'ഇന്ത്യ ഒന്നാമത്'എന്ന മുദ്രാവാക്യത്തിലുള്ള പ്രധാനമന്ത്രിയുടെ ഊന്നല്‍ ലോകമെമ്പാടും മുഴങ്ങുകയാണ്. ലോക വ്യാപാര സംഘടന വ്യാപാരം സുഗമമാക്കല്‍ കരാര്‍ ( റ്റി എഫ് എ) ചര്‍ച്ച ചെയ്തപ്പോള്‍ അത് ഭക്ഷ്യസുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ പ്രതിബദ്ധതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന വിധത്തിലാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ ശക്തമായി എതിര്‍പ്പ് അറിയിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യസുരക്ഷ ആശ്രയമാണ്,അതാകട്ടെ പ്രധാനമന്ത്രി വ്യക്തിപരമായി പ്രതിജ്ഞാബദ്ധത അറിയിച്ച കാര്യങ്ങളില്‍പ്പെട്ടതുമാണ്.
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ സൂക്ഷിപ്പ് ശേഖരത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാര നിര്‍ദേശമുണ്ട്. ഇന്ത്യയുടെ നിലപാടിന് ലോകവേദിയില്‍ പിന്തുണ നേടാനാകുന്ന വിധത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു,അതേസമയം തന്നെ ആഗോള സമൂഹവുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.