ഇന്ത്യയില്‍ മാത്രമല്ല, പുറത്തും നരേന്ദ്ര മോദി പ്രശസ്തനാണ്. അമേരിക്ക മുതല്‍ഓസ്‌ട്രേലിയ വരെയും ചൈന മുതല്‍ യൂറോപ്പ് വരെയുമുള്ള പ്രദേശങ്ങളില്‍ പലരെയും നരേന്ദ്ര മോദിയുടെ വ്യക്തിത്വവും പ്രവര്‍ത്തനശൈലിയും സ്വാധീനിച്ചതായി കാണാം. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ വിജയത്തിലൂടെ ഒരു ഭരണാധികാരി എന്ന നിലയ്ക്കു നരേന്ദ്ര മോദിക്കുള്ള സ്ഥാനം രാജ്യാന്തരതലത്തില്‍വെളിപ്പെടുത്തപ്പെട്ടതാണ്. നൂറിലധികം രാഷ്ട്രങ്ങളാണ് ഈ ഉച്ചകോടിയില്‍ സംബന്ധിച്ചത്. അതിന്റെ നേട്ടങ്ങള്‍ പ്രകടമാണു താനും. അവ ഗുജറാത്തിലേക്കു നിക്ഷേപവുമെത്തിക്കുകയും സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുകയും ചെയ്തു. ഗുജറാത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍വഴി നരേന്ദ്ര മോദി, രാജ്യത്തിനു പുറത്തു ജീവിക്കുന്ന ഗുജറാത്തികളുടെ പോലും ആരാധനാപാത്രമായി മാറി. എല്ലാ പ്രവാസി ഭാരത് ദിവസ് ആഘോഷങ്ങളിലും പ്രതീക്ഷിക്കാവുന്ന പ്രസംഗകനാണു ശ്രീ. മോദി. ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, മൗറീഷ്യസ്, തായ്‌ലന്‍ഡ്, ഉഗാണ്ട തുടങ്ങി പല രാഷ്ട്രങ്ങളും സന്ദര്‍ശിക്കുക വഴി വളരെയധികം യാത്രാനുഭവം ഉള്ള വ്യക്തി കൂടിയാണ് അദ്ദേഹം.
2001 ഒക്ടോബറില്‍ അധികാരമേറ്റ ഉടന്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ. അടല്‍ബിഹാരി വാജ്‌പേയി റഷ്യയിലേക്ക് അയച്ച പ്രതിനിധിസംഘത്തില്‍ അംഗമായിരുന്നു നരേന്ദ്ര മോദി. ഈ സന്ദര്‍ശനത്തിനിടെ അസ്ട്രക്കാന്‍ പ്രവിശ്യാ ഗവര്‍ണറുമായി പ്രധാനപ്പെട്ട കരാര്‍ഒപ്പിടുകയുമുണ്ടായി.
ഊര്‍ജ മേഖലയിലെ സജീവ സഹകരണം ഉള്‍പ്പെടെ പല മേഖലകളിലും ഗുജറാത്തും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍മോദി നടത്തിയ ആവര്‍ത്തിച്ചുള്ള റഷ്യാ സന്ദര്‍ശനങ്ങളിലൂടെ സാധിച്ചു.
ഇന്ത്യയില്‍നിന്ന് ഇസ്രായേലിലേക്കുള്ള ഉന്നതതല പ്രതിനിധി സംഘത്തിലും നരേന്ദ്ര മോദി അംഗമായിരുന്നു. മനുഷ്യ വിഭവശേഷി, കൃഷി, ജലം, ഊര്‍ജം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇസ്രായേലുമായി കരുത്തുറ്റ പങ്കാളിത്തം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഗുജറാത്ത് ഇപ്പോള്‍.
ദക്ഷിണപൂര്‍വേഷ്യയുമായി ഇന്ത്യക്കു നൂറ്റാണ്ടുകളായി അടുത്ത ബന്ധമുണ്ട്. യുംഅതിപ്പോഴും തുടരുക ചെയ്യുന്നു. മുഖ്യമന്ത്രിയായിരിക്കെ, നരേന്ദ്ര മോദി ദക്ഷിണേഷ്യന്‍രാഷ്ട്രങ്ങളില്‍പലതവണ പോയിട്ടുണ്ട്. അദ്ദേഹം സന്ദര്‍ശിച്ചിട്ടുള്ള ഹോങ്കോങ്, മലേഷ്യ, സിംഗപ്പൂര്‍, തായ്‌വാന്‍, തായ്‌ലന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍രാജ്യാന്തര പട്ടംപറത്തല്‍ ഉല്‍സവം ഉള്‍പ്പെടെ ഗുജറാത്തില്‍നടത്തിയിട്ടുള്ള രാജ്യാന്തര സാംസ്‌കാരിക പരിപാടികളില്‍സജീവമായി പങ്കെടുത്തിട്ടുണ്ട്.
