ഇന്ത്യയിൽ നിർമ്മാണ മേഖലയിൽ മാത്രമല്ല മറ്റ് എല്ലാ മേഖലകളിലും സംരംഭകത്വം ഉയർത്താനായി നാല് തൂണുകളുടെ അടിസ്ഥാനത്തിലാണ് 'മേക്ക് ഇൻ ഇന്ത്യ’ പദ്ധതി നടപ്പിലാക്കുന്നത്.
പുതിയ പ്രക്രിയകൾ: 'ഈസ് ഓഫ് ഡ്യൂയിങ് ബിസിനസിനെ’ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായി 'മേക്ക് ഇൻ ഇന്ത്യ’ അംഗീകരിക്കുന്നു. സുഗമമായ ബിസിനസ് നടത്തിപ്പിനായി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഒരു ബിസിനസിന്റെ മൊത്തത്തിലുള്ള കാലയളവിൽ വ്യവസായത്തിൽ നിന്ന് അനുമതികളും നിയന്ത്രണങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം.
പുതിയ അടിസ്ഥാനസൗകര്യം: വ്യവസായത്തിന്റെ വളർച്ചയ്ക്ക് ആധുനിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കേണ്ടത് വളരെ പ്രധാനമാണ്. ആധുനിക ഹൈ സ്പീഡ് ആശയവിനിമയവും സംയോജിത ലോജിസ്റ്റിക് ഏർപ്പാടുകളുമുള്ള സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി വ്യവസായ ഇടനാഴികളും സ്മാർട്ട് സിറ്റികളും വികസിപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. വ്യാവസായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം.
പുതിയ മേഖലകൾ: നിർമ്മാണം, അടിസ്ഥാനസൗകര്യം, സേവന പ്രവർത്തനങ്ങളിൽ മേക്ക് ഇൻ ഇന്ത്യ 25 മേഖലകൾ കണ്ടെത്തുകയും ' ഇന്ററാക്റ്റീവ് വെബ് പോർട്ടലും വിദഗ്ദ്ധമായി വികസിപ്പിച്ച ബ്രോഷറുകളും വഴി വിശദമായ വിവരങ്ങൾ പങ്കുവയ്ക്കുന്നു.
പുതിയ വീക്ഷണം: സർക്കാരിനെ ഒരു നിയന്ത്രകനായി കാണാൻ വ്യവസായങ്ങൾക്ക് ശീലമായിക്കഴിഞ്ഞു. ഇതിൽ മാറ്റം വരുത്തി, സർക്കാർ വ്യവസായവുമായി ഇടപെടുന്നതിൽ ഒരു വലിയ മാറ്റം കൊണ്ടുവരാൻ 'മേക്ക് ഇൻ ഇന്ത്യ' ഉദ്ദേശിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഗവൺമെന്റ് വ്യവസായങ്ങളുമായി പങ്ക് ചേരും. ഒരു നിയന്ത്രകൻ എന്ന രീതിയിലല്ല ഒരു സഹായി എന്ന നിലയിലാകാനാണ് ഞങ്ങളുടെ ഉദ്ദേശ്യം.
‘മേക്ക് ഇൻ ഇന്ത്യ’ക്ക് ആരാധകരും അഭ്യുദയകാംക്ഷികളുയി ഇന്ത്യക്കകത്തുള്ള വ്യവസായ നേതാക്കളും വിദേശ നേതാക്കളുമുണ്ട്. ഈ നാഴികക്കല്ലിലൂടെ ഇന്ത്യയുടെ പങ്കാളിയാകാൻ ലോകം ഉറ്റു നോക്കുകയാണ്.
അടുത്തിടെ ഏതൊരു രാജ്യവും ഏറ്റെടുത്ത എറ്റവും വലിയ നിർമ്മാണ പദ്ധതിക്ക് ഞങ്ങൾ വഴിയൊരുക്കുകയാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ വിപ്ലവാത്മകമായ ശക്തി ഇത് തെളിയിക്കുന്നു. ഈ പങ്കാളിത്ത മാതൃകയിൽ, ഇന്ത്യയുടെ ആഗോള പങ്കാളികളെ ഉൾക്കൊള്ളിക്കാനായി വിപുലീകരിക്കും.
കുറച്ച് നാളുകൾക്കുള്ളിൽ, കഴിഞ്ഞ കാലത്തെ കാലഹരണപ്പെട്ട തടസങ്ങളുണ്ടാക്കുന്ന ചട്ടക്കൂടുകൾ പൊളിച്ചുമാറ്റി, നിക്ഷേപവും ആവിഷ്കാരവും പ്രോത്സാഹിപ്പിക്കാനും നൈപുണ്യവികസനത്തിനായും വ്യാവസോയികോൽപാദനവും നിർമ്മാണമേഖലയും ശക്തിപ്പെടുത്താനായി സുതാര്യവും ഉപയോക്തൃസൗഹൃദവുമായ സംവിധാനം കൊണ്ടുവന്നു.
