കെന്റക്കി ഗവര്‍ണര്‍ ശ്രീ. മാറ്റ് ബെവിന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഗുജറാത്തിലെ ഗാന്ധി നഗറില്‍ ഇന്ന് സന്ദര്‍ശിച്ചു.
വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള ഒത്തുചേരല്‍ വര്‍ദ്ധിച്ച് വരികയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം വര്‍ദ്ധിച്ച് വരികയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിര്‍മ്മാണ മേഖലയില്‍ വര്‍ദ്ധിച്ച അമേരിക്കന്‍ നിക്ഷേപം സ്വാഗതം ചെയ്ത അദ്ദേഹം ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതിയിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ യു.എസ് കമ്പനികളെ ക്ഷണിച്ചു.
കെന്റക്കിയും, ഇന്ത്യയും തമ്മില്‍ വര്‍ദ്ധിച്ച് വരുന്ന വ്യാപാര, നിക്ഷേപ ബന്ധങ്ങളെ കുറിച്ച് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കെന്റക്കി സംസ്ഥാനത്തുള്‍പ്പെടെ അമേരിക്കയിലെ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സംഭാവനകളെ ഗവര്‍ണര്‍ സ്വാഗതം ചെയ്തു.