നിരവധി വികസന പദ്ധതികൾ ആരംഭിക്കുന്നതിനായി ഫെബ്രുവരി 16 ന് തന്റെ നിയോജകമണ്ഡലമായ വാരണാസിയിൽ ഉണ്ടായിരുന്ന പ്രധാനമന്ത്രി മോദി, റിക്ഷാ ഡ്രൈവറായ മംഗൽ കെവത്തിനെ സന്ദർശിച്ചു, മകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മംഗൽ കെവാത്ത് പ്രധാനമന്ത്രി മോദിക്ക് ക്ഷണക്കത്ത അയച്ചിരുന്നു
കെവാത്ത് തന്നെയാണ് വ്യക്തിപരമായി പി.എം.ഒ.ക്ക് ക്ഷണം കൈമാറിയത്. ഇക്കാര്യം മനസിലാക്കി പ്രധാനമന്ത്രി മോദി സ്വയം കെവാത്തിന് മറുപടി നൽകിയിരുന്നു. കെവാത്തിന്റെ മകളുടെ വിവാഹത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് അദ്ദേഹം ഒരു കത്തെഴുതി, ഇത് കെവാത്തിനും കുടുംബത്തിനും വളരെ അധികം സന്തോഷം പകർന്നു!
പ്രധാനമന്ത്രിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്ന കെവാത്ത, തന്റെ വാരണാസി സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദി നേരിട്ട് ചെന്ന് കെവാത്തിനെ കണ്ടപ്പോൾ, മധുരം ഇരട്ടിയായി.
പ്രധാനമന്ത്രി മോദിയുടെ സ്വച്ഛ് ഭാരത് അഭിയാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മംഗൽ കെവാത്ത് തന്റെ ഗ്രാമമായ ഡൊമ്രിയിലെ ഗംഗാ ഘട്ട് വൃത്തിയാക്കി ശുചിത്വ പ്രചാരണത്തിൽ സജീവമായി പങ്കെടുത്തു. ഗംഗ നടിയുടെ ഒരു ഭക്തൻ കൂടിയായ കെവാത്ത് വരുമാനത്തിന്റെ ഒരു ഭാഗം നദിയുടെ പരിപാലനത്തിനായി ചെലവഴിക്കുന്നു.