യു.എ.ഇ. വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ബഹുമാനപ്പെട്ട ഷെയ്ഖ് അബ്ദുല്ല ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
അബുദാബിയിലെ കിരീടാവകാശിയായ രാജകുമാരന്റെ ആശംസകള്‍ യു.എ.ഇ.മന്ത്രി, പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രി തിരിച്ചും ആശംസകള്‍ കൈമാറി.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി ഉഭയകക്ഷി സഹകരണത്തിലെ പല വിഷയങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഊര്‍ജം, ഭവന നിര്‍മാണം, ഭക്ഷ്യ സംസ്‌കരണം, അടിസ്ഥാന സൗകര്യം തുടങ്ങി പല മേഖലകളിലും ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള താല്‍പര്യം യു.എ.ഇയില്‍ വര്‍ധിച്ചുവരുന്നതായി യു.എ.ഇ.മന്ത്രി വെളിപ്പെടുത്തി. ഇന്ത്യയില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന 4400 യു.എസ.് ഡോളര്‍ 60 എം.എം.പി.ടി.എ. ഗ്രീന്‍ഫീല്‍ഡ് മെഗാ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് കോംപ്ലക്‌സില്‍ നിക്ഷേപം നടത്താനുള്ള അഡ്‌നോക്കിന്റെ തീരുമാനത്തെ ശ്ലാഘിച്ച പ്രധാനമന്ത്രി, ഇതു സംബന്ധിച്ച ധാരണാപത്രം ഇന്ന് ഒപ്പുവെക്കപ്പെട്ടതിനെ സ്വാഗതം ചെയ്തു.
യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ക്ഷേമത്തിനും ഇന്ത്യന്‍ വംശജര്‍ നല്‍കിവരുന്ന സംഭാവനകളെക്കുറിച്ച് യു.എ.ഇ.മന്ത്രി പരാമര്‍ശിച്ചു.
Minister of Foreign Affairs & International Cooperation of the UAE calls on PM