നിങ്ങള്‍ക്കറിയാമോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് എടുത്തു ചാടുന്നതിനു മുമ്പ് വര്‍ഷങ്ങളോളം ബി.ജെ.പി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ശ്രീ. നരേന്ദ്ര മോദി തന്‍റെ സംഘാടക മികവും, അടിസ്ഥാന തലത്തിലെ സമീപനവും വഴിയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്നേഹഭാജനമായതെന്ന്.
1987 ല്‍ ശ്രീ.നരേന്ദ്ര മോദി ബിജെപിയില്‍ ചേര്‍ന്നു.പാര്‍ട്ടി അദ്ദേഹത്തെ ഏല്പിച്ച പ്രഥമ ഉത്തരവാദിത്വം 1987 ലെ അഹമ്മദബാദ് നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനമായിരുന്നു. ഊര്‍ജ്ജസ്വലമായ ആ പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു.
1990- ല്‍ ഗുജറാത്ത് നിയമസഭയിലേയ്ക്കുള്ള വിധാന്‍ സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന ഉന്നതാധികാര സമിതിയില്‍ അദ്ദേഹം അംഗമായി. ആ തെരഞ്ഞെടുപ്പിലാണ് പതിറ്റാണ്ടു ദീര്‍ഘിച്ച കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യമായത്. 1980 ലും 1985 ലും യഥാക്രമം ഉണ്ടായിരുന്ന 141 ഉം 149 ഉം സീറ്റുകളില്‍ കോണ്‍ഗ്രസിനു ലഭിച്ചത് കേവലം 33 സീറ്റുകളായിരുന്നു. 67 സീറ്റുകള്‍ കരസ്ഥമാക്കിയ ബിജെപി ശ്രീ.ചിമന്‍ഭായി പട്ടേലിനോടൊപ്പം സഖ്യകക്ഷി ഗവണ്‍മെന്റില്‍ ചേര്‍ന്നു. സഖ്യത്തിന് അല്പായുസ് മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും അതോടെ ബിജെപി ഗുജറാത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയായി മാറി.
1995 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ശ്രീ നരേന്ദ്രമോദി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ചുമതലക്കാരനായപ്പോള്‍ ആദ്യമായി ബിജെപി 182 സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ചു. ആ തെരഞ്ഞെടുപ്പില്‍ 121 സീറ്റുകളില്‍ ചരിത്രവിജയം നേടിയ പാര്‍ട്ടി ഗവണ്‍മെന്റ് രൂപീകരിച്ചു.
1996 ല്‍ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി നിയമിതനായ മോദി ഡല്‍ഹിയിലെത്തി. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നീ പ്രധാനപ്പെട്ട ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയത്. ഹിമാചല്‍ പ്രദേശില്‍ 1998 ല്‍ ബിജെപി സ്വന്തമായി മന്ത്രിസഭ രൂപീകരിച്ചു. ഹരിയാന(1996) പഞ്ചാബ്(1997), ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂട്ടുകക്ഷി മന്ത്രിസഭകളും രൂപീകരിച്ചു. ദേശീയ നേതാക്കളായ സര്‍ദാര്‍ പ്രകാശ്‌സിംഗ് ബാദല്‍, ബന്‍സിലാല്‍, ഫറൂഖ് അബ്ദുള്ള തുടങ്ങിയ നേതാക്കന്‍മാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തന്‍റെ ഡല്‍ഹിയിലെ ചുമതലകള്‍ മോദിക്ക് അവസരം നല്‍കി.
കുശഭാവു താക്കറെ, സുന്ദര്‍സിംങ് ഭണ്ഡാരി തുടങ്ങിയ അതികായന്മാര്‍ വഹിച്ചിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ (സംഘടന) ചുമതലയാണ് ശ്രീ.മോദിക്ക് നല്കിയിരുന്നത്. ജനറല്‍ സെക്രട്ടറി(സംഘടന) എന്ന നിലയില്‍ 1998, 1999 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അദ്ദേഹത്തന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷമുള്ള ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി. മാറുകയും ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് രൂപീകരിക്കുകയും ചെയ്തു.
പാര്‍ട്ടിയില്‍ ശ്രീ.മോദി പുത്തന്‍ നേതൃത്വത്തെ പരിശീലിപ്പിക്കുകയും യുവാക്കളായ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുകയും പ്രചാരണ പരിപാടികളില്‍ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ഊന്നി പറയുകയും ചെയ്തു. രണ്ട് എംപിമാരുള്ള ഒരു പാര്‍ട്ടി എന്നതില്‍ നിന്ന് വളര്‍ന്ന് 1998 മുതല്‍ 2004 വരെ കേന്ദ്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കി കൊണ്ട് ഭരിക്കാന്‍ സഹായിച്ചത് ഇവയെല്ലാമാണ്.