പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്‌ലോസ് എൽമൗവിൽ ജി -7 ഉച്ചകോടിക്കിടെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി കൂടിക്കാഴ്ച നടത്തി.
2022 ഏപ്രിലിൽ റെയ്‌സിന ഡയലോഗിനിടെ പ്രസിഡന്റ് വോൺ ഡെർ ലെയന്റെ ഡൽഹി സന്ദർശനത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ജിഐ കരാറുകൾ എന്നിവ സംബന്ധിച്ച ചർച്ചകൾ പുനരാരംഭിച്ചതിൽ നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. ഡിജിറ്റൽ സഹകരണം, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യയും നവീകരണവും ഉൾപ്പെടെ വിവിധ മേഖലകളിലെ ഇന്ത്യ-ഇയു ഇടപെടലുകൾ അവർ അവലോകനം ചെയ്തു.
ആഗോള, മേഖലാ തലങ്ങളിലെ സമകാലിക സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.
President @EU_Commission @vonderleyen and I had an outstanding meeting earlier today. We discussed ways to deepen investment linkages, efforts to combat climate change, boosting digital cooperation and other important issues. pic.twitter.com/dDpbMBlWHw
— Narendra Modi (@narendramodi) June 27, 2022