1. പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്‌നാമിലെ പ്രധാനമന്ത്രി എങ്കുവൈൻ ഷുവാൻ ഫുക്കുമായി 2019 നവംബര്‍ 4ന് ബാങ്കോക്കിൽ നടന്ന ഇന്ത്യ-ആസിയാന്‍, പൂര്‍വേഷ്യ ഉച്ചകോടികള്‍ക്കിടയില്‍ കൂടിക്കാഴ്ച നടത്തി.
2. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും പാരമ്പര്യവുമായ സൗഹൃദബന്ധങ്ങളെ ആവര്‍ത്തിച്ച് ഉറപ്പിച്ച നേതാക്കള്‍, ഇന്ത്യ-വിയറ്റ്‌നാം ബന്ധങ്ങള്‍ സാംസ്‌ക്കാരിക നാഗരിക ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് പടുത്തുയര്‍ത്തിയിട്ടുള്ളതും പരസ്പര വിശ്വാസവും മനസിലാക്കലും അടയാളപ്പെടുത്തിയിട്ടുള്ളതും പ്രാദേശിക അന്തര്‍ദ്ദേശീയ വേദികളില്‍ ശക്തമായ സഹകരണത്തോടെയുള്ളതുമാണെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു .
3. അടുത്തിടെ രണ്ടു രാജ്യങ്ങളും തമ്മില്‍ നടന്ന ഉന്നതതല വിനിമയങ്ങളുടെ ഫലമായി വിവിധ മേഖലകളില്‍ കരുത്തുറ്റ സഹകരണം ഉണ്ടായതായി കൂടിക്കാഴ്ചയ്ക്കിടയില്‍ ഉയര്‍ത്തിക്കാണിക്കപ്പെട്ടു. പ്രതിരോധ, സുരക്ഷാ ബന്ധങ്ങളുടെ വിപുലീകരണം,സാമ്പത്തിക വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കുകയെന്നിവയെല്ലാം ഇതിലൂടെ സാധിച്ചു.
4. പ്രതിരോധ സുരക്ഷാ മേഖലകളിലെ ബന്ധം വിപുലമാക്കിയതിനെ ചൂണ്ടിക്കാട്ടികൊണ്ട് ഇരു രാജ്യങ്ങളുംസമുദ്രമേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സമ്മതിച്ചു. രണ്ടു നേതാക്കളും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഭീഷണിയെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ഈ വിപത്തിനെ നേരിടുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് സമ്മതിക്കുകയും ചെയ്തു.
5. ഇന്തോ-പസഫിക് മേഖലയില്‍ ശാന്തിയും സുരക്ഷയും അഭിവൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗ്രഹം രണ്ടു രാജ്യങ്ങളും ആവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമുദ്ര നിയമ കണ്‍വെന്‍ഷന്‍ (യു.എന്‍.സി.എല്‍.ഒ.എസ്) ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ട് നിയമാധിഷ്ഠിത ക്രമം പരിപാലിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും പ്രകടിപ്പിച്ചു. ഇത് തെക്കന്‍ ചൈന കടലില്‍ സമുദ്രയാത്ര, മുകളിലൂടെ പറക്കുക നിയമാധിഷ്ഠിത വ്യാപാരം എന്നിവയുടെ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കും.
6. വരാനിരിക്കുന്ന 2020ലെ ആസിയാന്‍ അദ്ധ്യക്ഷന്‍ എന്ന നിലയിലും 2020-2021ല്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിലെ അസ്ഥിരാംഗം എന്ന നിലയിലും വിയറ്റ്‌നാമുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി മോദി അറിയിച്ചു.