ഒരിക്കലും സമചിത്തത കൈവിടാതെ

Published By : Admin | September 16, 2016 | 23:53 IST

തന്റെ ടീമിന്റെ കഴിവിന്റെ പരമാവധി കൊണ്ടെത്തിച്ച് അതിനപ്പുറം നേടാന്‍ അവരെ പ്രചോദിപ്പിക്കുന്ന കഠിനജോലി ചെയ്യിക്കുന്ന ആള്‍ (ടാസ്‌ക്ക് മാസ്റ്റര്‍) എന്ന തോന്നല്‍ നരേന്ദ്ര മോദി സൃഷ്ടിച്ചിട്ടുണ്ട്. കൃത്യനിര്‍വ്വഹണത്തില്‍ തന്റെ ടീം പരാജയപ്പെടുമ്പോള്‍ മോദി എപ്പോഴെങ്കിലും സമചിത്തത കൈവെടിഞ്ഞിട്ടുണ്ടോ ? മോദി ഒരു പരുക്കനായ വ്യക്തിയാണോ ?

അത്തരം സാഹചര്യങ്ങളെ മോദി എങ്ങനെ സമീപക്കുന്നു എന്നത് സംബന്ധിച്ച് രസകരമായ ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു സന്ദര്‍ഭം 2012 ആഗസ്റ്റ് 31 ന് ഉണ്ടായി. ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന്റെ ആദ്യ ഗൂഗിള്‍ ഹാങ്ഔട്ടായിരുന്നു ആ അവസരം. ആഗോള താല്‍പര്യം അത്യധികമായിരുന്നതിനാല്‍ പ്രക്ഷേപണ സമയത്ത് ഗൂഗിള്‍ സെര്‍വ്വറുകള്‍ തകരാറിലാവുകയും യൂട്യൂബിലൂടെയുള്ള തല്‍സമയ പ്രക്ഷേപണം തുടങ്ങാന്‍ 45 മിനിട്ട് വൈകുകയും ചെയ്തു. പ്രക്ഷേപണം അവസാനിച്ച ശേഷം ഗൂഗിള്‍ അന്താരാഷ്ട്ര ടീമിനെ മോദിയുടെ ഓഫീസിലേയ്ക്ക് ഉപചാര സംഭാഷങ്ങള്‍ക്കായി ക്ഷണിച്ചു. അത്തരം സാഹചര്യങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുന്ന വിധത്തെ കുറിച്ചും പരിപൂര്‍ണതയ്ക്ക് കീര്‍ത്തികേട്ട വ്യക്തിയാണ് മോദിയെന്നതിനെ കുറിച്ചും ധാരണയുള്ള അവര്‍ ഭയന്നത് വാക്കുകള്‍കൊണ്ടുള്ള ഒരു പ്രഹരമായിരുന്നു. എന്നാല്‍ അവരെയാകെ അത്ഭുതപ്പെടുത്തി കൊണ്ട് ഭാവി പദ്ധതികളെ കുറിച്ചും ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യമായ സാങ്കേതിക നവീകരണത്തെ കുറിച്ചും പുഞ്ചിരിച്ച് കൊണ്ട് ചര്‍ച്ച ചെയ്ത മോദിയെയാണ് കാണാന്‍ കഴിഞ്ഞത്.

ഇത് ഒറ്റപ്പെട്ട  ഉപാഖ്യാനമല്ല. ഏറ്റവും ക്ലേശകരമായ സാഹചര്യങ്ങള്‍പോലും സമചിത്തത കൈവിടാത്ത മോദിയുടെ സ്വഭാവത്തിന്റെ സവിശേഷതയാണിത്. അദ്ദേഹവുമായി ഇടപ്പെട്ടിട്ടുള്ളവരെല്ലാം ഇത് പിന്‍തുണച്ചിട്ടുമുണ്ട്. അദ്ദേഹം ഒരിക്കലും ഒരു പരിക്കനായ വ്യക്തിയല്ല. എപ്പോഴെങ്കിലും ഒരു വ്യക്തിയോ ടീമോ നിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടാല്‍ ആ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്‌കൊണ്ട് വിശദമായ പദ്ധതി തയ്യാറാക്കി അടുത്ത പ്രാവശ്യം മുതല്‍ അത് നടപ്പിലാക്കാന്‍ അദ്ദേഹം ഉപദേശിക്കും. പഠിക്കാനുള്ള മനോഭാവം നിങ്ങള്‍ക്കൊപ്പം ഉള്ളടത്തോളം കാലം മോദി നിങ്ങളുടെ പക്ഷത്തായിരിക്കും.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Annual malaria cases at 2 mn in 2023, down 97% since 1947: Health ministry

