മെട്രോയിലെ നിമിഷങ്ങൾ!

Published By : Admin | March 18, 2019 | 16:07 IST

രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടും, ശ്രീ നരേന്ദ്ര മോദി എല്ലായ്പ്പോഴും ലാളിത്യത്തിന്റെ ഒരു അതുല്യമാതൃകയായി തുടരുകയാണ്, മാത്രമല്ല ഇന്ത്യയിലെ ഒരു സാധാരണ പൗരനെപ്പോലെ തന്നെയാണ്  അദ്ദേഹം ജീവിതവും നയിക്കുന്നത്.

മെട്രോ യാത്രകൾ നടത്തുമ്പോൾ എല്ലാം  അദ്ദേഹത്തിന്റെ ഈ ലാളിത്യത്തിന്റെ ഒരു ഉദാഹരണം കാണാൻ കഴിയും .

ഡെൽഹിയിലും - പ്രദേശ നഗരങ്ങളിലും യാത്ര ചെയുമ്പോൾ,  മെട്രോ കോച്ചുകളിൽ അടുത്തിരിക്കുന്ന യാത്രക്കാരുമായി പ്രധാനമന്ത്രി ഉല്ലാസത്തോടെ സംസാരിക്കുന്ന കാഴ്ച്ചകൾ ഇപ്പോൾ സർവ്വ സാധാരണയായി കാണാൻ കഴിയാറുണ്ട്.

പ്രധാനമന്ത്രി മോദി പല തവണ മെട്രോ യാത്രകൾ നടത്തിയിട്ടുണ്ട്. ഫോട്ടോ എടുക്കാനും, സെൽഫികൾ എടുക്കാനും, പ്രധാനമന്ത്രിയുമായി സംസാരിക്കാൻ  വരുന്ന ആളുകളും അദ്ദേഹത്തിന്റെ മെട്രോ യാത്രകളെ സവിശേഷമാക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും എല്ലാ പ്രായത്തിലുമുള്ള ആളുകൾ രാജ്യം കൈവരിച്ച പുരോഗതിക്ക് അദ്ദേഹത്തിന് ആശംസകൾ നേരാറുണ്ട്.

 

 

Cherished moments with a young friend on board the Delhi Metro. Watch this.

Posted by Narendra Modi on Wednesday, March 13, 2019
 
 
 
View this post on Instagram

With my adorable young friend. Watch.

A post shared by Chowkidar Narendra Modi (@narendramodi) on 

 

ജനങ്ങളുടെ അമിതമായ സ്നേഹം കാണുമ്പോൾ , ചിലപ്പോൾ പ്രധാനമന്ത്രി തന്നെ  ഫോട്ടോഗ്രാഫറായി മാറാറുണ്ട്. ചിത്രം എടുക്കാനും ആ നിമിഷത്തെ അവിസ്മരണീയമാക്കാനും അദ്ദേഹം ആളുകളെ സഹായിക്കാറുണ്ട്.

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിയുടെ ഹൃദയസ്പർശിയായ കത്ത്
December 03, 2024

ദിവ്യാംഗ് ആർട്ടിസ്റ്റ് ദിയ ഗോസായിക്ക്, സർഗ്ഗാത്മകതയുടെ ഒരു നിമിഷം ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവമായി മാറി. ഒക്ടോബർ 29 ന് പ്രധാനമന്ത്രി മോദിയുടെ വഡോദര റോഡ്ഷോയ്ക്കിടെ അവർ അദ്ദേഹത്തിന്റെയും സ്പെയിൻ ഗവൺമെൻറ്റ് പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസിൻ്റെയും രേഖാചിത്രങ്ങൾ സമ്മാനിച്ചിരുന്നു. ഹൃദയംഗമമായ സമ്മാനം വ്യക്തിപരമായി സ്വീകരിക്കാൻ ഇരു നേതാക്കളും വണ്ടിയിൽ നിന്ന് ഇറങ്ങിയത് ദിയ്ക്ക് ഏറെ സന്തോഷം നൽകി.

ആഴ്‌ചകൾക്ക് ശേഷം, നവംബർ 6-ന്, ദിയയ്ക്ക് തൻ്റെ കലാസൃഷ്ടിയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രിയിൽ നിന്ന് ഒരു കത്ത് ലഭിച്ചു. മിസ്റ്റർ സാഞ്ചസും കലയെ അഭിനന്ദിച്ചുവെന്ന് കത്തിൽ എഴുതിയിരുന്നു. "വികസിത ഭാരത്" കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്കിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഫൈൻ ആർട്സ് പിന്തുടരാൻ പ്രധാനമന്ത്രി മോദി അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം അവളുടെ കുടുംബത്തിന് ഊഷ്മളമായ ദീപാവലി, പുതുവത്സരാശംസകളും അറിയിച്ചു.

ആഹ്ലാദത്താൽ മതിമറന്ന ദിയ തൻ്റെ മാതാപിതാക്കൾക്ക് മുന്നിൽ കത്ത് വായിച്ചു, കുടുംബത്തിൽ ഇത്രയും വലിയ ബഹുമാനം കൊണ്ടുവന്നതിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. "നമ്മുടെ രാജ്യത്തിൻ്റെ ഒരു ചെറിയ പ്രദേശത്തിന്റെ ഭാഗമെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. മോദി ജി, എനിക്ക് നിങ്ങളുടെ സ്നേഹവും, അനുഗ്രഹവും നൽകിയതിന് നന്ദി," പ്രധാനമന്ത്രിയുടെ കത്ത് ജീവിതത്തിൽ ധീരമായ നടപടികളെടുക്കാനും, ശാക്തീകരിക്കാനും തന്നെ പ്രചോദിപ്പിച്ചുവെന്ന് ദിയ പറഞ്ഞു.

ദിവ്യാംഗങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയാണ് പ്രധാനമന്ത്രി മോദിയുടെ ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്. സുഗമ്യ ഭാരത് അഭിയാൻ പോലുള്ള നിരവധി സംരംഭങ്ങൾ മുതൽ ദിയയെപ്പോലുള്ള വ്യക്തിബന്ധങ്ങൾ വരെ, ശോഭനമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ എല്ലാ ശ്രമങ്ങളും പ്രധാനമാണെന്ന് തെളിയിക്കുന്ന പ്രചോദനവും, ഉന്നമനവും അദ്ദേഹം തുടരുന്നു.