'അവള്‍ നമ്മെ പ്രചോദിപ്പിക്കുന്നു' പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ വിജയാ പവാര്‍ പ്രധാനമന്ത്രി മോദിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഏറ്റെടുക്കുകയും അതിശയകരമായ ബഞ്ചാര കരകൗശല വസ്തുക്കള്‍ പങ്കുവയ്ക്കുകയും എല്ലാവരെയും കലാരൂപങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി വിജയാ പവാര്‍ ബഞ്ചാര കരകൗശല വസ്തുക്കള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ആയിരക്കണക്കിന് വനിതാ കരകൗശല തൊഴിലാളികളെ എങ്ങനെയാണ് തനിക്ക് പ്രചോദിപ്പിക്കാന്‍ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി മോദിയുടെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ അവര്‍ വ്യക്തമാക്കി.
'ഗോര്‍മതി കല'യെ പ്രോത്സാഹിപ്പിക്കാന്‍ അവരെ പ്രചോദിപ്പിക്കുക മാത്രമല്ല, പ്രധാനമന്ത്രി മോദി അവര്‍ക്ക് സാമ്പത്തിക സഹായവും ലഭ്യമാക്കിയെന്ന് മറാത്തിയില്‍ ട്വീറ്റുചെയ്തുകൊണ്ട് അവര്‍ എഴുതി. ബഞ്ചാര കരകൗശല വസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്ന വനിതകള്‍ക്ക് മഹത്വത്തിന്റെ കാര്യവും കൂടിയാണെന്നും അവര്‍ പറഞ്ഞു.
You have heard about handicrafts from different parts of India. My fellow Indians, I present to you handicrafts of the Banjara community in rural Maharashtra. I have been working on this for the last 2 decades and have been assisted by a thousand more women- Vijaya Pawar pic.twitter.com/A3X47245E3
— Narendra Modi (@narendramodi) March 8, 2020