ഒമാന്‍- ഇന്ത്യ സംയുക്ത ബിസിനസ് സമിതിയുടെ ഭാഗമായ മുപ്പതോളം യുവ ബിസിനസ് പ്രമുഖര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള, പരസ്പരം പങ്കുവെക്കുന്ന ദീര്‍ഘകാല ചരിത്രത്തെയും സമുദ്ര ബന്ധത്തെക്കുറിച്ചുമുള്ള തങ്ങളുടെ കാഴ്ചപ്പാട് അവര്‍ പങ്കുവെച്ചു.
കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജ, ഭക്ഷ്യ സുരക്ഷാ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഒമാന്‍ സുല്‍ത്താനെ തന്റെ ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി വിശുദ്ധ മാസമായ റംസാന്‍ ആരംഭിക്കുന്നതോടനുബന്ധിച്ചും ആശംസകള്‍ നേര്‍ന്നു.