നിക്ഷേപത്തിനുള്ള പരിധികളും നിയന്ത്രണങ്ങളും ലളിതമാക്കിക്കൊണ്ട്, പ്രതിരോധം, കെട്ടിടനിർമ്മാണം, റെയിൽവേ മുതലായ ഇന്ത്യയുടെ ഉയർന്ന മൂല്യമുള്ള വ്യവസായമേഖലകൾ ആഗോളപങ്കാളിത്തത്തിനായി ഇപ്പോൾ തുറന്നിരിക്കുകയാണ്. പ്രതിരോധമേഖലയിലെ നയവും ഇപ്പോൾ ഉദാരമാക്കി, എഫ്ഡിഐ പരിധി 26%ത്തിൽ നിന്ന് 49% ആക്കി ഉയർത്തി. പ്രതിരോധമേഖലയിലെ പോർട്ട്ഫോളിയോ നിക്ഷേപം സ്വാഭാവിക രീതിയിൽ 24% ആക്കി. പ്രത്യേക സാഹചര്യത്തിൽ ആധുനിക സാങ്കേതികവിദ്യകൾക്കായി പ്രതിരോധമേഖലയിൽ 100% എഫ്ഡിഐ അനുവിദിച്ചു. കെട്ടിടനിർമ്മാണം, ചില പ്രത്യേക റെയിൽ അടിസ്ഥാനസൗകര്യപദ്ധതികളുടെ നിർമ്മാണത്തിലും നടത്തിപ്പിലും 100% എഫ്ഡിഐ സ്വാഭാവിക രീതിയിൽ അനുവദിച്ചു.
ബിസിനസ് എളുപ്പത്തിലാക്കാനായി നികുതിസമ്പ്രദായം ലളിതമാക്കി. 22 അസംസ്കൃതവസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ, വിവിധ മേഖലകളിലെ നിർമ്മാണച്ചിലവ് കുറച്ചു. ജിഎഎആർ, രണ്ട് വർഷത്തേക്ക് വൈകിപ്പിക്കും. സാങ്കേതിക വിദ്യയുടെ കടന്നുവരവ് പ്രോത്സാഹിപ്പിക്കുന്നതിനായി, സാങ്കേതിക സേവനങ്ങളിൽ നിന്നുള്ള റോയൽറ്റിയിലും ഫീസിലും നിന്നുള്ള ആദായനികുതി 25%ത്തിൽ നിന്ന് 10% ആക്കി കുറച്ചു.
കയറ്റുമതിക്കും ഇറക്കുമതിക്കും വേണ്ട പ്രമാണങ്ങളുടെ എണ്ണം വെറും മൂന്നാക്കി കുറച്ചു. 14 ഗവൺമെന്റ് സേവനങ്ങൾ ഏകജാലകസംവിധാനമായ ഇബിസിലൂടെയാക്കി. നിക്ഷേപകർക്ക് വഴികാട്ടാനും സഹായിക്കാനും പരിശീലിപ്പിക്കാനുമായി ഇൻവെസ്റ്റർ ഫെസിലിറ്റേഷൻ സെൽ ആരംഭിച്ചു. വ്യവസായ അനുമതികൾക്കും വ്യവസായ സംരംഭകത്വ മെമ്മോറാണ്ടത്തിനും വേണ്ടിയുള്ള അപേക്ഷയുടെ നടപടിക്രമങ്ങൾ 24x7 അടിസ്ഥാനത്തിൽ ഇബിസ് പോർട്ടലിലൂടെ ഓൺലൈൻ ആക്കി മാറ്റി. വ്യവസായ അനുമതികളുടെ കാലാവധി മൂന്ന് വർഷമാക്കി ഉയർത്തി. പ്രതിരോധ ഉൽപ്പന്നങ്ങളുടെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ ലിസ്റ്റ്, വ്യവസായ ലൈസൻസിങ്ങിൽ നിന്ന് ഒഴിവാക്കി. പുതിയ വൈദ്യുത കണക്ഷനുള്ള എൻഒസി/അനുമതിയുടെ ആവശ്യകത ഒഴിവാക്കി.
ഉൽപാദനം മെച്ചപ്പെടുത്താനും ഇന്ത്യയെ ലോകത്തിന്റെ ഒരു ആഗോള ഉൽപാദന കേന്ദ്രമാക്കാനും വേണ്ടി, രാജ്യത്തെമ്പാടുമായി ഇടനാഴികളുടെ ഒരു പഞ്ചഭുജം ഇന്ത്യാ ഗവൺമെൻറ് സൃഷ്ടിക്കുകയാണ്.
PM’s speech at the launch of Make in India
For more details visit: https://www.makeinindia.com/