ്പടി, പ്രത്യേകിച്ച് " അന്താരാഷ്‌ട്ര സഹകരണവുമായി " ബന്ധപ്പെട്ടവ പൂർണ്ണമായും ഫലപ്രദമായും നടപ്പാക്കുക
* സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റുകളും , അധികാരികളും തമ്മിൽ വിവരങ്ങൾ കൃത്യവും സമഗ്രവുമായി കൈമാറുന്നതിലേയ്ക്ക് അന്താരാഷ്‌ട്ര സഹകരണം സാധ്യമാക്കുന്നതിനും , മുൻഗണന നിശ്ചയിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ തടയൂന്നതിനുള്ള ധനകാര്യ കർമ്മ സേനയെ നിയോഗിക്കണം.
* പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികളെ കുറിച്ച് ഒരു പൊതു നിർവ്വചനത്തിന് രൂപം നൽകാൻ കള്ളപ്പണം വെളുപ്പിക്കൽ തടയൂന്നതിനുള്ള ധനകാര്യ കർമ്മ സേനയെ ചുമതലപ്പെടുത്തണം.
* പലായനം ചെയ്ത സാമ്പത്തിക കുറ്റവാളികളെ കണ്ടെത്തുന്നതിനും, മടക്കി അയയ്ക്കുന്നതിനും , അവർക്കെതിരെയുള്ള നിയമ നടപടികൾ കൈകാര്യം ചെയ്യുന്നതിനും ജി -20 രാഷ്ട്രങ്ങൾക്ക് മാർഗനിർദേശവും ,സഹായവും നൽകുന്നതിന് അവരുടെ ആഭ്യന്തര നിയമങ്ങൾക്ക് വിധേയമായി , പൊതുവിൽ യോജിക്കാൻ കഴിയുന്ന തരത്തിലുള്ള നടപടിക്രമങ്ങൾക്ക് കള്ളപ്പണം വെളുപ്പിക്കൽ തടയൂന്നതിനുള്ള ധനകാര്യ കർമ്മ സേന രൂപം നൽകണം
* മടക്കി അയയ്ക്കുന്നതിലും , നിയമ സഹായത്തിലും നിലവിലുള്ള സംവിധാനത്തിലെ പോരായ്മകൾ , മികച്ച രീതികൾ മുതലായവയെ കുറിചുള്ള അനുഭവങ്ങൾ പങ്ക് വയ്ക്കാൻ ഒരു പൊതുവേദി രൂപീകരിക്കണം .
* നികുതി ഒടുക്കാനുള്ള, പലായാനം ചെയ്ത സാമ്പത്തിക കുറ്റവാളികൾ വസിക്കുന്ന രാജ്യങ്ങളിൽ അവരുടെ വസ്തുവകകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുന്നതിനെ കുറിച്ച് ജി- 20 ഫോറം പരിഗണിക്കണം