റയ്‌സീന ഡയലോഗിനിടെ 12 രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിതല പ്രതിനിധി സംഘങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു.
ലാറ്റ്‌വിയ വിദേശകാര്യ മന്ത്രി ശ്രീ. എഡ്‌ഗേഴ്‌സ് റിങ്കെവിക്‌സ്, ഉസ്‌ബെക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ശ്രീ. അബ്ദുല്‍ അസീസ് കാമോലിവ്, ഹംഗറി വിദേശകാര്യ-വ്യാപാര വകുപ്പു മന്ത്രി ശ്രീ. പീറ്റര്‍ സിജ്ജാര്‍റ്റോ, അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. ഹംദുല്ല മൊഹിബ്, ചെക് റിപ്പബ്ലിക് വിദേശകാര്യ മന്ത്രി ശ്രീ. തോമസ് പെട്രിസെക്, മാലിദ്വീപ് വിദേശകാര്യ മന്ത്രി ശ്രീ. അബ്ദുല്ല ഷാഹിദ്, ബംഗ്ലാദേശ് ഇന്‍ഫര്‍മേഷന്‍ വകുപ്പു മന്ത്രി ഡോ. ഹസന്‍ മഹമൂദ്, എസ്‌തോണിയ വിദേശകാര്യ മന്ത്രി ശ്രീ. ഉര്‍മേസ് റീന്‍സലു, ദക്ഷിണാഫ്രിക്ക രാജ്യാന്തര ബന്ധ-സഹകരണ വകുപ്പു മന്ത്രി ഡോ. നലേദി പാന്‍ഡോര്‍, ഡെന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രി ശ്രീ. ജെപ്പെ കൊഫോദ്, കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ കുമാരി പറ്റ്രീഷ്യ സ്‌കോട്‌ലന്‍ഡ്, ഷാംഗ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ശ്രീ. വ്‌ളാദിമിര്‍ നൊറോവ് എന്നിവരാണു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
നേതാക്കളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്ത ശ്രീ. മോദി, റയ്‌സീന ഡയലോഗ് 2020ല്‍ പങ്കെടുക്കാന്‍ എത്തിയതിന് അഭിനന്ദിക്കുകയും ചെയ്തു. എല്ലാവരെയും ഉള്‍പ്പെടുത്തി വലിയ തോതില്‍ സാമൂഹിക-സാമ്പത്തിക വികസനം നടപ്പാക്കാന്‍ ഗവണ്‍മെന്റ് നടത്തിവരുന്ന ബൃഹത്തായ ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പ്രധാന ആഗോള വികസന വെല്ലുവിൡകള്‍ നേരിടുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്കു ചൂണ്ടിക്കാട്ടുകയും ചെയ്തു.