2019 മാർച്ച് 4 ന് വിശ്വ ഉമിയധം സമുച്ചയത്തിനു തറക്കല്ലിടുന്ന മഹത്തായ പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി അവിടട്ടെ വൻ സമ്മേളനത്തോട് പറഞ്ഞു- “എനിക്ക് നിങ്ങളോട് ഒരു അഭ്യർത്ഥനയുണ്ട്, നിങ്ങൾ എന്നെ സഹായിക്കുമോ?”
ഒരു രാഷ്ട്രീയ വ്യക്തിത്വമുള്ള ഒരു വ്യക്തി അത്തരമൊരു പ്രസ്താവന നടത്തുമ്പോൾ, അവൻ അല്ലെങ്കിൽ അവൾ വോട്ടോ പിന്തുണയോ ആയിരിക്കും ചോദിക്കുന്നതെന്ന് എല്ലവരും കരുതും. എല്ലാത്തിനുമുപരി, ഇങ്ങനെയാണല്ലോ പതിറ്റാണ്ടുകളായി ഇന്ത്യയുടെ രാഷ്ട്രീയ സംസ്കാരം പ്രവൃത്തിച്ചിരുന്നത്.
എന്നാൽ, ലിംഗവിവേചനം ഇല്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കാനായി പ്രയത്‌നിക്കുമെന്നും പെണ്‍ഭ്രൂണഹത്യ പോലുള്ള ലജ്ജാകരമായ പ്രവർത്തനത്തിൽ ഒരിക്കലും ഏർപ്പെടില്ലെന്നും വാഗ്ദാനം നൽകണമെന്ന് പ്രധാനമന്ത്രി സദസ്സിനോട് ആവശ്യപ്പെട്ടു.
അധികാരത്തിൽ വനത്തിനു ശേഷം, ലിംഗസമത്വത്തിനും പ്രത്യേകിച്ച സ്ത്രീ ശാക്തീകരണത്തിനായും പ്രധാനമന്ത്രി മോദി മുൻ നിരയിൽ നിന്ന് കൊണ്ടുതന്നെ പ്രവർത്തിച്ചു . സ്ത്രീ ശാക്തീകരണത്തേക്കാൾ കൂടുതൽ ഊന്നൽ നൽകേണ്ടത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണെന്ന് അദ്ദേഹം പല തവണ ആവർത്തിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മോദി ഹരിയാനയിൽ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ ’ പ്രസ്ഥാനം ആരംഭിച്ചത്തിനു ശേഷം അവിടത്തെ ലിംഗാനുപാതം മെച്ചപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ, ഈ പ്രസ്ഥാനം അസാധാരണമായ ഫലങ്ങൾ കൈവരിച്ചു.
ദശലക്ഷക്കണക്കിന് ആളുകളുടെ അഭിലാഷങ്ങൾക്ക് ചിറകുകൾ നൽകാൻ ലക്ഷ്യമിട്ട മുദ്ര യോജനയുടെ ഗുണഭോക്താക്കളിൽ ഭൂരിപക്ഷം വനിതകളാണ്.
ഒരു വിപ്ലവകരമായ ചുവടുവെപ്പിൽ, പ്രധാനമന്ത്രി അവാസ് യോജനയുടെ കീഴിലുള്ള വീടുകൾ കുടുംബത്തിലെ വനിതാ അംഗങ്ങൾക്കാണ് അനുവദിക്കുന്നത്. സ്ത്രീകളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിൽ ഈ ചെറിയ നടപടി വളരെ നല്ല മാറ്റം സൃഷ്ട്ടിക്കും.
ദേശീയ പുരോഗതിയിൽ നമ്മുടെ നാരി ശക്തി മുൻപന്തിയിൽ നിൽക്കണമെന്നും ഭയമോ തടസ്സങ്ങളോ ഇല്ലാതെ അവളുടെ അഭിലാഷങ്ങൾ പിന്തുടരാ കഴിയുന്ന ഒരു ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് ഈ ശ്രമങ്ങൾ നടക്കുന്നത്.