ചൈനാ സന്ദര്‍ശനത്തിനിടെ ശ്രീ. നരേന്ദ്ര മോദി ഹുആവേയ് കമ്പനിയുടെ ഷെങ്ഡുവിലുള്ള ഗവേഷണ-വികസന കേന്ദ്രം സന്ദര്‍ശിക്കുന്നു.
ചൈനയുമായി ദൃഢമായ സാമ്പത്തിക ബന്ധം സ്ഥാപിക്കുക വഴി ഗുജറാത്തിന് ഏറെ അവസരങ്ങള്‍ തുറന്നുകൊടുന്നതില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി വിജയിച്ചു. ചൈനയിലേക്ക് അദ്ദേഹം മൂന്ന് ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നടത്തി. 2011 നവംബറിലായിരുന്നു ഇതില്‍ അവസാനത്തേത്. ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ഓഫ് ദ് പീപ്പിളില്‍ ചൈനയുടെ ഉന്നതരായ നേതാക്കളാണ് നരേന്ദ്ര മോദിയെ മൂന്നാമത്തെ സന്ദര്‍ശനത്തില്‍ സ്വീകരിച്ചത്. രാഷ്ട്രത്തലവന്‍മാര്‍ക്കു മാത്രമാണ് പൊതുവേ ഈ രീതിയില്‍ സ്വീകരണം നല്‍കാറുള്ളത്. സിയാച്ചിന്‍ പ്രവിശ്യയുമായി ധാരണാപത്രം ഒപ്പിടല്‍, ചൈനീസ് കമ്പനി ഹുആവേയുമായി ചേര്‍ന്നു ഗവേഷണകേന്ദ്രം ആരംഭിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഗുജറാത്തിലേക്കു വന്‍നിക്ഷേപമെത്തിക്കാന്‍ മോദിയുടെ ചൈനാ സന്ദര്‍ശനങ്ങള്‍ സഹായകമായി.
2012 ജൂലൈയില്‍ ജപ്പാനിലെത്തിയ ശ്രീ. നരേന്ദ്ര മോദി ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തുന്നു.
കിഴക്കന്നാടുകളുമായുള്ള ബന്ധം ഇവിടെ അവസാനിക്കുന്നില്ല. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് നല്കുന്ന പിന്തുണ ഉള്പ്പെടെ, ജപ്പാന്‍ കനപ്പെട്ട സാമ്പത്തിക പിന്തുണയാണു ഗുജറാത്തിനു നല്കിവരുന്നത്. ഗുജറാത്തിന്റെ സാമ്പത്തികസ്ഥിതിയെ തന്നെ മാറ്റിമറിക്കാന്പോകുന്ന ഡെല്ഹി-മുംബൈ വ്യാവസായിക ഇടനാഴി പദ്ധതിക്കു ജപ്പാന്‍ നല്കുന്ന സഹായവും ജപ്പാന്‍ ഗുജറാത്ത് ബന്ധത്തെ ശക്തമാക്കിയിട്ടുണ്ട്. 2012 ല്നടത്തിയ ചരിത്രപരമായ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദി അന്നു പ്രതിപക്ഷത്തായിരുന്ന ഇപ്പോഴത്തെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്സോ ആബെയുമായും ഉന്നത ജപ്പാന്‍ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുപോലെ ഗുണകരമായിരുന്നു മുഖ്യമന്ത്രിയായിരിക്കെ മോദി ദക്ഷിണ കൊറിയയിലേക്കു നടത്തിയ സന്ദര്ശനവും. ഫലപ്രദമായ സാമ്പത്തിക, സാംസ്കാരിക വിനിമയങ്ങള്വഴി ഗുജറാത്തിന്റെ സര്വതോമുഖമായ വളര്ച്ചയ്ക്ക് ഗണ്യമായ സംഭാവനകള്‍ ഇതിലൂടെ ലഭിച്ചു.
ശ്രീ. നരേന്ദ്ര മോദി ശ്രീ. ഷിന്‍സോ ആബേയ്‌ക്കൊപ്പം.
