രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടും, ശ്രീ നരേന്ദ്ര മോദി എല്ലായ്പ്പോഴും ലാളിത്യത്തിന്റെ ഒരു അതുല്യമാതൃകയായി തുടരുകയാണ്, മാത്രമല്ല ഇന്ത്യയിലെ ഒരു സാധാരണ പൗരനെപ്പോലെ തന്നെയാണ് അദ്ദേഹം ജീവിതവും നയിക്കുന്നത്.
മെട്രോ യാത്രകൾ നടത്തുമ്പോൾ എല്ലാം അദ്ദേഹത്തിന്റെ ഈ ലാളിത്യത്തിന്റെ ഒരു ഉദാഹരണം കാണാൻ കഴിയും .
ഡെൽഹിയിലും - പ്രദേശ നഗരങ്ങളിലും യാത്ര ചെയുമ്പോൾ, മെട്രോ കോച്ചുകളിൽ അടുത്തിരിക്കുന്ന യാത്രക്കാരുമായി പ്രധാനമന്ത്രി ഉല്ലാസത്തോടെ സംസാരിക്കുന്ന കാഴ്ച്ചകൾ ഇപ്പോൾ സർവ്വ സാധാരണയായി കാണാൻ കഴിയാറുണ്ട്.
പ്രധാനമന്ത്രി മോദി പല തവണ മെട്രോ യാത്രകൾ നടത്തിയിട്ടുണ്ട്. ഫോട്ടോ എടുക്കാനും, സെൽഫികൾ എടുക്കാനും, പ്രധാനമന്ത്രിയുമായി സംസാരിക്കാൻ വരുന്ന ആളുകളും അദ്ദേഹത്തിന്റെ മെട്രോ യാത്രകളെ സവിശേഷമാക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും എല്ലാ പ്രായത്തിലുമുള്ള ആളുകൾ രാജ്യം കൈവരിച്ച പുരോഗതിക്ക് അദ്ദേഹത്തിന് ആശംസകൾ നേരാറുണ്ട്.
Cherished moments with a young friend on board the Delhi Metro. Watch this.
Posted by Narendra Modi on Wednesday, March 13, 2019
ജനങ്ങളുടെ അമിതമായ സ്നേഹം കാണുമ്പോൾ , ചിലപ്പോൾ പ്രധാനമന്ത്രി തന്നെ ഫോട്ടോഗ്രാഫറായി മാറാറുണ്ട്. ചിത്രം എടുക്കാനും ആ നിമിഷത്തെ അവിസ്മരണീയമാക്കാനും അദ്ദേഹം ആളുകളെ സഹായിക്കാറുണ്ട്.