1.മനുഷ്യകടത്ത് തടയുന്നതിനും, രക്ഷപ്പെടുത്തലിനും, തിരിച്ചെടുക്കലിനുമുള്ള സഹകരണത്തിനുള്ള ധാരണാപത്രം- ഇന്ത്യന്‍ അംബാസിഡര്‍ ആദരണീയനായ ശ്രീ സൗരഭ് കുമാറും – മ്യാന്‍മര്‍ അംബാസിഡര്‍ മോ ക്വാങ് ആങും തമ്മില്‍ ഒപ്പിട്ടു.
2. ഇന്ത്യാ ഗവണ്‍മെന്റും മ്യാന്‍മര്‍ റിപ്പബ്ലിക്ക് ഓഫ് യൂണിയന്റെ ഗവണ്‍മെന്റും തമ്മില്‍ ക്വിക്ക് ഇംപാക്ട് പ്രോജക്ട് (ക്യൂ.ഐ.പി)നുള്ള ഇന്ത്യന്‍ സഹായ ഗ്രാന്റുമായി ബന്ധപ്പെട്ട്- ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ സൗരഭ് കുമാറും – മ്യാന്‍മര്‍ അംബാസിഡര്‍ മോ ക്വാങ് ആങും തമ്മില്‍ ഒപ്പിട്ടു.
3. രഖൈന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റും യാഗോംണിലെ ഇന്ത്യന്‍ എംബസിയും തമ്മില്‍ മറൂഖോ ടൗണ്‍ഷിപ്പ് ആശുപത്രിയില്‍ നീറ്റ് കക്കാചൂളയും ഗ്വാ ടൗണ്‍ഷിപ്പില്‍ വിത്തുസംഭരണഹൗസും ജലവിതരണ സംവിധാനവും രഖൈന്‍ സ്‌റ്റേറ്റ് വികസന പരിപാടിക്ക് കീഴില്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികരാര്‍- ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ സൗരഭ് കുമാറും – മ്യാന്‍മര്‍ അംബാസിഡര്‍ മോ ക്വാങ് ആങും തമ്മില്‍ ഒപ്പിട്ടു.
4. രഖൈന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റും യാംഗോണിലെ ഇന്ത്യന്‍ എംബസിയും തമ്മില്‍ രഖൈന്‍ സ്‌റ്റേറ്റിലെ അഞ്ചു ടൗണ്‍ഷിപ്പുകള്‍ക്ക് രഖൈന്‍ സ്‌റ്റേറ്റ് വികസന പരിപാടിയുടെ കീഴില്‍ സൗരോര്‍ജ്ജത്തിലൂടെയുള്ള വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള പദ്ധതി കരാര്‍- ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ സൗരഭ് കുമാറും – മ്യാന്‍മര്‍ അംബാസിഡര്‍ മോ ക്വാങ് ആങും തമ്മില്‍ ഒപ്പിട്ടു.
5. രഖൈന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റും യാഗോണിലെ ഇന്ത്യന്‍ എംബസിയും തമ്മില്‍ ബുത്തേഡങ് ടൗണ്‍ഷിപ്പില്‍ രഖൈന്‍ സ്‌റ്റേറ്റ് വികസന പദ്ധതിക്ക് കീഴില്‍ ക്യാവ്‌ലങ് ഒഫില്‍ഫൈലു റോഡിന്റെയും ക്യാങ്തുങ് ക്യാവ് പങ് റോഡിന്റെയും നിര്‍മ്മാണത്തിനുള്ള പദ്ധതി കരാര്‍- ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ സൗരഭ് കുമാറും – മ്യാന്‍മര്‍ അംബാസിഡര്‍ മോ ക്വാങ് ആങും തമ്മില്‍ ഒപ്പിട്ടു.
6. മിനിസ്ട്രി ഓഫ് സോഷ്യല്‍വെല്‍ഫെയര്‍, റിലീഫ് ആന്റ് റീസെറ്റില്‍മെന്റും യാഗോങിലെ ഇന്ത്യന്‍ എംബസിയും തമ്മില്‍ രഖൈന്‍ സ്‌റ്റേറ്റ് വികസന പരിപാടിക്ക് കീഴില്‍ പ്രീ സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി കരാര്‍- ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ സൗരഭ് കുമാറും – മ്യാന്‍മര്‍ അംബാസിഡര്‍ മോ ക്വാങ് ആങും തമ്മില്‍ ഒപ്പിട്ടു.
7. തടി കടത്തിനെതിരെ പോരാടുന്നതിനും കടുവകളുടെയും മറ്റു വന്യജീവികളുടെയും സംരക്ഷണത്തിനുള്ള സഹകരണത്തിനായുള്ള ധാരണാപത്രം- ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ സൗരഭ് കുമാറും – മ്യാന്‍മര്‍ അംബാസിഡര്‍ മോ ക്വാങ് ആങും തമ്മില്‍ ഒപ്പിട്ടു.
8. ഇന്ത്യയും (എം.ഒ.പി.എന്‍.ജി) മ്യാന്‍മറും (മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി ആന്റ് എനര്‍ജി)യും തമ്മില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം-റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയിലെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ സുനില്‍കുമാറും(ഇന്ത്യയ്ക്ക് വേണ്ടി)-ഇലക്ട്രിസിറ്റി ആന്റ് എനര്‍ജി മന്ത്രാലയത്തിന്റെ ഓയില്‍, ഗ്യാസ് പ്ലാനിംഗ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ യു. താന്‍ സായും തമ്മില്‍- ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ സൗരഭ് കുമാറും – മ്യാന്‍മര്‍ അംബാസിഡര്‍ മോ ക്വാങ് ആങും തമ്മില്‍ ഒപ്പിട്ടു.
9. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയവും മ്യാന്‍മറിലെ മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് കമ്മ്യൂണിക്കേഷനും തമ്മില്‍ ആശയവിനിമയമേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം- കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം സെക്രട്ടറി ശ്രീ. അന്‍ഷു പ്രകാശും – മ്യാന്‍മര്‍ അംബാസിഡര്‍ ശ്രീ. മോ ക്വാങ് ആങും തമ്മില്‍ ഒപ്പിട്ടു.