1.അര്‍ജന്റീനയിലെ ബ്യൂണേഴ്‌സ് അയേഴ്‌സില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ഞങ്ങള്‍ ദ ഫെഡറേറ്റീവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീല്‍, ദ റഷ്യന്‍ ഫെഡറേഷന്‍, ഇന്ത്യന്‍ റിപ്പബ്ലിക്ക്, ദ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ ചൈന, ദക്ഷിണാഫിക്കന്‍ റിപ്പബ്ലിക്ക് എന്ന രാജ്യങ്ങളുടെയും ഗവണ്‍മെന്റിന്റെയും തലവന്മാര്‍ 2018 നവംബര്‍ 30ന് കൂടിക്കാഴ്ച നടത്തി. 2018ലെ ജി 20 ന് വേണ്ട ഞങ്ങള്‍ അര്‍ജന്റീന പ്രസിഡന്‍സിയെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. മാത്രമല്ല, ഞങ്ങള്‍ക്ക് നല്‍കിയ ആതിഥ്യത്തിന് നന്ദിരേഖപ്പെടുത്തുകയും ചെയ്തു.
2. അന്താരാഷ്ട്ര രാഷ്ട്രീയം, സുരക്ഷ, ആഗോള സാമ്പത്തിക-ധനകാര്യ പ്രശ്‌നങ്ങള്‍ എന്നിവയിലും സുസ്ഥിര വികസനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലുമുള്ള ഞങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. ഞങ്ങള്‍ സമാധാനവും സുസ്ഥിരതയുമുള്ള ഒരു ലോകത്തിനും, ഐക്യരാഷ്ട്രസഭയുടെ കേന്ദ്രപങ്കിനും, യു.എന്‍. ചാര്‍ട്ടറിന്റെ ലക്ഷ്യങ്ങള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കും, അന്താരാഷ്ട്രനിയമങ്ങളെ ബഹുമാനിക്കുന്നതിനും ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും പ്രോത്സാഹനത്തിനുമായി ഞങ്ങളെ പുനര്‍പ്പിക്കുന്നു. ബഹുസ്വരതയെ ശക്തിപ്പെടുത്തുന്നതിനും നീതിയുക്തവും ന്യായകരവും സമത്വാധിഷ്ഠിതവുമായ ജനാധിപത്യ പ്രാതിനിധ്യ അന്താരാഷ്ട്ര സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു.
3. ചില ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് എതിരെയുള്ളതുള്‍പ്പെടെ നിരന്തരമുള്ള ഭീകരാക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. എല്ലാതരത്തിലും ആവിഷ്‌ക്കാരത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളെ എവിടെ ആരു ചെയ്താലും ഞങ്ങള്‍ അപലപിക്കുന്നു. യു.എന്നിന്റെ ആഭിമുഖ്യത്തില്‍ ശക്തമായ അന്താരാഷ്ട്ര നിയമാധിഷ്ഠിതമായി ഭീകരപ്രവര്‍ത്തനങ്ങളെ ചെറുക്കാനുള്ള മൂര്‍ത്തമായ പ്രയത്‌നങ്ങള്‍ ഉണ്ടാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ജോഹനാസ്ബര്‍ഗ് പ്രഖ്യാപനത്തില്‍ കണ്ടെത്തിയിട്ടുള്ള ഘടകങ്ങള്‍ ഉള്‍പ്പെടെഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്നതിന് എല്ലാ രാജ്യങ്ങളും സമഗ്രമായ ഒരു സമീപനം സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
4. ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യു.ടി.ഒ)യില്‍ ഉള്‍ക്കൊള്ളുന്നതുമപാലെ സുതാര്യവും, വിവേചനരഹിതവും തുറന്നതും സംശ്ലേഷിതവുമായ ഒരു അന്താരാഷ്ട്ര വ്യാപാരത്തിനായി നിയമത്തിലധിഷ്ഠിതമായ ബഹുതല വ്യാപാരസംവിധാനത്തിന് സമ്പൂര്‍ണ്ണ പിന്തുണ ഞങ്ങള്‍ ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്യുന്നു. ഡബ്ല്യൂ.ടി.ഒയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഡബ്ല്യു.ടി.ഒയിലെ മറ്റ് അംഗങ്ങളുമായി തുറന്നതും ഫലപ്രദമായതുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയാറാണെന്ന ഞങ്ങളുടെ പൊതുസന്നദ്ധത പ്രകടിപ്പിക്കുന്നു.
