നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ടെലിഫോണിൽ സംസാരിച്ചു.
പൊതുതിരഞ്ഞെടുപ്പിലെ വിജയത്തിന് ശ്രീ മോദിയെ അഭിനന്ദിച്ച പ്രധാനമന്ത്രി മാർക്ക് റുട്ടെ, മൂന്നാം തവണയും അധികാരത്തിലെത്തിയ ചരിത്രനേട്ടത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു.
നെതർലൻഡ്സ് പ്രധാനമന്ത്രിയുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വ്യക്തിപരമായ താൽപ്പര്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള സവിശേഷവും മൂല്യവത്തായതുമായ ബന്ധത്തിന് നേതാക്കൾ അടിവരയിട്ടു.
ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി ഉഭയകക്ഷി ബന്ധത്തിനു കൂടുതൽ കരുത്തേകുന്നിതനുള്ള പ്രവർത്തനങ്ങൾ തുടരാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
Spoke to PM Mark Rutte @MinPres. Thank him for his warm felicitations. Netherlands is a valued and trusted partner. Looking forward to further advancing our ties to new heights.
— Narendra Modi (@narendramodi) June 5, 2024