വ്യാപാരദൗത്യവുമായി ഇന്ത്യയിലെത്തിയ ടെക്‌സാസ് ഗവര്‍ണര്‍ ശ്രീ. ഗ്രെഗ് അബട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
തന്ത്രപരമായ ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തില്‍ നല്ല രീതിയിലുള്ള വളര്‍ച്ചയുണ്ടാകുന്നതു ശ്രദ്ധയില്‍ പെടുത്തിയ പ്രധാനമന്ത്രി വ്യാപാരവും വാണിജ്യവും, ഊര്‍ജം, വ്യവസായം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളില്‍ ടെക്‌സാസുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ബന്ധം മെച്ചപ്പെടുത്തണമെന്ന കാര്യത്തില്‍ ഇരുവരും ധാരണയിലെത്തി.
തന്റെ സംസ്ഥാനത്തിനും അമേരിക്കയ്ക്കും ടെക്‌സാസില്‍ കഴിയുന്ന ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന സംഭാവനകളെ ഗവര്‍ണര്‍ അബട്ട് പ്രകീര്‍ത്തിച്ചു.
Texas Governor Mr. @GregAbbott_TX met PM @narendramodi in Delhi today. @GovAbbott pic.twitter.com/Yf0czvjdaa
— PMO India (@PMOIndia) March 28, 2018