5. ഏകപക്ഷീയതയ്ക്കും സംരക്ഷണവാദപരമായതിനും എതിരെയുള്ള നടപടികള്‍ ഡബ്ല്യൂ.ടി.ഒയുടെ നിയമങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരാണ്. ഡബ്ല്യൂ.ടി.ഒയുടെ ഇത്തരത്തിലുള്ള പൊരുത്തമില്ലാത്ത നടപടികളെ എതിര്‍ക്കാന്‍ ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടുന്നു. ഡബ്ല്യൂ.ടി. ഒ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളില്‍ ഉറച്ചുനില്‍ക്കാനും വിവേചനപരവും തടസപരവുമായ സ്വഭാവത്തോടെയുള്ള നടപടികള്‍ പിന്‍വലിപ്പിക്കുന്നതിനും ഒപ്പം നില്‍ക്കണമെന്നും ആവശ്യപ്പെടുന്നു.
6. നിലവിലുള്ളതും ഭാവിയിലുണ്ടാകാവുന്നതുമായ വെല്ലുവിളികളെ അഭിസംബോധനചെയ്യുന്നതിനായി ഡബ്ല്യൂ.ടി.ഒയുടെ പ്രസക്തിയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതിന് ഞങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ഈ പ്രവര്‍ത്തനത്തില്‍ ഡബ്ല്യൂ.ടി.ഒയുടെ ആന്തരികമൂല്യവും പ്രവര്‍ത്തനതത്വങ്ങളും സംരക്ഷിക്കപ്പെടുകയും ഡബ്ല്യൂ.ടി.ഒ അംഗങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുകയും വേണം. പ്രത്യേകിച്ചും വികസ്വരരാഷ്ട്രങ്ങളുടെ.
7. ഡബ്ല്യൂ.ടി.ഒയുടെ ശരിയായ പ്രവര്‍ത്തനത്തിന് പരാതിപരിഹാര സംവിധാനം അനിവാര്യമാണ്. ഇതിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഡബ്ല്യൂ.ടി.ഒയുമായി ഭാവിയില്‍ ഒത്തുതീര്‍പ്പ് നടത്തുന്നതിന് അംഗങ്ങള്‍ക്ക് വേണ്ട ആത്മവിശ്വാസം പകര്‍ന്നുനല്‍കും. അതുകൊണ്ട് ഡബ്ല്യൂ.ടി. ഒ പരാതി പരിഹാര സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുള്ള മുന്‍ വ്യവസ്ഥ എന്ന നിലയില്‍ അപ്പലേറ്റ് ബോഡി കണ്ടെത്തല്‍ നടപടി ഉടന്‍ ആരംഭിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
8. മാറുന്നകാലത്തിനനുസൃതമായി ഡബ്ല്യൂ.ടി.ഒയെ നിലനിര്‍ത്താനും സമഗ്രവളര്‍ച്ച പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര വ്യാപാരത്തില്‍ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തത്തിനും ആഗോള സാമ്പത്തിക പ്രയാസങ്ങള്‍ക്ക് അര്‍ത്ഥപൂര്‍ണ്ണമായ പങ്കുവഹിക്കുന്നതിനുമായി മറ്റ് അംഗങ്ങളുമായുള്ള ആശയവിനിമയവും സഹകരണവും യോജിച്ചുള്ള പ്രവര്‍ത്തനവും വര്‍ദ്ധിപ്പിക്കാന്‍ തയാറാണെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് ഉറപ്പുനല്‍കുന്നു.
9. ജി 20യുടെ ആശയമായി അര്‍ജന്റീനിയന്‍ പ്രസിഡന്‍സി മുന്നോട്ടുവച്ച നീതിയുക്തവും സുസ്ഥിരവുമായ വ്യാപാരത്തിന് സമവായമുണ്ടാക്കുക ഭാവി പ്രവര്‍ത്തി, വികസനത്തിന് വേണ്ട അടിസ്ഥാനസൗകര്യം ഭസുസ്ഥിര ഭാവിക്ക് ക്ഷ്യസുരക്ഷ എന്നിവയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
10. വികസനത്തിന് വേണ്ടി അടിസ്ഥാനസൗകര്യത്തിന്റെ പ്രാധാന്യവും ആഗോള അടിസ്ഥാനസൗകര്യ വിടവ് നികുത്തുന്നതിനായി സംഭാവനകള്‍ നല്‍കേണ്ട പ്രതിജഞാബദ്ധതയും ഞങ്ങള്‍ തിരിച്ചറിയുന്നു. അതോടൊപ്പം നവ വികസന ബാങ്ക് ഉള്‍പ്പെടെയുള്ള ദേശീയ സംയുക്ത സംരംഭങ്ങളിലൂടെ സുസ്ഥിരവും ദുരന്തങ്ങള്‍ ബാധിക്കാത്ത അടിസ്ഥാനസൗകര്യത്തിനുമായി വിഭവങ്ങള്‍ സമാഹരിക്കുന്നതിനുള്ള കര്‍ത്തവ്യവും തിരിച്ചറിയുന്നു.