2014ല്‍ഇന്നും ഗുജറാത്തികള്‍ ഏറെയുള്ള കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങളുടെ സമ്പദ്ഘടനകള്‍ക്ക് അവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഏറെയാണ്. ഇത്തരം രാഷ്ട്രങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ശ്രീ. മോദിക്കു സാധിച്ചു. കെനിയയും ഉഗാണ്ടയും സന്ദര്‍ശിച്ച അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് അവിടങ്ങളില്‍ ലഭിച്ചത്. നരേന്ദ്ര മോദി ഭരണത്തില് ഗുജറാത്തിലുണ്ടായ വികസനം കെനിയ, ഉഗാണ്ട ഗവണ്‍മെന്റുകളെ അദ്ഭുതപ്പെടുത്തി. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തിയതിന്റെ നൂറാം വാര്‍ഷികം 2015ല്‍ആഘോഷിക്കാന്‍ ശ്രീ. മോദി പദ്ധതി തയ്യാറാക്കിയതറിഞ്ഞ ആഹ്ലാദത്തില്‍2014 ല്‍ ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മീഷണര്‍അദ്ദേഹത്തെ സന്ദര്‍ശിച്ചു.
2014ല്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ദക്ഷിണാഫ്രിക്കന്‍ഹൈക്കമീഷണര്‍എഫ്.കെ.മൊറൂളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘത്തിനൊപ്പം ശ്രീ. നരേന്ദ്ര മോദി.
നരേന്ദ്ര മോദിയുടെ പല വിദേശ സന്ദര്‍ശനങ്ങളും ഇന്ത്യക്കാര്‍ക്കു നേട്ടമായിട്ടുണ്ട്. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി ശ്രീ. ശ്യാംജി കൃഷ്ണ വര്‍മയെ ദഹിപ്പിച്ചതിന്റെ ചാരം 50 വര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തിച്ചത് ശ്രീ. മോദിയാണ്. ജനീവ സന്ദര്‍ശിച്ച അദ്ദേഹം ചാരവുമായി മടങ്ങുകയായിരുന്നു.
ശ്രീ. ശ്യാംജി കൃഷ്ണ വര്‍മയെ ദഹിപ്പിച്ചതിന്റെ ഭസ്മം 2003ല്‍സ്വിറ്റ്‌സര്‍ലന്‍ഡില്‍ശ്രീ. മോദി ഏറ്റുവാങ്ങുന്നു.
ചൈനീസ് ജയിലുകളില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ രത്‌ന വ്യാപാരികളുടെ കേസില്‍വാദം കേള്‍ക്കുന്നതു വേഗത്തിലാക്കാന്‍ 2011ല്‍ചൈനീസ് ഭരണ നേതൃത്വത്തോട് അദ്ദേഹം അപേക്ഷിച്ചത് ഫലംകണ്ടു. കേസില്‍വാദം കേള്‍ക്കുന്നതു വേഗത്തിലാക്കുകയും ജയിലില്‍ കഴിയുകയായിരുന്ന വ്യാപാരികളില്‍ ചിലര്‍ക്ക് ഇന്ത്യയിലേക്കു മടങ്ങാന്‍ സാധിക്കുകയും ചെയ്തു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനും മടികാണിക്കാതിരുന്ന ശ്രീ. മോദി, സര്‍ക്രീക്കില്‍ എന്തെങ്കിലും ഇടപാടുകള്‍നടത്തുന്നത് ഇന്ത്യയുടെ നയതന്ത്രപരവും സാമ്പത്തികവുമായ താല്‍പര്യങ്ങളെ ഹനിക്കുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. മുതിര്‍ന്ന ലോകനേതാക്കളുമായി സൗഹൃദം നിലനിര്‍ത്തുമ്പോഴും ഇന്ത്യയുടെ കാര്യം പരമപ്രധാനമെന്ന നിലപാടില്‍ അദ്ദേഹത്തിനു ചാഞ്ചല്യമില്ല തന്നെ.
ദക്ഷിണേഷ്യയിലും ഇതേ രീതിയില്‍ പ്രശസ്തനാണ് നരേന്ദ്ര മോദി. 2011ല്‍ കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഭാരവാഹികള്‍ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ സന്ദര്‍ശിക്കുകയും ഗുജറാത്തിന്റെ വികസനത്തെക്കുറിച്ചു പ്രസംഗിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. 1934ല്‍ ഗാന്ധിജി തറക്കല്ലിട്ട കെ.സി.സി.ഐ. കെട്ടിടത്തിന്റെ മാതൃക ശ്രീ. മോദിക്കു സമ്മാനിക്കുകയുമുണ്ടായി. ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റും യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവുമായ റെനില്‍ വിക്രമസിംഗെ മോദിയെ സന്ദര്‍ശിച്ച് ഗുജറാത്തിലെ വികസനത്തെക്കുറിച്ചു പ്രഭാഷണം നടത്താന്‍ ശ്രീലങ്കയിലേക്കു ക്ഷണിക്കുകയുണ്ടായി.
ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ ഗുജറാത്തും യൂറോപ്പും തമ്മിലുള്ള ബന്ധം ചരിത്രപരമായി ഏറ്റവും ഉയരത്തിലായിരുന്നു. 2012ലും 2013ലുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷണറും ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ അംബാസഡര്‍മാരും ശ്രീ. നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഉന്നതമായ യൂറോപ്യന്‍ യൂണിയന്‍ ലോമേക്കേഴ്‌സ് അംഗീകാരം അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. കഴിഞ്ഞ ദശാബ്ദത്തില്‍ ഗുജറാത്തിനുണ്ടായ വളര്‍ച്ചയെ ഇ.യു. ലോമേക്കേഴ്‌സ് പ്രശംസിക്കുകയും ചെയ്തു.
സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ അവസരങ്ങളുള്ള പ്രദേശമായാണു യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഗുജറാത്തിനെ കാണുന്നത്
അറ്റ്‌ലാന്റിക്കിനു കുറുകെ എല്ലായിടത്തുനിന്നും നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. യു.എസ്.എ. കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് 2011 സെപ്റ്റംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 'ഭരണനിര്‍വ്വഹണത്തില്‍ രാജാവ് എന്നാണു ശ്രീ. മോദിയെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കു നിര്‍ണായകമായ സംഭാവനകള്‍ നല്‍കുംവിധം രാജ്യത്ത് ഫലപ്രദമായ ഭരണത്തിനും ശ്രദ്ധ പിടിച്ചുപറ്റും വിധമുള്ള വികസനപ്രവര്‍ത്തനത്തങ്ങള്‍ക്കും ഏറ്റവും നല്ല മാതൃകയാണു മുഖ്യമന്ത്രി മോദിയുടെ ഭരണത്തിന്‍കീഴിലുള്ള ഗുജറാത്തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 'സാമ്പത്തിക പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നതിനും ചുവപ്പുനാട ഒഴിവാക്കുന്നതിനും അഴിമതി വെട്ടിക്കുറയ്ക്കുന്നതിനും' നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പ്രശംസിക്കപ്പെട്ടു.
2012 മാര്‍ച്ച് 26നു പുറത്തിറങ്ങിയ ലോകത്തെ മുന്‍നിര മാസികയായ ടൈമില്‍ മോദിയെന്നാല്‍ ബിസിനസ് എന്ന പേരിലുള്ള മുഖലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ആചാര്യ വിനോബ ഭാവേ തുടങ്ങിയ ഇന്ത്യന്‍ നേതാക്കളാണു മുന്‍പ് ടൈം മാസികയുടെ മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഗുജറാത്തിന്റെ കഴിഞ്ഞ ദശാബ്ദത്തിലെ വികസനത്തെ പുകഴ്ത്തിയ ടൈം, നരേന്ദ്ര മോദിയെ 'ഇന്ത്യയെ ചൈനയ്ക്കു സമം ഉയര്‍ത്താന്‍ സാധിക്കുംവിധം രാജ്യത്തിന്റെ വികസന പദ്ധതി തയ്യാറാക്കാന്‍ പോകുന്ന ദൃഢനിശ്ചയത്തോടുകൂടിയ നേതാവ്' എന്നാണു വിശേഷിപ്പിച്ചത്.
