പരിണിതഫലങ്ങൾ
ക്രമ നമ്പർ |
ധാരണാപത്രം/കരാർ |
ധാരണാപത്രം കൈമാറുന്നതിനുള്ള ഇന്ത്യയുടെ പ്രതിനിധി |
ധാരണാപത്രം കൈമാറുന്നതിനുള്ള മലേഷ്യയുടെ പ്രതിനിധി |
1. |
തൊഴിലാളികളുടെ നിയമനം, തൊഴിൽ, പ്രവാസികളുടെ പുനരധിവാസം എന്നിവ സംബന്ധിച്ച് ഇന്ത്യ-മലേഷ്യ ഗവണ്മെന്റുകൾ തമ്മിലുള്ള ധാരണാപത്രം |
ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി |
സ്റ്റീവൻ സിം ചീ കിയോങ്, മാനവവിഭവശേഷി മന്ത്രി, മലേഷ്യ |
2 |
ആയുർവേദ മേഖലയിലെയും മറ്റു പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിലെയും സഹകരണത്തിന് മലേഷ്യ ഗവണ്മെന്റും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം |
ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി |
ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യമന്ത്രി, മലേഷ്യ |
3. |
ഡിജിറ്റൽ സാങ്കേതികവിദ്യ മേഖലയിലെ സഹകരണം സംബന്ധിച്ച് മലേഷ്യ ഗവണ്മെന്റും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം |
ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി |
ഗോബിന്ദ് സിങ് ദിയോ, ഡിജിറ്റൽ മന്ത്രി, മലേഷ്യ |
4. |
സംസ്കാരം, കല, പൈതൃകം എന്നീ മേഖലകളിൽ ഇന്ത്യയും മലേഷ്യ ഗവണ്മെന്റും തമ്മിലുള്ള സഹകരണ പരിപാടി |
ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി |
ടിയോങ് കിങ് സിങ്, വിനോദസഞ്ചാര-കല-സാംസ്കാരിക മന്ത്രി, മലേഷ്യ |
5. |
വിനോദസഞ്ചാരമേഖലയിലെ സഹകരണം സംബന്ധിച്ച് മലേഷ്യ ഗവണ്മെന്റും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം |
ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി |
ടിയോങ് കിങ് സിങ്, വിനോദസഞ്ചാര-കല-സാംസ്കാരിക മന്ത്രി, മലേഷ്യ |
6. |
മലേഷ്യ ഗവണ്മെന്റിന്റെ യുവജന-കായിക മന്ത്രാലയവും ഇന്ത്യാ ഗവണ്മെന്റിന്റെ യുവജന-കായിക മന്ത്രാലയവും തമ്മിൽ യുവജന- കായിക രംഗങ്ങളിലെ സഹകരണത്തിനായുള്ള ധാരണാപത്രം |
ഡോ. എസ് ജയ്‌ശങ്കർ, വിദേശകാര്യമന്ത്രി |
ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യമന്ത്രി, മലേഷ്യ |
7. |
പൊതുഭരണ-ഭരണപരിഷ്കാര മേഖലയിലെ സഹകരണം സംബന്ധിച്ച് മലേഷ്യ ഗവണ്മെന്റും ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം |
ശ്രീ ജയ്‌ദീപ് മജുംദാർ, സെക്രട്ടറി (കിഴക്കൻ മേഖല), വിദേശകാര്യമന്ത്രാലയം |
വാൻ അഹമ്മദ് ദഹ്‌ലാൻ ഹാജി അബ്ദുൾ അസീസ്, പൊതു സേവന ഡയറക്ടർ ജനറൽ, മലേഷ്യ |
8. |
പരസ്പരസഹകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ധനകാര്യ കേന്ദ്ര സേവന അതോറിറ്റിയും (IFSCA) ലബുവാൻ ധനകാര്യ സേവന അതോറിറ്റിയും (LFSA) തമ്മിലുള്ള ധാരണാപത്രം |
ശ്രീ ബി എൻ റെഡ്ഡി, മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ |
വാൻ മൊഹമ്മദ് ഫദ്സ്മി ചെ വാൻ ഓത്മാൻ ഫദ്സിലൻ, ചെയർമാൻ, LFSA. |
9. |
2024 ഓഗസ്റ്റ് 19നു നടന്ന ഒമ്പതാമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറത്തിന്റെ റിപ്പോർട്ട് അവതരണം |
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ, മലേഷ്യയിലെ നിക്ഷേപ-വ്യാപാര വ്യവസായ മന്ത്രി സഫ്‌റുൾ തെങ്കു അബ്ദുൾ അസീസ് എന്നിവർക്കു മുന്നിൽ ഇന്ത്യ-മലേഷ്യ സിഇഒ ഫോറത്തിന്റെ സംയുക്ത അധ്യക്ഷരായ റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ നിഖിൽ മെസ്വാനിയും മലേഷ്യ-ഇന്ത്യ ബിസിനസ് കൗൺസിൽ (എംഐബിസി) പ്രസിഡന്റ് ടാൻ ശ്രീ കുന സിറ്റംപലവും റിപ്പോർട്ട് അവതരിപ്പിച്ചു. |
പ്രഖ്യാപനങ്ങൾ
ക്രമ നമ്പർ |
പ്രഖ്യാപനങ്ങൾ |
1. |
ഇന്ത്യ-മലേഷ്യ ബന്ധം സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തി |
2. |
ഇന്ത്യ-മലേഷ്യ സംയുക്തപ്രസ്താവന |
3 |
മലേഷ്യക്ക് 200,000 മെട്രിക് ടൺ വെള്ള അരിയുടെ പ്രത്യേക വിഹിതം |
4. |
മലേഷ്യൻ പൗരന്മാർക്ക് 100 അധിക ITEC സ്ലോട്ടുകൾ |
5. |
അന്താരാഷ്ട്ര ബിഗ് ക്യാറ്റ് 0സഖ്യത്തിൽ (ഐബിസിഎ) മലേഷ്യ സ്ഥാപക അംഗമായി ചേരും |
6. |
മലേഷ്യയിലെ തുങ്കു അബ്ദുൾ റഹ്മാൻ (UTAR) സർവകലാശാലയിൽ ആയുർവേദ ചെയർ സ്ഥാപിക്കൽ |
7. |
മലേഷ്യയിലെ മലയ സർവകലാശാലയിൽ തിരുവള്ളുവർ ചെയർ ഓഫ് ഇന്ത്യൻ സ്റ്റഡീസ് സ്ഥാപിക്കൽ |
8. |
ഇന്ത്യ-മലേഷ്യ സ്റ്റാർട്ടപ്പ് സഖ്യത്തിനു കീഴിൽ ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ തമ്മിലുള്ള സഹകരണം |
9. |
ഇന്ത്യ-മലേഷ്യ ഡിജിറ്റൽ സമിതി |
10. |
ഒമ്പതാമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറം വിളിച്ചുചേർക്കൽ |