പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്ലോസ് എൽമൗവിൽ ജി 7 ഉച്ചകോടിയ്ക്കിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ഉഭയകക്ഷി ചർച്ച നടത്തി.
ഒരുപോലത്തെ മൂല്യങ്ങളുള്ള കരുത്തുറ്റ ജനാധിപത്യ രാഷ്ട്രങ്ങളുടെ നേതാക്കൾ എന്ന നിലയിൽ, അവർ ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുകയും വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ, സുരക്ഷയിലും ഭീകരതയ്‌ക്കെതിരെയും സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയെ കൂടുതൽ ശക്തിപ്പെടുത്താനും സമ്മതിച്ചു.
പരസ്പര താൽപ്പര്യമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി.
Reviewed the full range of India-Canada ties during the fruitful meeting with PM @JustinTrudeau. There is immense scope to boost cooperation in sectors like trade, culture and agriculture. 🇮🇳 🇨🇦 pic.twitter.com/RjqxPvtfOi
— Narendra Modi (@narendramodi) June 27, 2022