Media Coverage

Annual malaria cases at 2 mn in 2023, down 97% since 1947: Health ministry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിയുടെ ഹൃദയസ്പർശിയായ കത്ത്
December 03, 2024

ദിവ്യാംഗ് ആർട്ടിസ്റ്റ് ദിയ ഗോസായിക്ക്, സർഗ്ഗാത്മകതയുടെ ഒരു നിമിഷം ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവമായി മാറി. ഒക്ടോബർ 29 ന് പ്രധാനമന്ത്രി മോദിയുടെ വഡോദര റോഡ്ഷോയ്ക്കിടെ അവർ അദ്ദേഹത്തിന്റെയും സ്പെയിൻ ഗവൺമെൻറ്റ് പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസിൻ്റെയും രേഖാചിത്രങ്ങൾ സമ്മാനിച്ചിരുന്നു. ഹൃദയംഗമമായ സമ്മാനം വ്യക്തിപരമായി സ്വീകരിക്കാൻ ഇരു നേതാക്കളും വണ്ടിയിൽ നിന്ന് ഇറങ്ങിയത് ദിയ്ക്ക് ഏറെ സന്തോഷം നൽകി.

ആഴ്‌ചകൾക്ക് ശേഷം, നവംബർ 6-ന്, ദിയയ്ക്ക് തൻ്റെ കലാസൃഷ്ടിയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രിയിൽ നിന്ന് ഒരു കത്ത് ലഭിച്ചു. മിസ്റ്റർ സാഞ്ചസും കലയെ അഭിനന്ദിച്ചുവെന്ന് കത്തിൽ എഴുതിയിരുന്നു. "വികസിത ഭാരത്" കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്കിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഫൈൻ ആർട്സ് പിന്തുടരാൻ പ്രധാനമന്ത്രി മോദി അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം അവളുടെ കുടുംബത്തിന് ഊഷ്മളമായ ദീപാവലി, പുതുവത്സരാശംസകളും അറിയിച്ചു.

ആഹ്ലാദത്താൽ മതിമറന്ന ദിയ തൻ്റെ മാതാപിതാക്കൾക്ക് മുന്നിൽ കത്ത് വായിച്ചു, കുടുംബത്തിൽ ഇത്രയും വലിയ ബഹുമാനം കൊണ്ടുവന്നതിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. "നമ്മുടെ രാജ്യത്തിൻ്റെ ഒരു ചെറിയ പ്രദേശത്തിന്റെ ഭാഗമെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. മോദി ജി, എനിക്ക് നിങ്ങളുടെ സ്നേഹവും, അനുഗ്രഹവും നൽകിയതിന് നന്ദി," പ്രധാനമന്ത്രിയുടെ കത്ത് ജീവിതത്തിൽ ധീരമായ നടപടികളെടുക്കാനും, ശാക്തീകരിക്കാനും തന്നെ പ്രചോദിപ്പിച്ചുവെന്ന് ദിയ പറഞ്ഞു.

ദിവ്യാംഗങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയാണ് പ്രധാനമന്ത്രി മോദിയുടെ ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്. സുഗമ്യ ഭാരത് അഭിയാൻ പോലുള്ള നിരവധി സംരംഭങ്ങൾ മുതൽ ദിയയെപ്പോലുള്ള വ്യക്തിബന്ധങ്ങൾ വരെ, ശോഭനമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ എല്ലാ ശ്രമങ്ങളും പ്രധാനമാണെന്ന് തെളിയിക്കുന്ന പ്രചോദനവും, ഉന്നമനവും അദ്ദേഹം തുടരുന്നു.