11. നിശ്ചിതാനുപാത അടിസ്ഥാനമാക്കിയ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) കേന്ദ്രമായി ആവശ്യത്തിന് വിഭവങ്ങളള്ള ശക്തമായ ഒരു ആഗോള സാമ്പത്തിക സുരക്ഷാ ശൃംഖലയ്ക്കായി ഞങ്ങള്‍ വാദിക്കുന്നു. ഇതിനായി പുതിയ നിശ്ചിതാനുപതാ സൂത്രവാക്യം ഉള്‍പ്പെടുന്ന ക്വാട്ടകള്‍ സംബന്ധിച്ചുള്ള ഐ.എം.എഫിന്റെ 15-ാമത് അവലോകനത്തിന്റെ ഉപസംഹാരം ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇതിലൂടെ ചലനാത്മകമായ വളര്‍ന്നുവരുന്ന വികസന സമ്പദ്ഘടനകള്‍ക്ക് അവരുടെ ബന്ധപ്പെട്ട സംഭാവനകള്‍ ലോകസമ്പദ്ഘടനയില്‍ പ്രതിഫലിപ്പിക്കുന്നതിനും കുറഞ്ഞപക്ഷം 2019ലെ വാര്‍ഷിക യോഗങ്ങള്‍ക്ക് തൊട്ടുമുന്നിലുള്ള 2019ലെ വസന്തകാല യോഗത്തലും വികസ്വരരാഷ്ട്രങ്ങളുടെ വാദങ്ങള്‍ സംരക്ഷിക്കുന്നതിന് സാധിക്കും.
12. 2030ലെ അജണ്ടയായ സുസ്ഥിര വികസനം നടപ്പാക്കണമെന്നത് ഞങ്ങള്‍ ഊന്നിപ്പറയുന്നു. ആത്യന്തികലക്ഷ്യമായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തിനായി സമത്വം, സമഗ്രത, തുറന്നത്, എല്ലാ തലത്തലും നൂതനാശയങ്ങള്‍ നയിക്കുന്നതും . സാമ്പത്തികം-സാമൂഹികം, പാരിസ്ഥിതികം എന്ന മൂന്ന് തലത്തിലുള്ള സുസ്ഥിരവികസനം സന്തുലിതവും സമഗ്രമായതുമായ രീതിയിലാകുകയും ചെയ്യുക എന്നതാണ് സുസ്ഥിരവികസന ലക്ഷ്യങ്ങള്‍. വികസന രാജ്യങ്ങള്‍ തങ്ങളുടെ ഒ.ഡി.എ ഉത്തരവാദിത്വം അതത് കാലങ്ങളില്‍ സമ്പൂര്‍ണ്ണമായി മാനിക്കണമെന്നും അഡിസ് അബാബ പ്രവര്‍ത്തന അജണ്ടയുടെ അടിസ്ഥാനത്തില്‍ വികസ്വരരാജ്യങ്ങള്‍ക്ക് കൂടുതല്‍ വികസന വിഭവങ്ങള്‍ നല്‍കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
13. ആഗോള സാമ്പത്തിക വ്യാപനം തുടരുന്നുണ്ടെങ്കിലും ഇതിന്റെ സന്തുലിതാവസ്ഥ കുറഞ്ഞുവരികയും, അപകട സാധ്യതകള്‍ വര്‍ദ്ധിക്കുകയുമാണ്. പ്രധാനപ്പെട്ട വികസിത രാജ്യങ്ങള്‍ നയങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ പേരില്‍ നടക്കുന്ന നിഷേധാത്മകത അതിരുകവിഞ്ഞൊഴുകുന്നതില്‍ ഞങ്ങള്‍ വളരെ ആശങ്കാകുലരാണ്. ഇതാണ് ഉയര്‍ന്നുവരുന്ന പ്രധാനപ്പെട്ട ചില സമ്പദ്ഘടനകള്‍ അടുത്തിടെ കലുഷിതമാകുന്നതിനുള്ള പ്രധാനകാരണങ്ങള്‍. സാദ്ധ്യമായ അപകടം വ്യാപിക്കാതിരിക്കാനായി എല്ലാ സമ്പദ്ഘടനകളോടും പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലുള്ള തങ്ങളുടെ നയപരമായ ചര്‍ച്ചകളും സഹകരണങ്ങളും ശക്തിപ്പെടുത്തുന്നതിനായി ജി 20ലും മറ്റ് വേദികളിലും ചര്‍ച്ചകളും സഹകരണങ്ങളും തുടരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
14. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പൊതുവായ തത്വങ്ങള്‍ക്ക് അധിഷ്ഠിതമായതും എന്നാല്‍ വിവിധ ഉത്തരവാദിത്വങ്ങളും കഴിവുകളും അടങ്ങിയതുമായ യു.എന്‍.എഫ്.സി.സി.സി തത്വങ്ങള്‍ അടിസ്ഥാനമായി സ്വീകരിച്ച പാരീസ് കരാര്‍ സമ്പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് ഞങ്ങളെ പുനരര്‍പ്പണം ചെയ്യും. വികസ്വരരാജ്യങ്ങള്‍ക്ക് അവരുടെ കാര്യക്ഷമതാ പരിപോഷണത്തിനും ലഘൂകരണത്തിനും സ്വീകരണത്തിനുമുളള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി സാമ്പത്തികവൂഗ സാങ്കേതികവുമായ സഹായം നല്‍കാന്‍ ഞങ്ങള്‍ വികസിത രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പാരീസ് കരാര്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിനും നടപ്പാക്കുന്നതിനുമായി സി.ഒ.പി 24ല്‍ പാരീസ് കരാര്‍ പ്രവര്‍ത്തന പരിപാടിയുടെ കീഴില്‍ ഒരു സന്തുലിത പരിണിതഫലത്തില്‍ എത്തണമെന്ന് ഞങ്ങള്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. വിജയകരമായും അത്യഭിലാഷത്തോടെയും ഹരിത കാലാവസ്ഥ ഫണ്ടിലെ കുറവ് നികത്തനുള്ള ആദ്യപരിപാടി അതിവേഗം ആരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തില്‍ ഞങ്ങള്‍ ഉന്നല്‍ നല്‍കുന്നു.
15. 2018 ജൂലൈ 25-27ല്‍ വിജയകരമായി 10-ാമത് ബ്രിക്‌സ് ഉച്ചകോടി ജോഹനാസ്ബര്‍ഗ്ഗില്‍ സംഘടിപ്പിച്ചതിന് ദഷിണാഫ്രിക്കയ്ക്ക് ഞങ്ങളുടെ ഊഷ്മളമായ അഭിനന്ദനം ആവര്‍ത്തിക്കുന്നു. ജനനന്മയ്ക്ക് വേണ്ടിയുള്ള നമ്മുടെ തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധരുമാണ്. നവ വ്യാവസായിക വിപ്ലവം, ബ്രിക്‌സ് പ്രതിരോധമരുന്ന് ഗവേഷണവും വികസനകേന്ദ്രം, ബ്രിക്‌സ് ഊര്‍ജ്ജ ഗവേഷണ സഹകരണ വേദി, സാവോ പോളയിലെ ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ അമേരിക്കാസ് പ്രാദേശി ഓഫീസ് എന്നീ ബ്രിക്‌സ് സ്ഥാപനങ്ങളിലെ പങ്കാളിത്തം ഉള്‍പ്പെടെ സാമ്പത്തികം, സമാധാനം സുരക്ഷ, ജനങ്ങളുടെ വിനിമയം എന്നിവയില്‍ ദക്ഷിണാഫ്രിക്കയുടെ നേതൃത്വത്തില്‍ ബ്രിക്‌സ് സഹകരണത്തിലുണ്ടായ നേട്ടങ്ങളില്‍ ഞങ്ങളുടെ സംതൃപ്തി രേഖപ്പെടുത്തുന്നു. ജോഹനാസ് ബര്‍ഗ്ഗ് ഉച്ചകോടിയുടെയും മുമ്പ് നടന്ന മറ്റ് ഉച്ചകോടികളുടെയും തീരുമാനങ്ങള്‍ സമ്പൂര്‍ണ്ണമായി നടപ്പാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുന്നു.
16. 2019ല്‍ ബ്രസീലില്‍ നടക്കാന്‍ പോകുന്ന 11-ാമത് ബ്രിക്‌സ് ഉച്ചകോടിയെ ഞങ്ങള്‍ ഉറ്റുനോക്കുകയാണ്. ബ്രിക്‌സിന്റെ പുതിയ ചെയര്‍മാന്‍സ്ഥാനത്തേക്ക് എത്താന്‍ പോകുന്ന ബ്രസിലിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.