പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 26-ന് മ്യൂണിക്കിൽ ജി-7 ഉച്ചകോടിക്കിടെ അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസുമായി കൂടിക്കാഴ്ച നടത്തി.
ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു ഇത്. 2019-ൽ സ്ഥാപിതമായ ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം നടപ്പിലാക്കുന്നതിലെ പുരോഗതി അവർ അവലോകനം ചെയ്തു. വ്യാപാരവും നിക്ഷേപവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ദക്ഷിണ -ദക്ഷിണ സഹകരണം, പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽ മേഖലയിൽ, കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള നടപടികൾ , പുനരുപയോഗ ഊർജം, ആണവോർജം, വൈദ്യുത മൊബിലിറ്റി , പ്രതിരോധ സഹകരണം, കൃഷിയും ഭക്ഷ്യസുരക്ഷയും, പരമ്പരാഗത വൈദ്യശാസ്ത്രം, സാംസ്കാരിക സഹകരണം, അന്താരാഷ്ട്ര സംഘടനകളിലെ ഏകോപനം മുതലായ മേഖലകളിൽ തങ്ങളുടെ ഉഭയകക്ഷി ഇടപെടൽ വർധിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.
Reviewed the full range of the India-Argentina friendship during the very productive meeting with President @alferdez in Munich. Stronger cooperation between our nations will greatly benefit our people. pic.twitter.com/bBe32Wg850
— Narendra Modi (@narendramodi) June 26, 2022