2014ല്‍ ടൈം പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ കൂട്ടത്തില്‍ ഒരാള്‍ മോദി ആയിരുന്നു. അമേരിക്കയുടെ ബുദ്ധികേന്ദ്രങ്ങളില്‍ ഒന്നായ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒരു ദശാബ്ദത്തെ ഗുജറാത്തിന്റെ വികസനത്തെ പ്രകീര്‍ത്തിച്ചിരുന്നു. പറയുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതും ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യുന്നതുമായ നേതാവാണു നരേന്ദ്ര മോദിയെന്ന് ടൈം മാനേജിങ് ഡയറക്ടര്‍ വില്യം അന്തോളിസ് എഴുതി. ചൈന ഉള്‍പ്പെടെ, ലോകത്തിലെ മറ്റെല്ലാ പ്രദേശങ്ങളേക്കാളും വളര്‍ച്ച നേടിയ പ്രദേശമാണ് ഗുജറാത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"മോദി ഗുജറാത്തിന്റെ വളര്‍ച്ചയുടെ വേഗം കൂട്ടി' എന്ന ലേഖനത്തില്‍ ഫിനാന്‍ഷ്യല്‍ ടൈംസും ഗുജറാത്തിന്റെ വികസനത്തെ അംഗീകരിച്ചു. രണ്ടക്ക വാര്‍ഷിക വളര്‍ച്ച നിരക്കോടു കൂടി, ഇന്ത്യയിലെ ഏറ്റവും നിക്ഷേപക സൗഹൃദമുള്ള സംസ്ഥാനമെന്നാണ് ഗുജറാത്തിനെ ലേഖനത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ശാന്തമായ ഒരു ദശാബ്ദം യുവാക്കള്‍ ഉള്‍പ്പെടെ ഗുജറാത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഊര്‍ജസ്വലമായ നാളെയെക്കുറിച്ചു സ്വപ്‌നം കാണാന്‍ അവസരം നല്‍കിയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജൂണ്‍ 2013ല്‍ എത്തിയ ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ രാഷ്ട്രങ്ങളിലെ പ്രതിനിധിസംഘവുമായി ശ്രീ. നരേന്ദ്ര മോദി.
മറ്റ് അമേരിക്കന്‍ രാഷ്ട്രങ്ങളും ഗുജറാത്തിന്റെ വളര്‍ച്ചയില്‍ ആകൃഷ്ടരായി. 2012 ജൂലൈയില്‍ നരേന്ദ്ര മോദി ബ്രസില്‍, മെക്‌സിക്കോ, പെറു, ഡൊമിനിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ ഏഴു ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഉന്നതതല പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ വികസനത്തെ പ്രശംസിച്ച നേതാക്കള്‍ തങ്ങളുടെ രാഷ്ട്രവും ഗുജറാത്തുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു. ഗുജറാത്തില്‍ മരത്തടി, വിറക്, മാര്‍ബിള്‍ എന്നിവയ്ക്കു വ്യാപാര കേന്ദ്രവും പ്രത്യേക സാമ്പത്തിക മേഖലകളും സ്ഥാപിക്കാമെന്ന ആശയമാണ് അദ്ദേഹം തിരികെ നല്‍കിയത്.
2012 മെയ് 20നു ഗുജറാത്ത് ദിനാഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലെ 12 നഗരങ്ങളിലായുള്ള വിദേശ ഇന്ത്യക്കാരുടെ സംഗമത്തെ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തു. സമഗ്രമായ പ്രസംഗത്തില്‍ ഗുജറാത്തില്‍ നടപ്പാക്കിയ വികസനപദ്ധതികളും സമ്പദ്‌വ്യവസ്ഥയില്‍ വിവിധ മേഖലകളുടെ വര്‍ച്ചയുടെ വിശദാംശവും വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏറെപ്പേര്‍ ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റിലൂടെയും പ്രസംഗം വീക്ഷിച്ചു.
ഇതുമുതല്‍ ന്യൂ ഡെല്‍ഹിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് 2014 വരെയുള്ള പരിപാടികളിലായി ശ്രീ. മോദി മറ്റു രാഷ്ട്രങ്ങളിലുള്ള ഇന്ത്യക്കാരുമായി നിരന്തരം ആശയവിനിമയം തുടര്‍ന്നു.
2014 ഫെബ്രവരി 13ന് ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ ശ്രീമതി നാന്‍സി പവല്‍ ഗാന്ധിനഗറിലെത്തി ശ്രീ. നരേന്ദ്ര മോദിയെ കണ്ടു. പല വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
വിദേശ പ്രതിനിധികളുമാരുടെ ഇത്തരം പ്രശംസാവാചകങ്ങള്‍ ഇന്ത്യയിലും പുറത്തും മുഖ്യമന്ത്രി ശ്രീ. നരേന്ദ്ര മോദിക്കുള്ള പ്രശസ്തിയുടെ ഉദാഹരണങ്ങളാണ്. ബിസിനസ്സുകാരും സാധാരണക്കാരും ലോക നേതാക്കളുമെല്ലാം ഗുജറാത്തിനെ ഇന്ത്യയുടെ വളര്‍ച്ചാകേന്ദ്രമാക്കി മാറ്റിയ രീതിയുടെ വെളിച്ചത്തില്‍ ശ്രീ. നരേന്ദ്ര മോദിയുമായി ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു.