സാങ്കേതികവിദ്യയുടെ കരുത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന വ്യക്തിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ നന്നായി ഉപയോഗപ്പെടുത്തുന്ന അദ്ദേഹം എളുപ്പമാര്‍ന്നതും ഫലപ്രദവും ചെലവു കുറഞ്ഞതുമായ വേഗതയുള്ളതും ലളിതവും സേവനപരവുമായ ഒന്നായി സാങ്കേതിക വിദ്യയെ കാണുന്നു. അതു പ്രവര്‍ത്തനം വേഗത്തിലാക്കുകയും നടപടിക്രമങ്ങള്‍ ലളിമാക്കിത്തീര്‍ക്കുകയും ജനങ്ങളെ സേവിക്കുന്നത് എളുപ്പമക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ശാക്തീകരിക്കപ്പെടാത്തവരെ ശാക്തീകരിക്കാനും ഭരണം സുതാര്യവുമാക്കാന്‍ സാങ്കേതികവിദ്യയാണ് ഏറ്റവും ഫലപ്രദമെന്നു മോദി കരുതുന്നു.
2014ല്‍ പ്രധാനമന്ത്രി പദമേറ്റതു മുതല്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ സാങ്കേതികവുദ്യ കൂടുതലായി ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചുവരികയാണ്. ഏറ്റവും പരിഷ്‌കൃതമായ സാങ്കേതികവിദ്യ ഗവണ്‍മെന്റ് തലത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് ഊര്‍ജം പകരാനും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു സാങ്കേതികവിദ്യ ഉപോഗപ്പെടുത്തി പരിഹാരം കാണാനും സമഗ്ര പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രവര്‍ത്തനം വിലയിരുത്താനും പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും ഉദ്ദേശിച്ചു സാങ്കേതിക വിദ്യാധിഷ്ഠിതമായ വിവിധോദ്ദേശ്യ മുന്നേറ്റമായ 'പ്രഗതി'ക്കു പ്രധാനമന്ത്രി തുടക്കമിട്ടു. എല്ലാ മാസവും ബുധനാഴ്ചകളില്‍ പ്രധാനമന്ത്രി പ്രഗതി യോഗങ്ങളില്‍ പങ്കെടുക്കുകയും ഉന്നതോദ്യോഗസ്ഥരുമായി വിശദമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നു. ഇതു ഗുണപരമായ മാറ്റത്തിനു നാന്ദി കുറിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യ കൂടുതലായി ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ജനങ്ങള്‍ക്കു മെച്ചപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിച്ചുവരികയാണ് ഇന്ത്യാ ഗവണ്‍മെന്റ്. കോടിക്കണക്കിനു കര്‍ഷകര്‍ക്കു കാര്‍ഷികമേഖലയുമായ ബന്ധപ്പെട്ട വിവരങ്ങള്‍ ഹ്രസ്വസന്ദേശങ്ങളാ(എസ്.എം.എസ്.)യി ലഭിച്ചുവരുന്നു. അഗ്രി-ടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തി േദശീയ കാര്‍ഷിക വിപണി പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. രാജ്യത്താകമാനമുള്ള നിയന്ത്രിത വിപണിയെ പൊതു ഇ-പ്ലാറ്റ്‌ഫോം വഴി ഏകോപിപ്പിക്കും. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും മെച്ചപ്പെട്ട വിലയ്ക്കും സുതാര്യമായ രീതിയിലും കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിക്കാനും വാങ്ങാനും ഇതുമുലം സാധിക്കും.
ഭരണത്തിലും നയരൂപീകരണത്തിലും സാധാരണക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി 2014 ജൂലൈയില്‍ മൈഗവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശങ്ങള്‍ മൈഗവില്‍ ലഭ്യമാക്കും. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണമായ 'മന്‍ കീ ബാത്തി'ന് ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കും പ്രധാനമന്ത്രി മൈഗവ് ആവര്‍ത്തിച്ച് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
2015ല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ശ്രീ. മോദി സിലിക്കണ്‍ വാലി സന്ദര്‍ശിക്കുകയും സാങ്കേതികരംഗത്തു പ്രവര്‍ത്തിക്കുന്ന പല പ്രമുഖ സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുകയും ഒരു അനൗദ്യോഗിക കൂട്ടായ്മയില്‍ സംബന്ധിച്ച വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തിരുന്നു. ഗൂഗിള്‍ ഓഫീസ് സന്ദര്‍ശിച്ച അദ്ദേഹം അവിടെ രൂപം നല്‍കപ്പെട്ടിട്ടുള്ള സാങ്കേതികപ്പുതുമകള്‍ കാണുകയും ചെയ്തു. ഡിജിറ്റല്‍ ഇന്ത്യ അത്താഴത്തില്‍ സാങ്കേതികലോകത്തെ പ്രമുഖര്‍ പലരും പങ്കെടുത്തു. ഡിജിറ്റല്‍ ഇന്ത്യ സംബന്ധിച്ച ഗവണ്‍മെന്റിന്റെ വീക്ഷണം പ്രധാനമന്ത്രി അവിടെ വിശദീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഡിജിറ്റല്‍ ശാക്തീകരണം നേടിയ സമൂഹം സൃഷ്ടിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെ സത്യ നദെല്ല മുതല്‍ സുന്ദര്‍ പിച്ചൈ വരെയുള്ള സാങ്കേതികരംഗത്തെ സി.ഇ.ഒമാര്‍ അഭിനന്ദിച്ചു. സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന തുടക്കക്കാരായ സംരംഭകരെ ശ്രീ. മോദി കണ്ടു.
വിദേശ യാത്രകളിലൊക്കെ, സാങ്കേതിക സഹകരണത്തിന്റെ സാധ്യതകള്‍ തേടുന്നതിനായി അദ്ദേഹം വിശദമായ ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്കിടെ, ഇന്ത്യ എങ്ങനെയൊക്കെ സാങ്കേതികരംഗത്ത് ആഫ്രിക്കയെ സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വ്യക്തിപരമായി അദ്ദേഹത്തെ അറിയുന്നവര്‍ക്കു സാങ്കേതിക വിദ്യയുമായി ശ്രീ. മോദിക്കുള്ള ബന്ധത്തെക്കുറിച്ചു ബോധ്യമുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഉള്‍പ്പെടെയുള്ള സാന്നിധ്യം വഴി അദ്ദേഹം ഡിജിറ്റല്‍ ലോകത്തില്‍ സജീവമാണ്. പെണ്‍മക്കള്‍ക്കൊപ്പമുള്ള സെല്‍ഫി അയക്കാന്‍ നിര്‍ദേശിക്കുക വഴിയോ ഇന്‍ക്രെഡിബിള്‍ ഇന്ത്യയെക്കുറിച്ചു ജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ അഭ്യര്‍ഥിക്കുകവഴിയോ എന്തുമാകട്ടെ, ഗുണപരമായ മാറ്റത്തിനായി സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു.
എം-ഗവേണന്‍സ് അഥവാ മൊബൈല്‍ ഗവേണന്‍സിന് ശ്രീ. മോദി വലിയ പ്രാധാന്യം കല്‍പിച്ചുവരുന്നു. ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമാകുന്ന 'നരേന്ദ്ര മോദി മൊബൈല്‍ ആപ്പ്' ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ചാല്‍ ഏറ്റവും പുതിയ വാര്‍ത്തകളും മറ്റും ലഭ്യമാകുകയും മോദിയുമായി ബന്ധപ്പെടാന്‍ സാധിക്കുകയും ചെയ്യുന്നു.
125 കോടി ഇന്ത്യക്കാരും സാങ്കേതികവിദ്യയുമായി ബന്ധമുള്ളവരും സാങ്കേതിക വിദ്യാധിഷ്ഠിത പുതുമകളില്‍ തല്‍പരരും ആയുള്ള ഇന്ത്യ സൃഷ്ടിക്കാനുള്ള അക്ഷീണപ്രയത്‌നത്തിലാണു ശ്രീ. മോദി. ഇന്ത്യയെ ആകെ ഡിജിറ്റല്‍ ഹൈവേകളിലൂടെ പരസ്പരബന്ധിതമാക്കാനും നെറ്റിസണെ ശാക്തീകരിക്കപ്പെട്ട പൗരനാക്കാനുമായി അദ്ദേഹം പ്രവര്‍ത്തിക്കുകയാണ്.
Also See: Digital Dialogue with PM Modi