അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ശ്രീ. സലാഹുദ്ദീന്‍ റബ്ബാനി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തിനു വലിയ പ്രാധാന്യമാണ് ഇന്ത്യ കല്‍പിക്കുന്നതെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അഫ്ഗാനിസ്ഥാനിലും അവിടുത്തെ ജനങ്ങളിലും അടിച്ചേല്‍പിക്കപ്പെട്ടിട്ടുള്ള ഭീകരവാദത്തിനെതിരെ പൊരുതുന്നതിനുള്ള പിന്തുണ തുടരുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സമാധാനപൂര്‍ണവും ഏകീകൃതവും ജനാധിപത്യം നിലനില്‍ക്കുന്നതും അഭിവൃദ്ധി നിറഞ്ഞതുമായ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റിന്റെയും ജനതയുടെയും ശ്രമത്തിന് മാനുഷികവും വികസനപരവുമായ സഹായം ഉള്‍പ്പെടെ നല്‍കിക്കൊണ്ട് ഇന്ത്യ പരിപൂര്‍ണമായ പിന്തുണ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിദേശകാര്യമന്ത്രി റബ്ബാനി, പ്രധാനമന്ത്രിയോടു വിശദീകരിച്ചു. അഫ്ഗാന്‍ സമാധാനപദ്ധതി അഫ്ഗാന്‍ നയിക്കുന്നതും നടപ്പാക്കുന്നതും നിയന്ത്രിക്കുന്നതും ആയിരിക്കണമെന്ന കാര്യത്തില്‍ ഇരുവരും യോജിച്ചു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്കൊപ്പം അധ്യക്ഷത വഹിക്കേണ്ട ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലിന്റെ രണ്ടാമതു യോഗത്തില്‍ സംബന്ധിക്കാനാണു വിദേശകാര്യ മന്ത്രി റബ്ബാനി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.