നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. പുഷ്പ കമാല്‍ ദഹല്‍ 'പ്രചണ്ഡ' പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി.
നേപ്പാള്‍ രാഷ്ട്രപതി ശ്രീ. ബിദ്യ ദേവി ഭണ്ഡാരി അടുത്തിടെ നടത്തിയ വിജയകരമായ ഇന്ത്യാ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്തു.
ഭരണം നടപ്പാക്കാനുള്ള നടപടിക്രമങ്ങൡ ബന്ധപ്പെട്ട എല്ലാവരെയും പങ്കാളികളാക്കാനുള്ള തന്റെ ഗവണ്‍മെന്റിന്റെ ശ്രമങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പ്രചണ്ഡ വിശദീകരിച്ചു. ഇരുപതോളം വര്‍ഷങ്ങള്‍ക്കിടെ നേപ്പാളില്‍ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിനെക്കുറിച്ചു സംസാരിച്ച അദ്ദേഹം, ഇതിനായി ഇന്ത്യയുടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.
സമാധാനവും സുസ്ഥിരതയും സാമൂഹിക, സാമ്പത്തിക പരിവര്‍ത്തനവും നേടിയെടുക്കാന്‍ നടത്തുന്ന നേപ്പാളിന്റെ ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെയും ഗവണ്‍മെന്റിന്റെയും ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, പ്രാദേശിക തെരഞ്ഞെടുപ്പിനു സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇരു രാജ്യത്തെയും ജനങ്ങള്‍ക്കു ഗുണകരമാവുംവിധം ഇന്ത്യയും നേപ്പാളുമായുള്ള ബഹുമുഖ സഹകരണം ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു.